രാജപുരം: കള്ളാര്‍ പഞ്ചായത്ത് യുഡി എഫ് കണ്‍വീനറായി ടി കെ നാരായണനെയും, കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം പ്രസിഡന്റായി സന്തോഷ് വി ചാക്കോയെയും നിയമിച്ചതായി ഡിസിസി പ്രസിഡന്റ് പി കെ ഫൈസന്‍ അറിയിച്ചു.
ചെറുപനത്തടി: ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ പനത്തടി സെന്റ് ജോസഫ് ഫൊറോന വികാരി ഫാ. ജോസഫ് പൂവത്തോലിലും പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പത്മകുമാരിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജോസ് കളത്തിപറമ്പില്‍ അധ്യക്ഷനായിരുന്നു. സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ.രവിചന്ദ്ര ,സി.എഫ്. ഐ.സി സെമിനാരി റെക്ടര്‍ ഫാ. ബിബിന്‍ വെള്ളാരം കല്ലില്‍, പി ടി എ പ്രസിഡണ്ട് ടിറ്റോ ജോസഫ്, […]
കുറ്റിക്കോല്‍ :കുറ്റിക്കോല്‍ മണ്ഡലം 5-ആം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രിയും രാഷ്ട്ര മാതാവുമായ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും, സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി ആയിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനവും വിപുലമായി ആചരിച്ചു. അവശത അനുഭവിക്കുന്ന ഭാരത ജനതക്കു വേണ്ടി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയ നല്ല ഭരണാധികാരിയായിരുന്നു ഇന്ദിരാജിയെന്ന് മരിപ്പടുപ്പില് അഞ്ചാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പുഷ്പാര്‍ച്ചനയും അനുസ്മണ യോഗവും ഉല്‍ഘാടനം ചെയ്തു കൊണ്ട് സാബു അബ്രഹാം സംസാരിച്ചു. വാര്‍ഡ് കോണ്‍ഗ്രസ് […]