രാജപുരം : കോടോത്ത് വി.മദർ തെരേസാ ദേവാലയത്തിൽ നൊവേന പ്രാർത്ഥനയും വി. മദർതെരേസായുടേയും വി. സെബസ്ത്യാനോസിന്റെയും തിരുനാൾ 26ന് ആരംഭിക്കും. 30 ന് സമാപിക്കും. 26ന് വൈകുന്നേരം 4.30ന് ഇടവകാ വികാരി ഫാ.കുര്യാക്കോസ് പുതുക്കുളങ്ങര തിരുനാളിന് കൊടിയേറ്റും . തുടർന്ന് 5 മണിക്ക് പടിമരുത് പളളി വികാരി ഫാ.ജോസഫ് കരിമ്പൂളിക്കലിന്റെ കാർമികത്വത്തിൽ വി.കുർബാന, നൊവേന എന്നിവ നടക്കും തുടർന്ന് വചന സന്ദേശം നൽകും. 27ന് വൈകുന്നേരം 4.30ന് ജപമാല, 5 മണിക്ക് ഫാ.തോമസ് കാട്ടിപ്പറമ്പിലിന്റെ കാർമികത്വത്തിൽ വി.കുർബാന, നൊവേന എന്നിവ നടക്കും തുടർന്ന് വചന സന്ദേശം നൽകും. 28ന് വൈകുന്നേരം 4.30ന് ജപമാല, ഫാ. ജോർജ്ജ് കുരുട്ടുപറമ്പിലിന്റെ കാർമികത്വത്തിൽ വി.കുർബാന, നൊവേന എന്നിവ നടക്കും തുടർന്ന് വചന സന്ദേശം നൽകും. 29ന് വൈകുന്നേരം 4.30ന് ജപമാല, 5 മണിക്ക് തലശ്ശേരി അതിരൂപതാ ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേലിന്റെ കാർമികത്വത്തിൽ വി.കുർബാന, നൊവേന എന്നിവ നടക്കും തുടർന്ന് വചന സന്ദേശം നൽകും.30ന് വൈകുന്നേരം 4.30ന് ഫാ. കുര്യാക്കോസ് പ്ലാവുനിൽക്കുംപറമ്പിൽ, ഫാ.സ്ക്കറിയ ചിരണക്കൽ, ഫാ. ജോൺസൺ പുലിയുറുമ്പിൽ എന്നിവരുടെ കാർമ്മികത്വത്തിൽ റാസ കുർബാന. ഫാ. സ്ക്കറിയ ചിരണക്കൽ വചന സന്ദേശം നൽകും. തുടർന്ന്് സൺഡേസ്ക്കൂളിന്റെയും ഭക്ത സംഘടനകളുടേയും വാർഷികാഘോഷം നടക്കും.
Related Articles
ചുള്ളിക്കര -കൊട്ടോടി മുസ്ലിം ജമാഅത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മീലാദ് റാലി സംഘടിപ്പിച്ചു
ചുള്ളിക്കര: പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ചുള്ളിക്കര ഖുവ്വത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെയും കോട്ടോടി നജാത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ വിപുലമായ മീലാദ് റാലി സംഘടിപ്പിച്ചു. റാലിയില്‍ മഹല്ല് ഖത്തീബുമാര്‍, ഉസ്താദുമാര്‍, ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍, മദ്രസ വിദ്യാര്‍ത്ഥികള്‍, മഹല്ല് നിവാസികള്‍ എന്നിവര്‍ പങ്കെടുത്തു പ്രവാചക പ്രകീര്ത്തനങ്ങളാലപിച്ചും ഇസ്ലാമിക പതാകകളേന്തിയും നീങ്ങിയ റാലി ചുള്ളിക്കര, കൊട്ടോടി ടൗണുകളില്‍ വേറിട്ടൊരു ആത്മീയ അന്തരീക്ഷം സമ്മാനിച്ചു ചുള്ളിക്കര ജുമാ മസ്ജിദ് ഖത്തീബ് മുത്തലിബ് അമാനി, കൊട്ടോടി ജുമാ […]
ബളാംതോട് ക്ഷീര സംഘത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ബളാംതോട് : ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പൊതുജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി സണ്‍റൈസ് ഹോസ്പിറ്റല്‍ കാഞ്ഞങ്ങാടുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് ഉത്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് വിജയകുമാര്‍ നായര്‍ കെ.എന്‍.അദ്ധ്യക്ഷത വഹിച്ചു.പനത്തടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനില കുമാരി, കെ.കെ.വേണുഗോപാല്‍, കെ.സി.മോഹന്‍ദാസ്, ഡോക്ടര്‍ കൃഷ്ണകുമാരി ഡോ.സച്ചില്പത്മന്, പരപ്പ ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ ഷീന എസ്.എന്‍. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.സംഘം സെക്രട്ടറി പ്രദീപ് കുമാര്‍ സി.എസ്. സ്വാഗതവും വൈസ് പ്രസിഡണ്ട് […]
പൂടംകല്ല് അയ്യംകാവിലെ ചെരുവുപറമ്പില്‍ രാജു തോമസ് (56) നിര്യാതനായി ; സംസ്ക്കാരം നാളെ
രാജപുരം: പൂടംകല്ല് അയ്യംകാവിലെ ചെരുവുപറമ്പില്‍ രാജു തോമസ് (56) നിര്യാതനായി. മ്യതസംസ്കാരം നാളെ വൈകിട്ട് 4 മണിക്ക് അയ്യംകാവ് ഭവനത്തില്‍ ആരംഭിച്ച് അടോട്ട്കയ സെന്റ് തോമസ് ദൈവാലയത്തില്‍. ഭാര്യ: ഷേര്‍ലി രാജു. മക്കള്‍: സോണി, മല്ലീസ (ഇരുവരും അയര്‍ലന്റ് ).മരുമകന്: അഭിഷേക് (അയര്‍ലന്റ് ) മാതാപിതാക്കള്‍: തോമസ് ,ഏലിയാമ്മ സഹോദരങ്ങള്‍: സാബു തോമസ്, ജാന്‍സി, ടോമി,വിജിജിയോ.




