രാജപുരം: ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന വയമ്പ് ചീറ്റക്കാവിലെ കണ്ണൻ മണിയാണി(78)നിര്യാതനായി
ഭാര്യ കമലാക്ഷി. മക്കൾ :മധുസൂദനൻ (UAE), മനോജ് കുമാർ (UAE), ശ്രീജ. മരുമക്കൾ :കുഞ്ഞികൃഷ്ണൻ,രോഷ്മ,രേണുക
പനത്തടി : ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് സ്കൂളില്‍ കെ.വി. ജി ഡെന്റല്‍ കോളേജുമായി സഹകരിച്ച് നാളെ ഡെന്റല്‍ ക്യാമ്പ് നടക്കും. ക്യാംപില്‍ സൗജന്യമായി ലഭിക്കുന്ന ചികില്‍സകള്‍: ദന്ത പരിശോധന, പല്ലിന്റെ പോട് അടക്കുക, പല്ല് എടുക്കുക, പല്ല് വൃത്തിയാക്കുക എന്നിവ സൗജന്യമായി ലഭിക്കും. ദന്തരോഗം ,മോണരോഗം,പല്ല്നഷ്ടപ്പെടല് ,കാന്‍സര്‍,പിളര്‍പ്പ് തുടങ്ങിയ എല്ലാ രോഗങ്ങള്‍ക്കും ചികിത്സ ലഭ്യമാണ്. ഉയര്‍ന്ന ചികില്‍സയ്ക്കായി ഡെന്റല്‍ കോളജില്‍ എത്തുവാന്‍ സൗജന്യ വാഹന സൗകര്യം ഉണ്ട്. അതോടൊപ്പം ക്യാംപില്‍നിന്ന് വരുന്നവര്‍ക്ക് ചികില്‍സയില്‍ 25% ഇളവും […]
അട്ടേങ്ങാനം : കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യാനുളള പദ്ധതിയിലൂടെ വീൽചെയർ, കേൾവി സഹായി, വാക്കർ എന്നിവ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം വീൽചെയർ നൽകി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി നിർവ്വഹിച്ചു. ഐ സി ഡിഎസ് സൂപ്പർവൈസർ ആശാലത സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജയശ്രീ എൻ എസ്, പി.ഗോപാലകൃഷ്ണൻ, ശൈലജ കെ, […]
പാണത്തൂര്‍: പനത്തടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായി എം ജയകുമാര്‍ ചുമതലയേറ്റു. കോളിച്ചാല്‍ രാജീവ് ഭവനില്‍ നടന്ന അദ്ധ്യക്ഷ പദവി ഏറ്റെടുക്കല്‍ സമ്മേളനം ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കെ.ജെ ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ എം സി പ്രഭാകരന്, പി വി സുരേഷ്, ബളാല്‍ ബ്ലോക്ക് പ്രസിഡണ്ട് മധുസൂദനന് ബാലൂര്‍, കള്ളാര്‍ മണ്ഡലം പ്രസിഡണ്ട് സന്തോഷ് […]