ബന്തടുക്ക; ജി.എച്ച് എസ് എസ് ബന്തടുക്കയുടെ 73 മത് വാര്‍ഷികാഘോഷങ്ങള്‍ ‘അരവം 2K25’ നടത്തി. പ്രശസ്ത സിനിമാ-നാടക നടന് കൂക്കള്‍ രാഘവന് ഉദ്ഘാടനം ചെയ്തു. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കുഞ്ഞിരാമന് തവനം അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികള്‍ക്കുള്ള ആദരവും സര്‍വീസില്‍ നിന്നും വിരമിക്കുന്ന റോയ് കെ ജെ, നിത്യാനന്ദ എം.കെ, ശ്രീമതി കമല എം. കെ എന്നിവര്‍ക്കുള്ള യാത്രയയപ്പും നല്കി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. പി.ടി. എ പ്രസിഡണ്ട് രാധാകൃഷ്ണന് എ.കെ, എസ്.എം.സി ചെയര്മാന് ഷിബു ജോസ്, പി.ടി. എ വൈസ് പ്രസിഡണ്ട് ജോമിച്ചന്‍ മാത്യു, എം.പി.ടി.എ പ്രസിഡണ്ട് ദേവകി രാമന്, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജജ് ഷാജി ജോസഫ്, ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ജജ് സന്ദീപ് ബി.എസ്, സ്റ്റാഫ് സെക്രട്ടറി സുരേഷ് ഡി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രഞ്ജിത്ത് കൃഷ്ണന്, മുന്‍ പ്രിന്‍സിപ്പാള്‍ സനല്‍ കുമാര്‍ ടി.വി, . മധു ചൂരിത്തോട്, സന്തോഷ് വര്‍ഗ്ഗീസ് , ഷീജ കെ എസ് , ജ്യോതിലക്ഷമി കെ തുടങ്ങിയവര്‍സംബന്ധിച്ചു.
Related Articles
മലയോര വികസനം : ഒട്ടേറെ ലക്ഷ്യങ്ങളുമായി മലനാട് വികസന സമിതി സംസ്ഥാന ഹൈവേ നവീകരണ അനാസ്ഥ : ഉപവാസ സമരം നാളെ രാവിലെ 10 മുതല്‍ 5 വരെ ബളാംതോട്
രാജപുരം: വികസന പിന്നോക്കാവസ്ഥയില്‍ സംസ്ഥാനത്തെ ഏറ്റവും മുന്നിലുള്ള ജില്ലയാണ് കാസര്‍ഗോഡ്. അതില്‍ പുറകില്‍ നിന്ന് ഒന്നാമതാണ് , ഒന്‍പതാം നാടെന്ന് പഴമക്കാര്‍ പറഞ്ഞുകേട്ട കോടോം ബേളൂര്‍, കള്ളാര്‍, പനത്തടി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന നമ്മുടെ മലയോരം. 1927 ന് മൂന്‍പ് വനത്തില്‍ നിന്നും,തടി ഉരുപ്പടികളും , മറ്റ് വിഭവങ്ങളും കൊണ്ടുപോകാന്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച പാതയാണ് ഹോസ്ദുര്‍ഗ്ഗ് പാണത്തൂര്‍ റോഡ്. ഇപ്പോള്‍ ഇത് രേഖകളില്‍ സ്റ്റേറ്റ് ഹൈവേ ആണെങ്കിലും ഇന്നും ഒരു കൂപ്പ് റോഡിന്റെ അലൈന്മെന്റ് ആണ് ഈ […]
നല്ല മാതൃക കേരള വനം വന്യജീവി വകുപ്പ് ഓട്ടമല വന സംരക്ഷണ സമിതി ചാമുണ്ഡിക്കുന്ന് ഗവ: ഹൈസ്ക്കൂളിന് 25,000 രൂപയുടെ വാട്ടർ പ്യൂരിഫയർ പ്ലാന്റ് നിർമ്മിച്ച് നൽകി
ബളാംതോട് : കേരള വനം വന്യജീവി വകുപ്പ് ഓട്ടമല വന സംരക്ഷണ സമിതി ചാമുണ്ഡിക്കുന്ന് ഗവ: ഹൈസ്ക്കൂളിന് 25,000 രൂപയുടെ വാട്ടർ പ്യൂരിഫയർ പ്ലാന്റ് നിർമ്മിച്ച് നൽകി. ഓട്ടമല തട്ടിൽ പുതിയ സോളാർ ലൈറ്റും സ്ഥാപിച്ച് നൽകി സ്കൂളിലെ ജലത്തിന് ബാക്റ്റീരിയ സാന്നിധ്യം ഉണ്ടെന്ന് അറിഞ്ഞതിന് പിന്നാലെയാണ് സംരക്ഷണ സമിതി പ്യൂരിഫയർ പ്ലാന്റ് സ്ഥാപിക്കുവാൻ തീരുമാനിച്ചത്.അനവധി മാതൃകാ പ്രവർത്തനങ്ങളുമായി ജില്ലയിലെ മുന്നിട്ട് നിൽക്കുന്ന വനസംരക്ഷണ സമിതിയാണ് ഓട്ടമല സംരക്ഷണ സമിതി .അടുത്തകാലത്തായി ലൈബ്രറിക്ക് ഇരുപത്തയ്യായിരം രൂപയുടെ പുസ്തകങ്ങളും […]
രാജപുരം ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
രാജപുരം: ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അങ്കമാലി ലിറ്റിൽഫ്ളവർ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.സ്കൂൾ മാനേജർ ഫാ. മാത്യു കട്ടിയാങ്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.200 ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ 12 പേർ അടങ്ങുന്ന മെഡിക്കൽ സംഘം നേതൃത്വം നൽകി.പിടിഎ പ്രസിഡണ്ട് പ്രഭാകരൻ കെ എ, പ്രിൻസിപ്പാൾ ജോബി ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.



