ബന്തടുക്ക: കരുവാടകം ദുർഗ്ഗാ പരമേശ്വരി ക്ഷേത്രം ശ്രീകോവിലിന്റെ ശിലാന്യാസം നാളെ രാവിലെ 10 മണിക്ക് ചിന്മയ മിഷൻ കേരള ഘടകം തലവൻ പൂജ്യ വിവിക്താനന്ദ സരസ്വതി നിർവ്വഹിക്കും
രാജപുരം: ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രഫ. വി.ജെ. ജോസഫ് കണ്ടോത്ത് മെമ്മോറിയല്‍ അഖില കേരള മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 29ന് രാവിലെ 11 മുതല്‍ നടക്കുന്ന മത്സരത്തില്‍ ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് രണ്ടുപേര്‍ വീതമുള്ള ടീമായി പങ്കെടുക്കാം. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 8000, 4000, 2000 രൂപ വീതം കാഷ് അവാര്‍ഡ് നല്‍കും. രജിസ്ട്രേഷന് ഫോണ്‍: 9746582021.
പനത്തടി :പനത്തടിയിലെ സാമൂഹ്യ പ്രവര്‍ത്തകനും ചാരിറ്റി പ്രവര്‍ത്തകനും മനുഷ്യ സ്നേഹിയുമായിരുന്ന കൂക്കള്‍ രാമചന്ദ്രന്റെ സ്മരണാര്‍ത്ഥം നടത്തിയ പുനര്‍ജ്ജനി – 2024 നു ബളാന്തോട് ഹയര്‍ സെക്കന്ററി സ്കൂള്‍ വേദിയായി. അശരണര്‍ക്ക് കൈത്താങ്ങായി വര്‍ത്തിച്ച ഈ മഹാനുഭാവന് നടത്തിവന്നിരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ‘പുനര്‍ജ്ജനി ‘ യിലൂടെ അദ്ദേഹത്തിന്റെ കുടുംബം സാക്ഷാല്‍ക്കരിച്ചു വരുന്നു. ആര് സി നായരുടെ 53 ആം ജന്മദിനവേളയില്‍ നടത്തിയ ഈ പരിപാടിയില്‍ പ്രശസ്ത പരിസ്ഥിതി – മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി മുഖ്യാതിഥിയായിരുന്നു. ഈ മനുഷ്യപുത്രി യുടെ […]