പ്രളയം, ഉരുള്‍പൊട്ടല്‍, കടല്‍ക്ഷോഭം, ചുഴലിക്കാറ്റുകള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള പ്രകൃതിദുരന്തങ്ങളുടെ ആവര്‍ത്തനമാണ് സമീപകാലത്ത് ഉണ്ടാകുന്നതെന്നും കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടാകുന്ന വിപത്തുകള്‍ സംബന്ധിച്ച മുന്നറിയിപ്പുകളുടെ രീതിയില്‍ കാലഘട്ടത്തിനുസരിച്ചുള്ള മാറ്റം വരുത്താന്‍ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ദുരന്തങ്ങളില്‍ ഭൂരിഭാഗവും അതിതീവ്ര മഴയുമായി ബന്ധപ്പെട്ടതാണ്. അതിതീവ്ര മഴ പലപ്പോഴും മുന്‍കൂട്ടി പ്രവചിക്കപ്പെടുന്നില്ല. പൊതുവായ ആഗോള ഡാറ്റാബേസും മാനദണ്ഡങ്ങളും ഉപയോഗിച്ച് ശരാശരി മഴയാണ് പ്രവചിക്കുന്നുത്. എന്നാല്‍ പൊടുന്നനെ അതിതീവ്രമായ മഴ പെയ്യുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ്, കേന്ദ്ര ജലകമ്മീഷന്, ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ എന്നിങ്ങനെയുള്ള കേന്ദ്ര സ്ഥാപനങ്ങളാണ് മുന്നറിയിപ്പുകള്‍ നല്‍കുന്നത്. ഈ മുന്നറിയിപ്പ് രീതിയില്‍ കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങള്‍ വരുത്തതുവാന്‍ എല്ലാവരും തയ്യാറാകേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാക്കുന്ന ദുരന്താഘാതങ്ങള്‍ ലഘൂകരിക്കാനും കൈകാര്യംചെയ്യാനും സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കോട്ടയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് ആരംഭിച്ചത് ഈ മേഖലകളില്‍ ഗവേഷണം നടത്തി സര്‍ക്കാരിന് നയപരമായ ഉപദേശങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണിത്. വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, ദുരന്തത്തിന്റെ മൂലകാരണത്തെക്കുറിച്ച് വിശദമായ അന്വേഷണവും അത്തരം പ്രകൃതിദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിനായുള്ള നയപരമായ ഉപദേശങ്ങളും സമഗ്രമായിത്തന്നെ വേണ്ടതുണ്ട്. തീവ്ര മഴയുടെ പ്രവചനം മെച്ചപ്പെടുത്തുന്നതിനായി കേരളത്തിന് അനുസൃതമായ മോഡല്‍ പരാമീറ്റേഴ്സ് വികസിപ്പിക്കുന്നതിന് പഠനങ്ങള്‍ നടത്താന്‍ കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Related Articles
വിലക്കയറ്റത്തിന് പിന്നാലെ ജനങ്ങൾക്ക് വീണ്ടും തിരിച്ചടി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. നാൽപ്പത് യൂണിറ്റ് വരെ പ്രതിമാസ ഉപഭോ?ഗമുള്ളവർക്ക് വർധനയില്ല, പ്രതിമാസം നൂറ് യൂണിറ്റ് വരെ ഉപയോഗിക്കുന്നവർ പ്രതിമാസം 20 രൂപ അധികം നൽകണം. നിരക്ക് വർദ്ധിപ്പിച്ച് കെ എസ് ഇ ബി ഉത്തരവിറക്കി. യൂണിറ്റിന് 40 പൈസയാണ് കെ എസ് ഇ ബി ആവശ്യപ്പെട്ടത്. എന്നാൽ 20 പൈസയാക്കി റഗുലേറ്ററി കമ്മീഷൻ കുറച്ചു, 50 യൂണിറ്റ് വരെ ഉപയോ?ഗിക്കുന്നവർ പ്രതിമാസം പത്ത് രൂപ […]
ചിലരുടെ ശ്രദ്ധ സ്വർണക്കടത്തിൽ; കേരളത്തിലും ബിജെപി അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി
‘യുവം 2023′ വേദിയിൽ രാഷ്ട്രീയം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വർണകടത്ത് കേസ് പരമാർശിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. കേന്ദ്രസർക്കാർ രാജ്യത്തിന്റെ കയറ്റുമതി വർധിപ്പിക്കാൻ രാപകൽ ഇല്ലാതെ അധ്വാനിക്കുമ്പോൾ ഇവിടെ ചില ആളുകൾ സ്വർണക്കടത്ത് പോലുള്ള കാര്യങ്ങളിലാണ് ശ്രദ്ധ ചെലുത്തുന്നതെന്ന് മോദി കുറ്റപ്പെടുത്തി. സ്വർണക്കടത്ത് പോലുള്ള കാര്യങ്ങൾ യുവാക്കളിൽ നിന്നും മറച്ച് വെയ്ക്കാനാകില്ല. അധികാരത്തിലിരിക്കുന്നവർ ചെറുപ്പക്കാരുടെ ജീവിതം കൊണ്ട് കളിക്കുന്നത് എങ്ങനെയെന്ന കാര്യം അവർ തിരച്ചറിയുന്നുണ്ട്. കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതികൾ കേരളത്തിലും നടപ്പാക്കാനുള്ള പരിശ്രമങ്ങളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. […]
ദുരിതാശ്വാസ നിധി; സിപിഎം എംഎല്‍എമാരും എംപിമാരും ഒരുമാസത്തെ ശമ്പളം സംഭാവന നല്‍കും
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പങ്കുചേര്‍ന്ന് കൂടുതല്‍ പേര്. ദുരിതബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി സിപിഎം എംപിമാരും എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.എംപിമാരായ കെ രാധാകൃഷ്ണന്, ബികാഷ് രഞ്ചന്‍ ഭട്ടാചാര്യ, ജോണ്‍ ബ്രിട്ടാസ്, അംറാ റാം, വി ശിവദാസന്‍, എഎ റഹീം, സു വെങ്കിടേശന്, ആര് സച്ചിതാനന്തം എന്നിവര്‍ ദുരിതാശ്വാസ നിധിയില്‍ പങ്കാളികളാകും. മാസശമ്പളമായ ഓരോ ലക്ഷം രൂപവീതം കണക്കാക്കിയാല്‍ എട്ട് ലക്ഷം രൂപയാവും സിപിഎം എംപിമാര്‍ […]