ബന്തടുക്ക : ഹയർ സെക്കന്ററി സ്കൂളിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ ബന്തടുക്ക നരമ്പിലങ്കണ്ടം ദത്ത് ഗ്രാമത്തിൽ സന്ദർശനം നടത്തി. മഴക്കാല രോഗങ്ങളെ കുറിച്ച് NSS വോളന്റിയർമാർ ബോധവൽക്കരണം നടത്തി. ‘മാമ്പഴക്കാലം ‘ NSS പ്രോഗ്രാമിന്റെ തുടർ പ്രവർത്തനത്തിന്റെ ഭാഗമായി വോളന്റിയർമാർ പ്രദേശത്ത് മാവിൻ തൈകൾ നട്ടു. പഞ്ചായത്ത് മെമ്പർ കുഞ്ഞിരാമൻ തവനം, പ്രോഗ്രാം ഓഫീസർ ലളിത എ എന്നിവർ നേതൃത്വം നൽകി.അധ്യാപകരായ സുരേഷ് ഡി, ദിവ്യ ജോസ് എന്നിവർപങ്കെടുത്തു
Related Articles
വായനദിനം പൂടങ്കല്ല് അയ്യങ്കാവ് മദ്രസയിൽ വിദ്യാർത്ഥികൾ പുസ്തക വായന നടത്തി
ചുള്ളിക്കര : വായന ദിനത്തോടനുബന്ധിച്ച് പൂടങ്കല്ല് അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ വിദ്യാർത്ഥികൾ പുസ്തക വായന നടത്തി. ഭാഷ ജ്ഞാനം കൈവരിക്കുന്നതിനും ആശയങ്ങളുടെ വിവരണങ്ങൾക്കും വിനിമയങ്ങൾക്കുമുള്ള ഒരു ഉപാധിയാണ് വായനയെന്നും വിജ്ഞാനവും,വിവരവും, അറിവും നേടാൻ വായനയെ പ്രോത്സാഹിപ്പിക്കണമെന്നും വിദ്യാർത്ഥികൾ വായനയിലൂടെ ആവശ്യപ്പെട്ടു. മുഹമ്മദ് ഫാസിം,ഷാൻ എസ്, ഷാൻ റസാഖ് എന്നിവർ പുസ്തകങ്ങൾ വായിച്ചു. സദർ മുഅല്ലിം അബ്ദുൽ റഹിമാൻ നൂറാനി വായന ദിന സന്ദേശം നൽകി പരിപാടിക്ക്നേതൃത്വംനൽകി
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പനത്തടിയില്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി
പാണത്തൂര്‍ : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഊരുകളിലെ നിര്‍ധനരായ രോഗികള്‍ക്കും, ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കും,പ്രായമായവര്‍ക്കും നല്കി വരുന്ന ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന്റെ പഞ്ചായത്ത് തല ഉത്ഘാടനം നടത്തി. പനത്തടി പ്രീമെട്രിക് ഹോസ്റ്റലില്‍ പഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് കെ ബി രതീഷ്,എട്ടാം വാര്‍ഡ് മെമ്പര്‍ ഷിബു. എം, പ്രമോട്ടര്‍മാരായ സുമിത്ര,അജിത എന്നിവര്‍ സംബന്ധിച്ചു.
പൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്ക് കോളിച്ചാൽ ലയൺസ് ക്ലബ് സ്റ്റീൽ അടുക്കുപാത്രം നൽകി
രാജപുരം: മാലിന്യ സംസ്കരണ പ്രവർത്തനത്തിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് പൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്ക് കോളിച്ചാൽ ലയൺസ് ക്ലബ് 25 സ്റ്റീൽ അടുക്കുപാത്രങ്ങൾ നൽകി. ലയൺസ് ക്ലബ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോർജിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ. സി സുകു ഏറ്റുവാങ്ങി. ലയൺസ് ഭാരവാഹികളായ സോജൻ മാത്യു, ജി എസ് രാജീവ്, ജോസ് പുതുശ്ശേരിക്കാല, സോജോ തോമസ്, ഷാജി കുര്യൻ, അരവിന്ദാക്ഷൻ, മെബിൻ ചാക്കോ, പി ആർ ഒ ബിനോ കെ തോമസ്,ആശുപത്രി സ്റ്റാഫ് കൗൺസിൽ […]




