മുണ്ടക്കൈ-ചൂരല്‍മല മേഖലകളില്‍ സര്‍വനാശം സൃഷ്ടിച്ച ഉരുള്‍പൊട്ടലിന് പിന്നാലെ മൂന്ന് വില്ലേജുകള്‍ ഉള്‍പ്പെടുന്ന മേപ്പാടി പഞ്ചായത്തിനെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. വൈത്തിരി താലൂക്കിലെ കോട്ടപ്പടി, വെള്ളാര്‍മല, തൃക്കൈപ്പറ്റ വില്ലേജുകള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ദുരന്തബാധിത മേഖല. സംസ്ഥാന ദുരിതാശ്വാസ കമ്മീഷണറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ടിങ്കു ബിസ്വാള്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഉരുള്‍പൊട്ടലുണ്ടായ ജൂലൈ മുപ്പത് മുതല്‍ ഈ പ്രദേശങ്ങള്‍ ദുരന്തബാധിത പ്രദേശങ്ങളായി കണക്കാക്കുമെന്ന് ഉത്തരവില്‍ പറയുന്നു. ഉരുള്‍പൊട്ടലില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട മേഖലകളില്‍ ഒന്നായിരുന്നു വെള്ളാരിമല വില്ലേജ് ഓഫീസിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന മുണ്ടക്കൈ, ചൂരല്‍മല, അട്ടമല എന്നീ പ്രദേശങ്ങള്‍. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളായിരുന്നു ഇവ മൂന്നും. വെള്ളാരിമല വില്ലേജ് ഓഫീസ് കെട്ടിടത്തിന് ഉള്‍പ്പെടെ ഉരുള്‍പൊട്ടലില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം ഉള്‍പ്പെടെ നിലച്ചിരുന്നു. ജൂലൈ 30 പുലര്‍ച്ചെ ഒന്നിലേറെ തവണ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മുന്നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക. ഇരുന്നൂറില്‍ അധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മേഖലയിലെ അയ്യായിരത്തില്‍ അധികം വരുന്ന ജനങ്ങളെയാണ് ഉരുള്‍പൊട്ടല്‍ നേരിട്ട് ബാധിച്ചത്. നാനൂറിലധിക വീടുകള്‍ ഉണ്ടായിരുന്ന മുണ്ടക്കൈ മേഖലയില്‍ നിലവില്‍ ശേഷിക്കുന്നത് അന്‍പതില്‍ താഴെ വീടുകള്‍ മാത്രമാണ്. അത്രയും അധികമാണ് ദുരന്തത്തിന്റെ വ്യാപ്തി. നിലവില്‍ രക്ഷപ്പെട്ടവര്‍ മേപ്പാടിയിലെ തന്നെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ് കഴിയുന്നത്. അതേസമയം, ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മാനസികാഘാതം ലഘൂകരിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. ജൂലൈ 30ന് തന്നെ ആരോഗ്യ വകുപ്പ് ജില്ലയില്‍ മാനസികാരോഗ്യ ദുരന്ത നിവാരണ ടീം രൂപീകരിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും, മാനസികാരോഗ്യ ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിച്ചു. ഇതില്‍ സൈക്ക്യാട്രിസ്റ്റിന്റെ നേതൃത്വത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്കള്‍, സൈക്ക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരടങ്ങുന്ന 121 അംഗീകൃത മാനസികാരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.
Related Articles
കൗമാര കായിക മേള: കുതിപ്പ് തുടര്‍ന്ന് തിരുവനന്തപുരം
തിരുവനന്തപുരം : സംസ്ഥാന കൗമാര കായിക മേളയില്‍ ആതിഥേയരായ തിരുവനന്തപുരം കുതിപ്പ് തുടരുന്നു. 568 പോയന്റുമായാണ് ജില്ലയുടെ കുതിപ്പ്. 65 സ്വര്‍ണവും 49 വെള്ളിയും 68 വെങ്കലവുമാണ് തിരുവനന്തപുരത്തിന് ഇതുവരെ ലഭിച്ചത്. 38 സ്വര്‍ണവും 42 വെള്ളിയും 42 വെങ്കലവുമായി 375 പോയിന്റോടെ കണ്ണൂരാണ് രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള കോഴിക്കോടിന് (280 പോയിന്റ്) 25 സ്വര്‍ണം, 33 വെള്ളി, 31 വെങ്കലം എന്നിങ്ങനെയാണ് ലഭിച്ചിട്ടുള്ളത്. തൃശൂര്‍ (254), പാലക്കാട് (248), മലപ്പുറം (247), എറണാകുളം (222), കൊല്ലം […]
തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാര്‍ഡുകളുടെ എണ്ണം 23612 ആകും: വര്‍ധിക്കുന്നത് 1712 വാര്‍ഡുകള്‍
സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.മൂന്ന് ഘട്ടങ്ങളിലായാണ് പുനര്‍വിഭജനപ്രക്രിയ നടക്കുന്നത്. ആദ്യഘട്ടത്തില്‍ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവടങ്ങളിലും, രണ്ടാം ഘട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്തുകളിലും, മൂന്നാം ഘട്ടത്തില്‍ ജില്ലാ പഞ്ചായത്തുകളിലും വാര്‍ഡ് പുനര്‍വിഭജനം നടത്തും. ‘ ആദ്യഘട്ടത്തില്‍ നടക്കുന്ന വാര്‍ഡ് വിഭജനത്തിന്റെ കരട് റിപ്പോര്‍ട്ട് ഡീലിമിറ്റേഷന്‍ കമ്മീഷന് നവംബര്‍ 16 ന് പ്രസിദ്ധീകരിക്കും. അന്ന് മുതല്‍ 2024 ഡിസംബര്‍ ഒന്ന് വരെ കരട് റിപ്പോര്‍ട്ടിനെ കുറിച്ചുള്ള പരാതികളും ആക്ഷേപങ്ങളും നല്‍കാവുന്നതാണ്. ഡീലിമിറ്റേഷന്‍ കമ്മീഷന് സെക്രട്ടറിക്കോ, […]
പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളിലെ ഊര് എന്ന പേര് നിലനിര്‍ത്തണം : ആവശ്യവുമായി പട്ടികവര്‍ഗ്ഗ സംഘടനകള്‍
രാജപുരം : പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ കൂടുതലായി അധിവസിക്കുന്ന മേഖലയിലെ കോളനി, സങ്കേതം, ഊര് എന്നീ പേരുകള്‍ക്ക് പകരം നഗര്‍, ഉന്നതി, പ്രകൃതി എന്നീ പേരുകള്‍ മാറ്റി പുതിയ പേരുകള്‍ നിര്‍ദ്ദേശിച്ചത് സ്വാഗതാര്‍ഹമാണെങ്കിലും ഊര് എന്ന വാക്ക് നിലനിര്‍ത്തണമെന്ന് വിവിധ പട്ടികവര്‍ഗ്ഗ സംഘടനകള്‍ സംസ്ഥാന പട്ടികജാതി ഗോത്രവര്‍ഗ്ഗ കമ്മീഷന് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ചരിത്രപരമായും നാഗരികവുമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടില്ലാത്ത ഒരു പൊതു സംസ്കാരമുള്ള ആദിമ സമൂഹത്തെയാണ് പട്ടിക വര്‍ഗ്ഗക്കാര്‍ എന്ന് വിളിക്കുന്നത്. ഇതില്‍ തന്നെ പ്രാക്തന ഗോത്രവര്‍ഗ്ഗക്കാര്‍ […]


