പെരുമ്പാവൂർ: പെരുമ്പാവൂരിൽ കംപ്രസർ പമ്പ് ഉപയോ?ഗിച്ച് മലദ്വാരത്തിൽ കാറ്റടിച്ചതിന് പിന്നാലെ യുവാവ് മരിച്ചു. അതിഥി തൊഴിലാളിയാണ് മരച്ചിത്. പെരുമ്പാവൂരിൽ ജോലിക്കെത്തിയതായിരുന്നു യുവാവ്. പെരുമ്പാവൂർ മലമുറി പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനായി അസം സ്വദേശിയാണ് മരിച്ചത് . മിന്റു എന്നാണ് യുവാവിന്റെ പേര്, സംഭവുമായി ബന്ധപ്പെട്ട് സിദ്ധാർത്ഥ് എന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. കുറുപ്പംപടി പൊലീസാണ് അറസ്റ്റുചെയ്തത്. യുവാവിന്റെ കൂടെ ജോലി ചെയ്യുന്ന ആളാണ് ഇയാൾ.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി 25ന് കേരളത്തിലെത്തും. തിരുവനന്തപുരം-കാസര്കോട് റൂട്ടിലെ വന്ദേഭാരത് ട്രെയിന് ഫ്ളാഗ് ഓഫ് ചെയ്യും. കൊച്ചി വാട്ടര് മെട്രോ നാടിന് സമര്പ്പിക്കും. കൂടാതെ ചന്ദ്രശേഖര് നായര് സ്റ്റേഡിയത്തില് നടക്കുന്ന പരിപാടിയില് കോടികളുടെ പദ്ധതികള് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് സെന്ട്രല് സ്റ്റേഷനിലാണ് വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്യുക.
കൊല്ക്കത്ത: 2024 പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തെ ഒരുമിച്ച് നിര്ത്താനുളള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ബീഹാര് മുഖ്യമന്ത്രി നിതീഷ് കുമാര്. നേരത്തെ കോണ്ഗ്രസ്, ആം ആദ്മി പാര്ട്ടികളുടെ അടക്കം നേതാക്കളെ കണ്ട നിതീഷ് കുമാര് ഇന്ന് കൊല്ക്കത്തയിലെത്തി മുഖ്യമന്ത്രി മമത ബാനര്ജിയുമായി കൂടിക്കാഴ്ച നടത്തി.