LOCAL NEWS

കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് അനുമോദന സദസ്സ് ശ്രദ്ധേയമായി

അയ്യങ്കാവ്: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന സദസ്സിൽ 42 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച നാട്ടുകാരുടെ പ്രിയപ്പെട്ട യശോദ ടീച്ചർക്കുള്ള ആദരവും BSC റാങ്ക് ജേതാവ് അകൻഷാ പോളിനും +2, SSLC ഉന്നതവിജയം കൈവരിച്ച കുട്ടികൾക്കുള്ള അനുമോദനവും നടന്നു. അനുമോദന സദസ്സ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ മനോജ് ദ്്ഘാടനം ചെയ്തു. വാർഡ് മെമ്പറും പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സനുമായ കെ.ശൈലജ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രജനി കൃഷ്ണൻ കുട്ടികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. വാർഡ് വികസനസമിതി അംഗം കെ ബാലകൃഷ്ണൻ സംസാരിച്ചു. വാർഡ് കൺവീനർ എ. മധു സ്വാഗതവും എ ഡി എസ് വൈസ് പ്രസിഡന്റ് ഷീന രാജഗോപാൽ നന്ദിയുംപറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *