പനത്തടി : ബളാംതോട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ രണ്ടാം വർഷ ഹയർസെക്കണ്ടറി വിദ്യാർത്ഥി പി.അജിത്ത് (17) നിര്യാതനായി.താന്നിക്കാൽ ബി. പ്രഭാകരൻ പുഷ്പലത ദബതികളുടെ മകനാണ്. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.ഏക സഹോദരി പി.അനു(വിദ്യാർത്ഥി,പയ്യന്നൂർകോളജ്)
രാജപുരം : പ്രവാചകന് മുഹമ്മദ് നബി (സ്വ )യുടെ 1500 ആം ജന്മദിനാഘോഷം കള്ളാര്‍ നബിദിനാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2025 ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 1 വരെ സംഘടിപ്പിക്കുന്നു.. 29ന് മഖാം സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.. തുടര്‍ന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഇബ്രാഹിം ചെമ്മനാട് പതാക ഉയര്‍ത്തി. പരിപാടികളുടെ ഭാഗമായി പെണ്‍കുട്ടികളുടെ കലാ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഇന്ന് വൈകുന്നേരം നടന്ന നബിദിന സമ്മേളനത്തിന് മദ്രസ വിദ്യാര്‍ത്ഥി മാസ്റ്റര്‍ ഫെബിന് അഹമ്മദ് ഖിറാഅത്ത് നടത്തി.അബ്ദുല്‍ ഷുക്കൂര്‍ […]
പനത്തടി : ചെറുപനത്തടി സെന്റ് മേരിസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ കെൽട്രോൺ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എസ് ഇ ഒ ആന്റ് ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സിന്റെ ഉദ്ഘാടനം പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിർവഹിച്ചു. മലയോരമേഖലയിൽ ഇത്തരം ജോലി ഉറപ്പുനൽകുന്ന കോഴ്സുകളുടെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും കോളേജ് ഡയറക്ടർ ഫാ. ജോസ് പാറയിൽ വിശദീകരിച്ചു. ഫാ. ജോസ് കളത്തിൽപറമ്പിൽ (എഫ് ഐ സി എഡ്യൂക്കേഷൻ കൗൺസിൽ ) അധ്യക്ഷത വഹിച്ചു. കെൽട്രോൺ പി ആർ ഒ […]