ലാവലിൻ കേസ് ഈ മാസം 24 ന് സുപ്രീംകോടതി പരിഗണിക്കും. ലാവലിൻ കേസ് അഞ്ച് മാസത്തിന് ശേഷം ആണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവി കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത്. 30 ൽ അധികം തവണയാണ് ലാവലിൻ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അവസാനമായി കേസ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് അന്ന് ഹർജികൾ പരിഗണിച്ചിരുന്നത്.
Related Articles
ബംഗാളിലും കേരളത്തിലും ‘ഇന്ത്യ’ സഖ്യമില്ല; തൃണമൂലുമായും കോൺഗ്രസുമായും സഹകരണമില്ലെന്ന് സിപിഎം
‘ഇന്ത്യ’ സഖ്യത്തിന്റെ ഐക്യനീക്കങ്ങൾക്ക് തിരിച്ചടി നൽകി ബംഗാളിൽ തൃണമൂലുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് സി പി എം. ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായും കേരളത്തിൽ കോൺഗ്രസുമായും സഖ്യത്തിന് തയ്യാറല്ലെന്നാണ് സി പി എം വ്യക്തമാക്കിയത്. മുന്നണിയുടെ ഏകോപന സമിതിയിൽ പാർട്ടി പ്രതിനിധി വേണ്ടെന്നും ഡൽഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനമായി. ‘തീരുമാനം ഒരിക്കലും ഐക്യത്തിന് തടസമാകുന്നില്ല. എന്നാൽ സഖ്യത്തിനുള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെന്നത് യാഥാർത്ഥ്യമാണ്’,സി പി എം നേതാവ് നിലോത്പൽ ബസു പറഞ്ഞു. ‘ ബംഗാളിൽ പോരാട്ടം തൃണമൂലിനോടും […]
ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കയ്ക്ക് വന്‍ പ്രഹരം; 200 മില്യണ്‍ ഡോളറിന്റെ ഡ്രോണ്‍ അപ്രത്യക്ഷമായി
ന്യൂഡല്‍ഹി : ഹോര്‍മുസ് കടലിടുക്കിന് മുകളില്‍ നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന അമേരിക്കന്‍ നാവികസേനയുടെ അത്യാധുനിക ഡ്രോണ്‍ എം ക്യൂ 4സി ട്രൈറ്റണ്‍ കാണാതായി. അമേരിക്കയുടെ പക്കലുള്ള ഏറ്റവും വിലപിടിപ്പുള്ള നിരീക്ഷണ വിമാനങ്ങളില്‍ ഒന്നാണിത്. ഏകദേശം 200 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഡ്രോണാണ് അപ്രത്യക്ഷമായത്. പേര്‍ഷ്യന്‍ ഗള്‍ഫിലും ഹോര്‍മുസ് കടലിടുക്കിലും മൂന്ന് മണിക്കൂര്‍ നീണ്ട നിരീക്ഷണത്തിന് ശേഷം ഇറ്റലിയിലെ നാവിക താവളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ഫ്ലൈറ്റ് റഡാര്‍ 24 നല്കുന്ന വിവരങ്ങള്‍ പ്രകാരം ഡ്രോണ്‍ പെട്ടെന്ന് ഇറാന് ലക്ഷ്യമാക്കി തിരിയുകയും […]
കേന്ദ്രത്തിന്റെ ഡൽഹി ഓർഡിനൻസിനെതിരെ ആംആദ്മി പാർട്ടി സുപ്രീം കോടതിയിൽ
കേന്ദ്ര സർക്കാരിന്റെ ഡൽഹി ഓർഡിനൻസിനെതിരെ നിയമപോരാട്ടത്തിന് ആംആദ്മി പാർട്ടി. സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് പാർട്ടി. ഡൽഹിയെ നിയന്ത്രിക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന ഓർഡിനൻസാണിത്. ഇത്തരമൊരു ഓർഡിനൻസിനെ ഭരണഘടനാ സാധുതയെയാണ് എഎപി കോടതിയിൽ ചോദ്യം ചെയ്തിരിക്കുന്നത്. ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ ട്രാൻസ്ഫറുകളും, അച്ചടക്കം നടപടികളും അടക്കമുള്ള കാര്യത്തിൽ നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റിക്ക് ആധിപത്യം നൽകുന്നതാണ് ഓർഡിനൻസ്. ഇതുപ്രകാരം കേന്ദ്ര സർക്കാരിന് ഉദ്യോഗസ്ഥരുടെ മേൽ പൂർണ നിയന്ത്രണമുണ്ടാകും.നേരത്തെ ഉദ്യോഗസ്ഥരുടെ നിയന്ത്രണം നാഷണൽ ക്യാപിറ്റൽ ഭരണസമിതിയിലേക്ക് മാറ്റാനുള്ള നീക്കം സുപ്രീം […]




