കോളിച്ചാല്‍ : കൊളപ്പുറത്തെ കൊച്ചുപുരയ്ക്കല്‍ തോമസ് (കുട്ടന് – 59) നിര്യാതനായി. മൃതസംസ്കാരം നാളെ രാവിലെ 11 മണിക്ക് പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ത്ഥാടന ദൈവാലയത്തില്‍ ഭാര്യ: മീന
മക്കള്‍: സോബി,ജോബി(അബുദാബി)
അട്ടേങ്ങാനം: കഴിഞ്ഞ ആറുമാസത്തിൽ അധികമായി കോടോം ബേളൂർ പഞ്ചായത്തിലെ മഹാത്മാഗാന്ധി എൻ ആർ ഇ ജി എസ് ഓഫീസിൽ എസ് ടി ഓവർസിയർ തസ്തികയിൽ ഒഴിവ് നികത്താതെ ജനറൽ വിഭാഗത്തിലുള്ളവരെ തിരുകി കയറ്റി ജോലി ചെയ്യിപ്പിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു. കോൺഗ്രസിന്റെ പഞ്ചായത്തംഗം പലതവണ ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും ഇവർ ആരോപിക്കുന്നു.. കോൺഗ്രസ് പാർലമെന്റ് പാർട്ടി നേതാവ് രാജീവൻ ചീരോലിന്റെ നേതൃത്വത്തിലാണ് ഏകദിന ഉപവാസം നടത്തിയത്. ഡിസിസി സെക്രട്ടറി പി വി സുരേഷ് […]
ഓടയംചാൽ : ഡോ. അംബേദ്കർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികൾ ജില്ലാ സംസ്ഥാന ദേശീയ വടംവലി താരങ്ങൾക്ക് പ്രോത്സാഹനമായി വടം സ്പോൺസർ ചെയ്തു പ്രസ്തുത ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സൗമ്യ വേണുഗോപാൽ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ രത്നാവതി, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സുനിത., കായിക അധ്യാപകൻ കെ ജനാർദ്ദനൻ എന്നിവർ ആശംസകൾ അറിയിച്ചു ചങ്ങായിക്കൂട്ടം പ്രതിനിധികളായ അഞ്ജലി , ബബിന. ടി ,ഷൈന, പ്രവീൺ ,വിനോദ് പണംകോട്,സജിത്ത് സി കെ എന്നിവർ പ്രസംഗിച്ചു.