രാജപുരം. കള്ളാർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി രോഗീ സംഗമം സംഘടിപ്പിച്ചു യുടെ ആഭിമുഖ്യത്തിൽ കള്ളാർ പഞ്ചായത്തിലെ രോഗാവസ്ഥയിൽ ഏറെ നാളുകളായി വീടിനുള്ളിൽ ഒറ്റപെട്ടു കഴിയുന്നവരുടെ സംഗമം പൈനിക്കര ജോയ്സ് ഹോംസ്റ്റയിൽ സംഘടിപ്പിച്ചു. മുപ്പതോളം രോഗികളും അവരുടെ സഹായികളും പങ്കെടുത്തു. രാജപുരം ഫോറോനാ വികാരി ഫാദർ ബേബി കട്ടിയാങ്കൽ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് വി കുഞ്ഞിക്കണ്ണൻ ആധ്യക്ഷത വഹിച്ച യോഗത്തിൽ ഫാദർ ജോർജ് പഴയപറമ്പിൽ, പഞ്ചായത്തംഗം വനജ ഐത്തു, ശാലു മാത്യു, അജയകുമാർ എന്നിവർ […]
പനത്തടി / തൊഴിലുറപ്പ് കൂലി കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക. വെട്ടിക്കുറച്ച ലേബര്‍ ബഡ്ജറ്റും തൊഴില്‍ ദിനവും പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ ആര് ഇ ജി വര്‍ക്കേര്‍സ് യൂണിയന് പനത്തടി ഏരിയാ ക്കമ്മറ്റി രാജപുരം പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. യൂണിയന് ജില്ലാകമ്മിറ്റി അംഗം അഡ്വ. സി രാമചന്ദ്രന് ഉല്‍ഘാടനം ചെയ്തു.പി സുകുമാരന്‍ അധ്യക്ഷയായി. രജനികൃഷ്ണന്‍ , മധു കോളിയര്‍, ബാലകൃഷ്ണന് ഇ എന്നിവര്‍ സംസാരിച്ചു. പി തമ്പാന് പാണത്തൂര്‍ സ്വാഗതവുംപറഞ്ഞു.