പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് നടത്തിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് സി പി എം നേതാവും രാജ്യസഭ അംഗവുമായ എളമരം കരീം.


‘ഇന്ത്യ’ സഖ്യത്തിന്റെ ഐക്യനീക്കങ്ങൾക്ക് തിരിച്ചടി നൽകി ബംഗാളിൽ തൃണമൂലുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് സി പി എം. ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായും കേരളത്തിൽ കോൺഗ്രസുമായും സഖ്യത്തിന് തയ്യാറല്ലെന്നാണ് സി പി എം വ്യക്തമാക്കിയത്. മുന്നണിയുടെ ഏകോപന സമിതിയിൽ പാർട്ടി പ്രതിനിധി വേണ്ടെന്നും ഡൽഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനമായി. ‘തീരുമാനം ഒരിക്കലും ഐക്യത്തിന് തടസമാകുന്നില്ല. എന്നാൽ സഖ്യത്തിനുള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെന്നത് യാഥാർത്ഥ്യമാണ്’,സി പി എം നേതാവ് നിലോത്പൽ ബസു പറഞ്ഞു. ‘ ബംഗാളിൽ പോരാട്ടം തൃണമൂലിനോടും […]
ദുബായ്: യുഎഇയിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി- പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ചയിൽ ഉരുത്തിരിഞ്ഞത് വമ്പൻ തീരുമാനങ്ങൾ. രാഷ്ട്രപതി ഭവനിൽ പ്രൗഢഗംഭീരമായ സ്വീകരണമാണ് നരേന്ദ്ര മോദിക്ക് ലഭിച്ചത്. സുപ്രധാനമായ ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പ് വെച്ചതായി പ്രധാനമന്ത്രി പറഞ്ഞു. സ്വന്തം കറൻസികളിൽ വ്യാപാരം ആരംഭിക്കാൻ തങ്ങൾ ധാരണയിലെത്തിയതായി മോദിയും യുഎഇ പ്രസിഡന്റും അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാമ്പത്തിക സഹകരണവും പരസ്പര വിശ്വാസവുമാണ് ഇത് കാണിക്കുന്നതെന്ന് മോദി പറഞ്ഞു. ‘ഷെയ്ഖ് മുഹമ്മദ് […]
ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യയെ ഇന്ത്യ മുഖ്യമായും ആശ്രയിക്കുന്നത് എണ്ണയ്ക്ക് വേണ്ടി തന്നെയാണ്. ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, നിലവിൽ ഒട്ടേറെ രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങുന്നുണ്ട്. ഇക്കാര്യത്തിൽ നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സൗദി ഇപ്പോൾ മൂന്നാംസ്ഥാനത്താണെന്ന് മാത്രം. സൗദി അറേബ്യയിൽ നിന്ന് എണ്ണ വാങ്ങിയിരുന്ന ഇന്ത്യ, സൗദി അറേബ്യയിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറാൻ പോകുകയാണ്. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും നേതാക്കൾ ധാരണയിലെത്തിയിട്ടുണ്ട്. പുനരുപയോഗ ഊർജ മേഖലയിലാണ് […]
