ബന്തടുക്ക: പുതുക്കൊളളി കാവിലമ്മ ആട്സ് & സ്്പോട്സ്് ക്ലബിന്റെ നേതൃത്വത്തിൽ അങ്കമാലി ലിറ്റിൽ ഫ്ളവർ കണ്ണാശുപത്രി കാഞ്ഞങ്ങാട് ഉപകേന്ദ്രത്തിന്റെ സഹകരണത്തോടെ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. 150 ഓളം പേർ പങ്കെടുത്തു.10-ാം വാർഡ് മെമ്പർ കുഞ്ഞിരാമൻ തവനത്ത് ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി രാഗേഷ് അധ്യക്ഷത വഹിച്ചു.ഡോ. അനുശ്രീ മുഖ്യാഥിതിയായിരുന്നു. ജ്യോതിഷ് സ്വാഗതവും കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു.
Related Articles
രാജപുരം ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിലെ വായനാ ദിനാചരണം നടത്തി
രാജപുരം: ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിലെ വായനാ ദിനാചരണം വർണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു. സ്കൂൾ മാനേജർ റവ.ഫാ.ബേബി കട്ടിയാങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോൺ ബോസ്കോ ഡയറക്ടർ ഫാ. സണ്ണി വായനാദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ പരിപാടികൾ നടത്തപ്പെട്ടു. വായനാദിനവുമായി ബനധപ്പെട്ട് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ഒ എ അബ്രാഹം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റിങ്കു ജോസ് നന്ദിയും പറഞ്ഞു.
‘സ്നേഹത്തിന്റെ നൂൽപാലം’ സന്ദേശത്തിനു കൈമാറി അബ്ദു കാവുഗോളി
കാസറഗോഡ്: കെ.കെ.അബ്ദു കാവുഗോളിയുടെ സ്നേഹത്തിന്റെ നൂൽപാലം എന്ന ലേഖന സമാഹാരം പുസ്തക പ്രകാശന ചടങ്ങിൽ വെച്ചു ചൗക്കി സന്ദേശം ലൈബ്രറി സെക്രട്ടറി എസ്.എച്ച്. ഹമീദിന് അബ്ദു കാവുഗോളികൈമാറി
ചുള്ളിക്കരയിലെ കണിയാപറമ്പില്‍ മത്തായിയുടെ ഭാര്യചിന്നമ്മ നിര്യാതയായി
രാജപുരം / ചുള്ളിക്കരയിലെ കണിയാപറമ്പില്‍ മത്തായിയുടെ ഭാര്യ:ചിന്നമ്മ (84) നിര്യാതയായി.. സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍. മക്കള്‍: കെ.എം.ജോണ്‍, കെ.എം.തോമസ്, ജൂബി മാത്യു, പരേതനായ കെ.എം.ജോസ്.മരുമക്കള്‍: മേരി ജോസ്, മരീന ജോണി, ലില്ലി തോമസ്, അഭിലാഷ്. കൊച്ചുമക്കള്‍: ജ്യോത്സ്ന ജോസ്, ഡോണ്‍ ജോസ്, ജോയല്‍ ജോസ്, ഡാനല്‍ ജോസ്, അഖില്‍ ജോണി, നിഖില്‍ ജോണി, അമല്‍ ജോണി, നിമിഷ തോമസ്, അനിഷ തോമസ്, ഏബല്‍ തോമസ്,ആന്റിയ,ജേക്ക്’




