പാണത്തൂര്‍: പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് പാണത്തൂര്‍ ടൗണില്‍ ആരംഭിച്ച വിഷുചന്ത പഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു.സി ഡി എസ് ചെയര്‍പേഴ്സണ്‍ വിദ്യ കെ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ ജെ ജയിംസ്, വാര്‍ഡ് മെമ്പര്‍മാരായ എം.ഷിബു,കെ കെ വേണുഗോപാല്‍, പ്രസീതാ റാണി,റീന തോമസ്, രാധിക കെ ആര്,ഭവ്യ. പി എസ്, എന്നിവര്‍ പ്രസംഗിച്ചു.. മെമ്പര്‍മാരായ സുശീല, അനുരമേശ്,സതി, സുശീല, രേഷ്മ, സജിനി, വിജിത, ആശ എന്നിവരും സി ഡി എസിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് അംഗങ്ങളും എ ഡി എസ് കുടുംബശ്രീ അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.. കുടുംബശ്രീ സി ഡി എസിലെ സംരംഭകരുടെ ഉല്‍പ്പന്നങ്ങളും ജെ എല്‍ ജി ഗ്രൂപ്പുകളുടെ പച്ചക്കറികളും ചന്തയില്‍ വില്‍പ്പനയ്ക്കെത്തി.. സി ഡി എസ് വൈസ് ചെയര്‍പേഴ്സണ്‍ പുഷ്പലത സ്വാഗതവും പ്രസീത നന്ദിയും പറഞ്ഞു.
Related Articles
കുറ്റിക്കോൽ പാലന്തടിയിലെ റിട്ട : അധ്യാപകൻ മുങ്ങത്ത് കുമാരൻ നായർ (96) നിര്യാതനായി
കുറ്റിക്കോൽ : പാലന്തടിയിലെ റിട്ട : അധ്യാപകൻ മുങ്ങത്ത് കുമാരൻ നായർ (96) അന്തരിച്ചു. കുടുംബൂർ ജിഎൽപി സ്കൂളിലും, ബന്തടുക്ക ഗവ: ഹയർ സെക്കൻഡറി സ്കൂളിലും സേവനമനുഷ്ടിച്ചിരുന്നു. ഭാര്യ : വേങ്ങയിൽ ശാരാദാമ്മ, മക്കൾ : വി. രാധാകൃഷ്ണൻ (റിട്ട : ക്യാംപ്കൊ ഓഫീസർ ) വി.ചന്ദ്രശേഖരൻ (റിട്ട :കെഎസ്ആർടിസി കണ്ടക്ടർ ),വി.സാവിത്രി, വി.ഭാരതി, , മരുമക്കൾ : സി. ജി.ഉമാദേവി (റിട്ട :അധ്യാപിക ),മുങ്ങത്ത് ബാലകൃഷ്ണൻ നായർ, എ. ദാമോദരൻ നായർ (റിട്ട :കേരള ഗ്രാമീണ […]
പടിമരുത് അരിപ്പുനീരിലെ മരോട്ടിക്കുഴിയില്‍ അന്നമ്മ ജോണ്‍ നിര്യാതയായി
രാജപുരം : പടിമരുത് അരിപ്പുനീരിലെ മരോട്ടിക്കുഴിയില്‍ അന്നമ്മ ജോണ്‍ (96) നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 10.30ന് ഒടയംചാല്‍ സെന്റ് ജോര്‍ജ്ജ് പളളി സെമിത്തേരിയില്‍. മക്കള്‍ : ഏലിയാമ്മ,മറിയം,വത്സ, ഷാജി,പരേതരായ അന്നമ്മ,സ്റ്റീഫന്‍ മരുമക്കള്‍: കോരക്കുട്ടി,ജോസ്,ബിന്‍സി പരേതരായ അബ്രാഹം,ഫിലിപ്പ്
എം.വി.ആർ അവതരിപ്പിച്ച രാഷ്ട്രീയ നയരേഖ ഇന്നും പ്രസക്തം : .ബി.സജിത്ത് ലാൽ
പെരിങ്ങോം – മുപ്പത്തി ഏഴ് വർഷങ്ങൾക്ക് മുമ്പ് എംവി.ആർ അവതരിപ്പിച്ച രാഷ്ട്രീയ നയരേഖ ഇന്നും പ്രസക്തമാണെന്നും അതു കൊണ്ടാണ് സി.പി.എം മുസ്ലീം ലീഗിന്റെ പിന്നാലെ പോയ് കൊണ്ടിരിക്കുന്നതെന്നും എം.വി.ആർ അവതരിപ്പിച്ച രാഷ്ട്രീയ ലൈനിന് മൂന്ന് ദശാബ്ദങ്ങൾക്കു ശേഷവും പ്രസക്തി ഉണ്ടെന്ന് തെളിയിക്കുന്നുവെന്ന് സി.എം പി കണ്ണൂർ ജില്ലാ ജോയിന്റ് സിക്രട്ടറി ബി.സജിത്ത് ലാൽ അഭിപ്രായപ്പെട്ടു. പരിയാരം മെഡിക്കൽ കോളേജ് എം.വി.ആർ സ്മാരകമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.എം പി പയ്യന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എം വി […]




