കുറ്റിക്കോൽ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാനായി എ. മാധവൻ കളക്കരയെ വീണ്ടും തിരഞ്ഞെടുത്തു കുറ്റിക്കോൽ: കുറ്റിക്കോൽ ശ്രീ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാനായി എ. മാധവൻ കളക്കരയെ രണ്ടാം തവണയും തിരഞ്ഞെടുത്തു. ബുധനാഴ്ച ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് കാസറഗോഡ് ഡിവിഷൻ പ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ സ്ഥാനമേറ്റെടുത്തു. ഇദ്ദേഹം ദീർഘകാലം ട്രസ്റ്റി ബോർഡ് അംഗമായിരുന്നു. പി.വേണുഗോപാലൻ, എം ഗംഗാധരൻ, ടി ശശിധരൻ, മണികണ്ഠൻ എന്നിവരാണ് മറ്റു അംഗങ്ങൾ. ക്ഷേത്ര വികസന സമിതിയംഗങ്ങൾ, മാതൃ […]
പൂടങ്കല്ല് : കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ അയ്യങ്കാവ് ഉഷസ് വായനശാലയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് സ്വാതന്ത്ര്യദിന ക്വിസ് മത്സരവും സമാപന സമ്മേളനവും നടന്നു. വായനശാല ഹാളില്‍ വെച്ച് നടന്ന ചടങ്ങ് കള്ളാര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് മെമ്പര്‍ ലിറ്റി ജോസ് ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ ദേശഭക്തിയും പൊതുവിജ്ഞാനവും വളര്‍ത്താന്‍ ഇത്തരം മത്സരങ്ങള്‍ ഏറെ സഹായകരമാണെന്ന് അവര്‍ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ വായനശാല പ്രസിഡന്റ് ബി. രത്നാകരന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഉഷസ്സ് പുരുഷ സ്വയംസഹായ സംഘം പ്രസിഡന്റ് […]