രാജപുരം : ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതിയിലെ മാവ് ഗ്രാഫ്റ്റ് തൈകൾ കള്ളാർ കൃഷിഭവനിൽ വിതരണത്തിനായി എത്തിയിട്ടുണ്ട്. ഒരു തൈക്ക് 20 രൂപ നിരക്കിൽ കൃഷിഭവനിൽ സർവ്വേ നമ്പർ രേഖപ്പെടുത്തി കർഷകർക്ക് കൈപ്പറ്റാവുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
രാജപുരം: ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അങ്കമാലി ലിറ്റിൽഫ്ളവർ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.സ്കൂൾ മാനേജർ ഫാ. മാത്യു കട്ടിയാങ്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.200 ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ 12 പേർ അടങ്ങുന്ന മെഡിക്കൽ സംഘം നേതൃത്വം നൽകി.പിടിഎ പ്രസിഡണ്ട് പ്രഭാകരൻ കെ എ, പ്രിൻസിപ്പാൾ ജോബി ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.