പയ്യന്നൂർ : പ്രതിസന്ധികളെ അതിജീവിച്ച് സിവിൽ സർവ്വീസ് നേടിയ ഷെറിൻ ഷഹാനയെ വീട്ടിലെത്തി കെ കെ ശൈലജ ടീച്ചർ അഭിനന്ദനം അറിയിച്ചു. ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റിയുടെ ഉപഹാരം ഷെറിൻ ഷഹാനയ്ക്ക് ശൈലജ ടീച്ചർ കൈമാറി.

വെള്ളരിക്കുണ്ട(കാസര്‍കോട്): സി പി ഐ കാസര്‍കോട് ജില്ലാ സെക്രട്ടറിയായി സി പി ബാബുവിനെ വെള്ളരിക്കുണ്ടില്‍ നടന്ന ജില്ലാ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. 1975 ല്‍ ബാലവേദി യൂണിറ്റ് സെക്രട്ടറിയായി പ്രവര്‍ത്തനം ആരംഭിച്ചു. 1984 ല്‍ എഐഎസ് എഫ് ജില്ലാ സെക്രട്ടറിയായും 1992 ല്‍ എഐവൈഎഫ്ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സി പി ഐ നീലേശ്വരം മണ്ഡലം സെക്രട്ടറിയായും മലയോരപഞ്ചായത്തുകളെ ഉള്‍പ്പെടുത്തി പരപ്പ മണ്ഡലം കമ്മറ്റി രുപീകരിച്ചപ്പോള്‍ അതിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2011 ല്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗമായി. ജില്ലാ […]
സ്നേഹത്തിന്റെ വിശാലതയെ ലോഭം കൂടാതെ വികസിപ്പിക്കുന്നതിന്, കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം എന്ന സംഘടനക്ക് രൂപവും ഭാവവും നല്കുവാന് Adv MCV ഭട്ടതിരിപ്പാടിനൊപ്പം നിന്നു പ്രവര്‍ത്തിച്ച മഹത്തരമായ, വിശിഷ്ട വ്യക്തിത്വം. വയോജനങ്ങളുടെ നാളെ കളേപ്പറ്റിയാണവര് ചിന്തിച്ചത്. ആ ചിന്തകള്‍ കൊണ്ട് വയോജന ക്ഷേമം ഉറപ്പാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ചരിത്രത്തിന്റെ ഭാഗമായി ക്കഴിഞ്ഞു. വയോജനങ്ങളുടെ ഭാവി അവസ്ഥ എന്തായിരിക്കുമെന്ന് ആരും ചിന്തിക്കാതിരുന്ന സമയത്ത് , അതു കാലേ കൂട്ടി ചിന്തിക്കുവാനും വരാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ക്കു പരിഹാരങ്ങള്‍ കണ്ടു […]
ചീമേനി: ചീമേനി ടൗണില്‍ രാവിലെ കുഴഞ്ഞുവീണ കലാകാരന്റെ ജീവന് രക്ഷിച്ച് കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാര്‍. സപ്തംബര്‍ -29 ലോകഹൃദയ ആരോഗ്യദിനത്തിന്റെ ഭാഗമായി കയ്യൂര്‍ കുടുംബാരോഗ്യകേന്ദ്രം, ചീമേനി ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍, ജിഎച്ച്എസ്എസ് ചീമേനി എന്‍എസ്എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച കൂട്ട നടത്തത്തിന്റെ തയ്യാറെടുപ്പിനിടയിലാണ് പ്രശസ്ത നാടക കലാകാരന് അശോകന് പെരിങ്ങാര ടൗണില്‍ കുഴഞ്ഞുവീണത്. ഉടനെ ഓട്ടോ, ടാക്സി തൊഴിലാളികള്‍, വ്യാപാരികള്‍, മറ്റ് നാട്ടുകാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ഓടിയെത്തുകയും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജീവന് കെ ശാസ്ത്രീയമായ […]
