കൊട്ടോടി : പേരടുക്കം വയനാട്ടുകുലവൻ ദേവസ്ഥാനം ജനറൽ ബോഡി യോഗം 5ന് രാവിലെ 10 മണിക്ക് ചേരും. ദേവസ്ഥാനത്തിന്റെ നവീകരണ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനാമ് ഭക്തജനങ്ങളുടെ വിപുലമായ യോഗം ചേരുന്നത്.
റാണിപുരം : വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്ക് കാഞ്ഞങ്ങാട് നിന്നും ഉച്ച സമയത്ത് കെ എസ് ആര് ടി സി ബസ് സര്‍വ്വീസ് ആരംഭിക്കണമെന്ന് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. പാറക്കടവ് – റാണിപുരം റോഡിന്റെ പ്രവര്‍ത്തി അടിയന്തിരമായും തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗം റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് സജി മുളവനാല്‍ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഐവിന് ജോസഫ് , […]
കളളാര്‍ / കള്ളാര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പ്രോജക്ടിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കായി ശ്രവണസഹായി വിതരണവും ക്ഷയ രോഗികള്‍ക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും നടത്തി.. വൈസ് പ്രസിഡന്റ് പ്രിയ ഷാജിയുടെ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. കെ നാരായണന് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു .താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിന്‍സി. വി,കെ സ്വാഗതം പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിനു നന്ദി പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീത, വാര്‍ഡ് മെമ്പര്‍മാരായ ഗോപി,സബിത എന്നിവരും സംബന്ധിച്ചു. […]
ബളാംതോട് : മാച്ചിപ്പള്ളി എം.വി.എസ് ലൈബ്രറി ആന്റ് റീഡിഗ് റൂമിന് ബ്ലോക്ക് അനുവദിച്ച സ്മാട്ട് ലൈബ്രറി ഐഡി കാർഡ് വിതരണം ചെയ്തു. ജില്ലാ ലൈബ്രറി കൗസിൽ സെക്രട്ടറി ഡോ. പ്രഭാകരൻ വിതരണം നിർവ്വഹിച്ചു. ലൈബ്രറി കൗസിൽ വെള്ളരിക്കുണ്ട് താലൂക്ക് പ്രസിഡന്റ് ജോസ് സെബാസ്റ്റ്യൻ – സ്റ്റേറ്റ് ലൈബ്രറി കൗസിൽ അംഗം.എ. കരുണാകരൻ, താലൂക്ക് എക്സിക്യൂട്ടിവ് അംഗം പി കൃഷ്ണൻ. എന്നിവർ സംസാരിച്ചു. വായനശാല പ്രസിഡന്റ് സുരേഷ് ബാബുഅദ്ധ്യക്ഷത വഹിച്ചു.