അട്ടേങ്ങാനം : അട്ടേങ്ങാനം ജീലാനി ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന നബിദിന പരിപാടിയും മദ്രസ വിദ്യാര്‍ത്ഥികളുടെ കലാവിരുന്നും സെപ്റ്റംബര്‍ 16 തിങ്കളാഴ്ച അബ്ദുറഹ്മാന് ഹാജി നഗറില്‍ നടക്കും പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ജമാഅത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി സ്വാഗതസംഘം ചെയര്മാന് അബ്ദുറഹ്മാന് നല്കി പ്രകാശനം നിര്‍വഹിച്ചു രാവിലെ 7 30ന് സ്വാഗത സംഘം ചെയര്മാന് പി അബ്ദുറഹ്മാന് പതാക ഉയര്‍ത്തും തുടര്‍ന്ന് മൗലിദ് സദസും അന്നദാനവും നടക്കും രാത്രി 7 ന് വിദ്യാര്‍ത്ഥി കളുടെ കലാ പരിപാടികളും […]
രാജപുരം: പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ട് കേന്ദ്ര തോട്ടവിളവികസന ഗവേഷണ കേന്ദ്രc കാസര്‍ഗോഡും കൃഷിവിജ്ജാന് കേന്ദ്ര കാസര്‍ഗോഡും ഗ്രീന്‍ ചന്ദ്രഗിരി ആഗ്രോ ഫാര്‍മേഴ്സ് പ്രൊഡ്യൂസ്ഡ് കമ്പനി ലിമിറ്റഡിന്റെയും ആഭിമുഖ്യത്തില്‍ അത്യൂല്‍പാദന ശേഷിയുള്ള കമുക്, തെങ്ങ് തൈകളുടെ വിതരണോദ്ഘാടനം രാജമോഹന്‍ ഉണ്ണിത്താന് എം.പി. ിര്വ്വഹിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിണ്ടന്റ് ടി.കെ നാരായണന് അദ്ധ്യക്ഷത വഹിച്ചു.ഐ സി ആര് , സി.പി സി. ആര്. ഐ ഡയറക്ടര്‍ Dr. കെ.ബി ഹെഡ്ബാര് മുഖ്യ പ്രഭാഷണവും , […]
മുക്കുഴി: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ഇടിമിന്നലിൽ മുരിങ്ങയിൽ അപ്പച്ചന്റെ വീട്ടിലെ മെയിൻ സ്യുച്ചം ടി വി യും പൂമുഖത്തുണ്ടായിരുന്ന കൃസ്തു ദേവന്റെ ഫോട്ടോയും, ജനൽചില്ലുകളും പൊട്ടിതെറിച്ചു.വീടിന്റെ ചുമരുകൾ പല ഭാഗത്തും പൊട്ടി അടർന്നു പോയി ,ഈ സമയം അപ്പച്ചനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത് ‘ – ഭാഗ്യം കൊണ്ടാണ് ഇവർക്ക് ജീവഹാനി സംഭവിക്കാഞ്ഞത്. മിന്നലിൽ തകർന്ന വീട്ടുപകരണങ്ങൾക്കും, വീടിനു സംഭവിച്ച കേടുപാടുകൾക്കും കൂടി അൻപതനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.