എണ്ണപ്പാറ: എണ്ണപ്പാറയിലെ തെക്കേൽ ബിജിത (38) നിര്യാതയായി. സംസംകാര ശുശ്രൂഷ നാളെ (11.8.23) വൈകിട്ട് 4.30 ന് വീട്ടിൽ ആരംഭിച്ച് ഹോളി സ്പിരിറ്റ് പള്ളിയിൽ. ഭീമനടി കളപ്പുരയ്ക്കൽ കുടുംബാംഗം. ഭർത്താവ്: ഷിജു,
കാസറഗോഡ് / കാരുണ്യ സ്പര്‍ശവുമായി കേരള ജേര്‍ണലിസ്റ്റ്സ് യൂണിയന്. അസുഖ ബാധിതനായി കിടക്കുന്ന സഹപ്രവര്ത്തകന് വേണ്ടി ഒരാഴ്ചയില്‍ സമാഹരിച്ചത് മുക്കാല്‍ ലക്ഷം രൂപ. ഇത് രണ്ടാം തവണയാണ് കാസര്‍ഗോഡ് ജില്ലയിലെ തന്നെ ഒരു പ്രവര്ത്തകന് ധനസഹായം നല്‍കുന്നത്. നേരത്തെ കരള്‍ രോഗ ബാധിതനായ ഒരു അംഗത്തിന് സംസ്ഥാനത്തെ യൂണിയന് അംഗങ്ങളില്‍ നിന്നും മാത്രം പണം സ്വരൂപിച്ച് 2 ലക്ഷം രൂപ ചികിത്സാ സഹായം നല്‍കിയിരുന്നു. കെ ജെ യു ജില്ലാ ജോയിന്‍ സെക്രട്ടറിയും കുമ്പള പ്രസ് ഫോറം […]
പാണത്തൂർ : പൊട്ടിപ്പൊളിഞ്ഞ് ഗതാഗതത്തിന് തടസ്സമായ റോഡ് കോൺക്രീറ്റ് ചെയ്ത് നാട്ടുകാർ. പാണത്തൂർ-മൈലാട്ടി റോഡിൽ കുത്തനെയുള്ള കയറ്റത്തിൽ വർഷങ്ങൾക്ക് മുമ്പ് കോൺക്രീറ്റ് ചെയ്ത റോഡാണ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴിയായി വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ പോലും കഴിയാത്ത രീതിയിൽ തകർന്നത്. ഭൂരിഭാഗവും പട്ടികവർഗ്ഗ വിഭാഗക്കാർ താമസിക്കുന്ന ഈ പ്രദേശത്തെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഈ റോഡിനെയാണ് ഗതാഗതത്തിനായി ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് നാട്ടുകാർ തന്നെ ആവശ്യമായ സാധനങ്ങൾ ഇറക്കി റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. ഷിബു പാണത്തൂർ ദാമോധരൻ ബി, […]
രാജപുരം : കാഞ്ഞങ്ങാട് -പാണത്തൂര്‍ സംസ്ഥാന പാതയിലെ പൂടംകല്ല് മുതല്‍ ചിറങ്കടവ് വരെയുള്ള റോഡ് നവീകരണത്തില്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ പ്രത്യക്ഷ ജനകീയ സമരവുമായി തെരുവിലിറങ്ങുകയാണ് മലനാട് വികസന സമിതി. ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ ചക്ര സ്തംഭന സമരവും ബളാംതോട് ഏകദിന ഉപവാസ സമരവും നടത്തും. മലയോര പഞ്ചായത്തുകളായ കള്ളാര്‍, പനത്തടി, കോടോം -ബേളൂര്‍ പഞ്ചായത്തുകളുടെ വികസന മോചന പോരാട്ടമായി ഈ സമരം മാറ്റുവാന്‍ മുഴുവന്‍ ജനങ്ങളുടെയും പിന്തുണയും സഹായസഹകരണവും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.ബളാംന്തോട് നടക്കുന്ന ഏകദിന […]