രാജപുരം: കാഞ്ഞങ്ങാട് ് – പാണത്തൂർ റോഡിൽ പൂടംകല്ല് മുതൽ കള്ളാർ വരെയുള്ള ഭാഗത്ത് മെക്കാഡം ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ചുള്ളിക്കര മുതൽ മാലക്കല്ല് വരെ മെയ് 16 മുതൽ ഒരാഴ്ചത്തേക്ക് ഗതാഗതം താത്ക്കാലികമായി നിരോധിച്ചു. ഈ വഴി പോകേണ്ട വാഹനങ്ങൾ ചുള്ളിക്കര-കൊട്ടോടി-കുടുംബൂർ-മാലക്കല്ല് വഴി തിരിഞ്ഞ് പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർഅറിയിച്ചു.
Author: kcadmin
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ പത്താം തവണയും 100 ശതമാനം വിജയവുമായി ഇരിയ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്‌കൂൾ
രാജപുരം : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ പത്താം തവണയും 100 ശതമാനം വിജയവുമായി ഇരിയ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്‌കൂൾ . 18 കുട്ടികൾ പരീക്ഷ എഴുതിയതിൽ 4 കുട്ടികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് കരസ്ഥമാക്കി. 4 പേർ 80 ശതമാനത്തിന് മുകളിലും, 8 പേർ 75 ശതമാനത്തിന് മുകളിലും 2 പേർ 70 ശതമാനത്തിന് മുകളിലും മാർക്ക് നേടി. 93.2 ശതമാനം മാർക്ക് നേടി കെ.ആനന്ദ് സ്‌കൂൾ തലത്തിൽ ഒന്നാം റാങ്ക് നേടി. […]
പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ
രാജപുരം: 36 വർഷങ്ങൾക്ക്്് ശേഷം അവർ ഒന്നിക്കുന്നു.രാജപുരം ഹോളിഫാമിലി ഹൈസ്‌ക്കൂൾ 1986-87 എസ് എസ് സി ബാച്ച്് വിദ്യാർ്ത്ഥികളാണ് സ്‌ക്കൂളിൽ സൗഹൃദ സംഗമത്തിനൊരുങ്ങിയത്. നാളെ രാവിലെ 9ന് സ്‌ക്കൂൾ മാനേജർ ഫാ.ജോർജ്ജ്് പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗുരുക്കന്മ്രാരെ ആദരിക്കൽ, ചർച്ച, സ്‌നേഹവിരുന്ന്് എന്നിവ നടക്കും.
ബംഗാൾ ഉൾക്കടലിൽ ‘മോഖ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത. ബംഗാൾ ഉൾക്കടലിൽ ‘മോഖ’ ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ പ്രഭാവത്തിൽ കേരളത്തിൽ മഴ കനത്തേക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ഇന്ന് അർദ്ധ രാത്രിയോടെ തീവ്രചുഴലിക്കാറ്റായി ( Severe Cyclonic Storm) മാറാൻ സാദ്ധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. നാളെ രാവിലെയോടെ ദിശ മാറി വടക്ക് – വടക്ക് കിഴക്ക് സഞ്ചരിക്കാൻ തുടങ്ങുന്ന മോഖ വൈകുന്നേരത്തോടെ മദ്ധ്യ ബംഗാൾ ഉൾക്കടലിൽ അതി […]
കുറ്റിക്കോൽ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാനായി എ. മാധവൻ കളക്കരയെ വീണ്ടും തിരഞ്ഞെടുത്തു
കുറ്റിക്കോൽ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാനായി എ. മാധവൻ കളക്കരയെ വീണ്ടും തിരഞ്ഞെടുത്തു കുറ്റിക്കോൽ: കുറ്റിക്കോൽ ശ്രീ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാനായി എ. മാധവൻ കളക്കരയെ രണ്ടാം തവണയും തിരഞ്ഞെടുത്തു. ബുധനാഴ്ച ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് കാസറഗോഡ് ഡിവിഷൻ പ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ സ്ഥാനമേറ്റെടുത്തു. ഇദ്ദേഹം ദീർഘകാലം ട്രസ്റ്റി ബോർഡ് അംഗമായിരുന്നു. പി.വേണുഗോപാലൻ, എം ഗംഗാധരൻ, ടി ശശിധരൻ, മണികണ്ഠൻ എന്നിവരാണ് മറ്റു അംഗങ്ങൾ. ക്ഷേത്ര വികസന സമിതിയംഗങ്ങൾ, മാതൃ […]
രചനയുടെ മാധുര്യം നിറഞ്ഞ വേനൽ മധുരം
പാണത്തൂർ : ഹോസ്ദുർഗ് ബി.ആർ സി യുടെ നേതൃത്വത്തിൽ പാണത്തൂർ പട്ടുവം പ്രതിഭാ കേന്ദ്രത്തിൽ വേനൽ മധുരം സർഗാത്മക ക്യാമ്പ് നടന്നു. വിവിധ വിദ്യാലയങ്ങളിൽ നിന്നായി നൂറ്റി ഇരുപത് കുട്ടികൾ പങ്കെടുത്തു. പത്ത് ദിവസത്തെ ക്യാമ്പിനൊടുവിൽ കുട്ടികൾ രചിച്ച കഥ, കവിത, നാടകം എന്നിവയുടെ പുസ്തകങ്ങൾ തയ്യാറാക്കി. ക്യാമ്പിന്റെ സമാപനം പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സുപ്രീയ ശിവദാസ് അധ്യക്ഷത വഹിച്ചു അമീർ പള്ളിക്കാൽ മുഖ്യാതിഥിയായി രാധാകൃഷ്ണ ഗൗഡ, സ്റ്റാൻലി പാണത്തൂർ, […]