പനത്തടി / പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നീണ്ട നൂറ്റിരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായി കലവറ ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും നടത്തി. സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മിറ്റി ചെയര്മാന് എന്‍ ബാലചന്ദ്രന് നായര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാരായ ടി കെ നാരായണന് , പി ശ്രീജ. ബാത്തൂര്‍ കഴകം പ്രസിഡന്റ് ഇ കെ ഷാജി, കള്ളാര്‍ സെന്റ് ജോസഫ് ചര്‍ച്ച് […]
പൊന്നോണക്കാലത്തിന്റെ തുടക്കം കുറിച്ച് കൊണ്ട് നാളെ അത്തം. അത്തം പത്തിന് തിരുവോണം എന്നാണല്ലോ പറയാറുള്ളത്. നാളെ മുതല്‍ മലയാളികളുടെ അങ്കണങ്ങള്‍ പൂക്കളം കൊണ്ട് നിറയും. ഇത്തവണ സെപ്തംബര്‍ ആറിനാണ് അത്തം. സെപ്തംബര്‍ 15 ന് തിരുവോണം. ഓണാഘോഷങ്ങളിലെ വളരെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് അത്തം. സംസ്ഥാനത്തിന്റെ ഓണാഘോങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട് അത്തച്ചമയ ഘോഷയാത്രയും നാളെ നടക്കും. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ഓണത്തോടനുബന്ധിച്ച് ചിങ്ങമാസത്തിലെ അത്തം നാളില്‍ നടത്തുന്ന ആഘോഷമാണ് അത്തച്ചമയം. അത്തംനാളില്‍ കൊച്ചിരാജാവ് സര്‍വാഭരണ വിഭൂഷിതനായി സര്‍വസൈന്യ […]