എണ്ണപ്പാറ: എണ്ണപ്പാറയിലെ തെക്കേൽ ബിജിത (38) നിര്യാതയായി. സംസംകാര ശുശ്രൂഷ നാളെ (11.8.23) വൈകിട്ട് 4.30 ന് വീട്ടിൽ ആരംഭിച്ച് ഹോളി സ്പിരിറ്റ് പള്ളിയിൽ. ഭീമനടി കളപ്പുരയ്ക്കൽ കുടുംബാംഗം. ഭർത്താവ്: ഷിജു,

പാണത്തൂര്‍ : കനത്ത മഴയില്‍ മണ്‍റോഡ് ഒലിച്ചുപോയതോടെ കാല്‍നട യാത്ര പോലും പറ്റാതെ ദുരിതമനുഭവിക്കുകയാണ് റാണിപുരം കുറത്തിപ്പതിയിലെ ആദിവാസി കുടുംബങ്ങള്‍. 2014-15 വര്‍ഷത്തില്‍ ഉമ്മന്‍ ചാണ്ടി ഗവണ്മെന്റിന്റെ കാലത്ത് ആശിച്ച ഭൂമി പദ്ധതിയില്‍ പെടുത്തി ഭൂമി ലഭിച്ച മാവില,മലവേട്ടുവ വിഭാഗങ്ങളില്‍ പെട്ട 8 ഓളം കുടുംബങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന റോഡാണ് ശക്തമായ മഴയത്ത് വെള്ളം കുത്തിയൊഴുകി റോഡില്‍ ആറ് അടിയോളം അഴത്തില്‍ ഗര്‍ത്തമായി കാല് നടയാത്ര പോലും ദുസ്സഹമായതോടെ ദുരിതമനുഭവിക്കുന്നത്. ആകെ 8 കുടുംബങ്ങള്‍ക്കാണ് ആശിക്കും ഭൂമി പദ്ധതി […]
ബളാംതോട് : കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം പനത്തടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയോജന വാരാചരണത്തിന്റെ ഭാഗമായി അരിപ്രോട് വയോജന പകല്‍ വിശ്രമ കേന്ദ്രത്തിന്റെ പത്താം വാര്‍ഷികം ഒക്ടോബര്‍ 3 ന് രാവിലെ 10.30 മണിക്ക് അരിപ്രോട്സായം പ്രഭ ഹോമില്‍ വെച്ചു നടക്കും. ശ്യാമള കൃഷ്ണന്റെ പ്രാര്‍ത്ഥനാ ഗാനത്തോടുകൂടി ആരംഭിക്കുന്ന സമ്മേളനത്തില്‍ പഞ്ചായത്തു മെമ്പര്‍ കെ.ജെ.ജയിംസ് അദ്ധ്യക്ഷതവഹിക്കുന്നതും പഞ്ചായത്തു പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉല്‍ഘാടനം ചെയ്യുന്നതുമാണ്. കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് […]
രാജപുരം: ഗ്രാന്‍ഡ് പാരന്‍സ് ഡേ സെലിബ്രേഷനും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും രാജപുരം ഹോളി ഫാമിലി സണ്‍ഡേ സ്കൂളിന്റെയും ചെറുപുഷ്പ മിഷന് ലീഗിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തി. തണല്‍ 2k24 എന്ന് പേരിട്ട നടത്തിയപരിപാടി ചെറുപുഷ്പ മിഷന് ലീഗിന്റെ ദേശീയ പ്രസിഡന്റ് സുജി പുല്ലുകാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാന്‍ഡ് പാരന്‍സിനെ ആദരിക്കല്‍, അല്‍ഫോന്‍സാ ക്വിസ്, ഗ്രീറ്റിംഗ് കാര്‍ഡ് മേക്കിങ് കോമ്പറ്റീഷന്, സെല്‍ഫി വിത്ത് ഗ്രാന്‍ഡ് പേരന്‍സ്. മിനി എക്സിബിഷന്, വൈസ് ഡയറക്ടറിനെ ആദരിക്കല്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. […]
