വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ മനുഷ്യരെ ചേര്‍ത്ത് പിടിച്ച് നയന്‍താരയും ഭര്‍ത്താവ് വിഘ്നേശ് ശിവനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയാണ് ഇരുവരും നല്‍കിയത്. നയന്‍താര തന്നെയാണ് ഇക്കാര്യം വ്യക്തിമാക്കിയത്. തങ്ങളുടെ മനസ്സ് മുഴുവനും വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരായ കുടുംബങ്ങള്‍ക്കും സമൂഹത്തോടുമൊപ്പമാണെന്നും നയന്‍താരയും വിഘ്നേശും പറഞ്ഞു. അവര്‍ അനുഭവിക്കുന്ന നാശവും നഷ്ടവും വളരെയേറെ ഹൃദയഭേദകമാണ്. ഈ അവസരത്തില്‍ പരസ്പരം പിന്തുണയ്ക്കേണ്ടതും ചേര്‍ത്ത് പിടിക്കേണ്ടതുമായ പ്രാധാന്യത്തെക്കുറിച്ച് ഓരോരുത്തരേയും ഓര്‍മിപ്പിക്കുകയാണ്. ഐക്യദാര്‍ഢ്യം എന്നോണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20,00,000 രൂപ ഞങ്ങള്‍ വിനീതമായ സംഭാവന നല്‍കുകയാണ്. ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം എത്തിക്കാനും പുനനിര്‍മാണ പ്രക്രിയയില്‍ കൈത്താങ്ങാകാനും ഇത് ഉപകരിക്കുമെന്ന് കരുതുന്നു, എന്നാണ് നയന്‍താരയും വി?ഘ്നേശ് ശിവനും പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.
Related Articles
ചിക്കമഗളൂരുവില്‍ വിനോദയാത്രക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
ബെംഗളുരു: ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള വിനോദ യാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദ (15)യുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്ചയില്‍ നിന്നാണ് ശ്രീനന്ദയുടെ മൃതദേഹം ലഭിച്ചത്. കാണാതായി നാലാം ദിവസത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മാണിക്യ ധാര വ്യൂ പോയിന്റിന് താഴെ ഭാഗത്തെ താഴ്വാരത്താണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. ബാബാ ബുധന്‍ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നാണ് ശ്രീനന്ദയെ കാണാതായത്.
ഗിന്നസിൽ കയറിയ ഏറ്റവും നീളം കൂടിയ താടിയുള്ള സ്ത്രീ ആരാണെന്ന് അറിയാമോ?
പല സ്ത്രീകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുഖത്തെ രോമ വളർച്ച. താടിയും മീശയും വളരുന്ന അവസ്ഥ. പലരും പല വഴികളും പരിഹാരമായി തേടാറുണ്ട്. പല പരീക്ഷണങ്ങളും നടത്തി പരാജയപ്പെട്ടവർ ഉണ്ടാവും. കാരണം മുഖത്തെ രോമം കളയുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ മുഖത്തെ രോമം കാരണം പലപ്പോഴും ആത്മവിശ്വാസം നഷ്ടപ്പെട്ടവരും ഉണ്ട്. എന്നാൽ ഇനി പറയാൻ പോകുന്നത് ഒരു യുവതിയെക്കുറിച്ചാണ്. താടിയും മീശയുമൊക്കെ ഉണ്ട്. എന്നാൽ 38കാരിയായ ഈ യുവതി തന്റെ താടിയും മീശയും കാരണം ഗിന്നസ് […]
വിസി നിയമന പ്രക്രിയയില്‍ നിന്ന് മുഖ്യമന്ത്രിയെ മാറ്റണം; ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ ഹരജി നല്കി
ന്യൂഡല്‍ഹി : കേരളത്തിലെ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമന പ്രക്രിയയില്‍ നിന്ന് മുഖ്യമന്ത്രിയെ മാറ്റണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ ഹരജി നല്കി. സെര്‍ച്ച് കമ്മിറ്റിയില്‍ യുജിസി പ്രതിനിധി വേണം, സുപ്രീംകോടതി ഉത്തരവ് പരിഷ്കരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയതായി നിയമിച്ച പാനലില്‍ പേരുകള്‍ സമര്‍പ്പിക്കേണ്ടത് ചാന്‍സിലര്‍ക്കാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കേസില്‍ കക്ഷി ചേരാന്‍ യുജിസി അപേക്ഷ നല്‍കിയിട്ടുണ്ട്. സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും യുജിസി വ്യക്തമാക്കി. വൈസ് […]




