രക്തസാക്ഷി ചീമേനി ശശീന്ദ്രന്റെ 42- മത് രക്തസാക്ഷി വാർഷികദിനാചരണം നടത്തി. പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ കൺവെൻഷൻ ഡി സി സി പ്രസിഡണ്ട് പി കെ . ഫൈസൽ ഉദ്ഘാടനം ചെയ്തു. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസ് മുഖ്യ പ്രഭാഷണംനടത്തി.
മുന്നാട് : പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജിലെ സാമൂഹിക പ്രവർത്തന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രാമീണ ജനതയോടൊപ്പം സഹവസിച്ച് അവരുമായി സാമൂഹിക സാംസ്കാരിക തലങ്ങളിൽ ഇടപഴകി പഠിക്കുക എന്നലക്ഷ്യമാക്കി കിനാരാ സപ്തദിന സഹവാസക്യാമ്പ് ഡിസംബർ 1 മുതൽ 7 വരെ കുടുംബൂർ ഗവ: ട്രൈബൽ വെൽഫെയർ എൽ പി സ്കൂളിൽ നടക്കും. ക്യാമ്പിൽ വിവിധ സേവന സാംസ്കാരിക പ്രവർത്തനങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും.
ഇരിയ: കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ ദേശീയ അധ്യാപകദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ബിജി മാത്യു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.യു.മാത്യു അധ്യക്ഷത വഹിച്ചു. സ്കൂളിലെത്തിയ അധ്യാപകരെ കുട്ടികൾ പൂക്കൾ നൽകി സ്വീകരിച്ചു. തുടർന്ന് അധ്യാപകരുടെ വിവിധ കായിക മത്സരങ്ങൾ, വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു. അധ്യാപകർക്കും. അനധ്യാപകർക്കും സ്കൂൾ മാനേജ്മെന്റു പിടിയും ചേർന്ന് നൽകുന്ന ഉപഹാരം പിടിഎ പ്രസിഡന്റ് പ്രിൻസിപ്പൽ എന്നിവർവിതരണംചെയ്തു.
രാജപുരം : 1960 ൽ ഏറ്റുമാനൂരിൽ നിന്നും പനത്തടി എൻഎസ്എസ് കുടിയേറ്റത്തിന്റെ ഭാഗമായി എത്തിയ മഠത്തിൽ കുടുംബത്തിന്റെ പ്രഥമ കുടുംബസംഗമം പറമ്പയിൽ നടന്നു. മുതിർന്ന അംഗം പറമ്പയിലെ എം.ജി.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. കെ.സി.പ്രദീപ് കുമാർ, സനൽ പെരുതടി, കൃഷ്ണൻ കുട്ടി നായർ, ത്രിവിക്രമൻ നായർ , സുമേഷ് എന്നിവർ പ്രസംഗിച്ചു. സനൽ പെരുതടി മുതിർന്ന അംഗങ്ങളെ ആദര ച്ചു. തുടർന്ന് കലാപരിപാടികൾ, ഓണസദ്യ എന്നിവ നടത്തി.