കാസറഗോഡ്: കെ.കെ.അബ്ദു കാവുഗോളിയുടെ സ്നേഹത്തിന്റെ നൂൽപാലം എന്ന ലേഖന സമാഹാരം പുസ്തക പ്രകാശന ചടങ്ങിൽ വെച്ചു ചൗക്കി സന്ദേശം ലൈബ്രറി സെക്രട്ടറി എസ്.എച്ച്. ഹമീദിന് അബ്ദു കാവുഗോളികൈമാറി
രാജപുരം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ ലഹരിവിരുദ്ധ സന്ദേശം എത്തിക്കാൻ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ബിജി മാത്യു ലഹരി വിരുദ്ധ സന്ദേശം നൽകി. മത്സരത്തിൽ പ്രണാം , റോസാരിയോ, അഹാന എന്നിവർ യഥാക്രമം 1, 2, 3 സ്ഥാനങ്ങൾ നേടി. അധ്യപകരായ കെ.ശ്രീജ, വി.നിഖിൽ രാജ്, വിദ്യാർഥി പ്രതിനിധികളായ എൽവിൻ ബിനോയി ,റോസ് മേരി എന്നിവർ നേതൃത്വംനൽകി.
അട്ടേങ്ങാനം: എ കെ ജി ഗ്രന്ഥാലയത്തിന്റെയും സംഗമം, സമൃദ്ധി കർഷക സംഘങ്ങളുടെയും നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനവും 3’s ഫുട്ബോൾ ടൂർണ്ണമെന്റും മൂരിക്കടയിൽ എം.രാജഗോപാലൻഎം എൽ എ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡൻറുംസി.പി.എം പനത്തടി ഏരിയ കമ്മിറ്റി അംഗം ആയ പി.ദാമോധരൻ അദ്ധ്യക്ഷത വഹിച്ചു.സി പി എം പനത്തടി ഏര്യ കമ്മിറ്റി അംഗം യു. ഉണ്ണികൃഷ്ണൻ, ലോക്കൽ സെക്രട്ടറിഎച്ച് […]
രാജപുരം / റോഡ് റീടാറിങ് പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് കള്ളാര്‍-പുഞ്ചക്കര റോഡില്‍ പുഞ്ചക്കര മുതല്‍ വാണിപ്പാടി വരെയുള്ള ഭാഗത്ത് നാളെ മാര്‍ച്ച് 25 ചൊവ്വാഴ്ച ഗതാഗതം നിരോധിച്ചതായി കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന് അറിയിച്ചു. ബളാല്‍, വെള്ളരിക്കുണ്ട് ഭാഗത്തേക്ക് പോകുന്ന യാത്രക്കാര്‍ വണ്ണാത്തിക്കാനം / രാജപുരം വഴിയാത്രചെയ്യുക