പനത്തടി : ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ജൂൺ 27 ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സിനിമ സംവിധായകൻ അമീർ പള്ളിക്കലും സിനിമാ നടൻ കൂക്കൾ രാഘവനും ചേർന്ന് നിർവ്വഹിക്കും. സംഘാടക സമിതി ചെയർമാൻ എം.വി കൃഷ്ണൻ അധ്യക്ഷത വഹിക്കും.
മാലക്കല്ല് : സെന്റ് മേരീസ് എ യു പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ സയൻസ് ക്ലബിന്റെ നേതൃത്യത്തിൽ ചാന്ദ്രദിനം ആചരിച്ചു. അന്ന തോമസ് ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ചാന്ദ്രദിന ക്വിസ് ,ചുമർ പത്രിക, പതിപ്പ് നിർമ്മാണം, ചാന്ദ്രദിന ക്വിസ്, ന്യത്തശില്പം എന്നിവ നടത്തപ്പെട്ടു. പരിപാടികൾക്ക് മുഖ്യധ്യാപകൻ സജി എം എ ,ആഷ്ലി ടീച്ചർ, ബിജു ജോസഫ്, എന്നിവർനേതൃത്വംനൽകി.
പാണത്തൂർ : ലോക പരിസ്ഥിതി ദിനത്തിൽ എസ് വൈ എസ് വൃക്ഷ തൈ വിതരണം ചെയ്തു. കാഞ്ഞങ്ങാട് സോൺ പ്രസിഡന്റ് ശിഹാബുദ്ദീൻ അഹ്സനി പാണത്തൂർ ശുഹദയിൽ നടന്ന പരിപാടിയിൽ വിതരണം ഉദ്ഘാടനം ചെയ്തു. ശിഹാബ് ടി കെ, ശുഹൈബ് സഖാഫി, അബ്ദുസ്സലാം ആനപ്പാറ, സുഹൈൽ കാറോളി, മൊയ്തു കുണ്ടുപള്ളി, സാബിത്ത് പാണത്തൂർ, ഹനീഫമുനാദി എന്നിവർ പങ്കെടുത്തു.