വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പങ്കുചേര്‍ന്ന് കൂടുതല്‍ പേര്. ദുരിതബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി സിപിഎം എംപിമാരും എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.എംപിമാരായ കെ രാധാകൃഷ്ണന്, ബികാഷ് രഞ്ചന്‍ ഭട്ടാചാര്യ, ജോണ്‍ ബ്രിട്ടാസ്, അംറാ റാം, വി ശിവദാസന്‍, എഎ റഹീം, സു വെങ്കിടേശന്, ആര് സച്ചിതാനന്തം എന്നിവര്‍ ദുരിതാശ്വാസ നിധിയില്‍ പങ്കാളികളാകും. മാസശമ്പളമായ ഓരോ ലക്ഷം രൂപവീതം കണക്കാക്കിയാല്‍ എട്ട് ലക്ഷം രൂപയാവും സിപിഎം എംപിമാര്‍ സംഭാവന ചെയ്യുക. ഇതിന് പുറമെ എംപിമാരുടെ തദ്ദേശ വികസന ഫണ്ടില്‍നിന്ന് മാര്‍ഗരേഖ പ്രകാരം പുനര്‍നിര്‍മാണ പദ്ധതികള്‍ക്ക് സഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സിപിഎം എംഎല്‍എമാര്‍ അവരുടെ ഒരു മാസത്തെ വേതനമായ 50,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ഇതോടെ കൂടുതല്‍ സംഭാവനകള്‍ ദുരുിതാശ്വാസ നിധിയിലേക്ക് വരികയാണ്.സിപിഎം സംസ്ഥാന കമ്മിറ്റി 25 ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ പാര്‍ട്ടിയുടെ ത്രിപുര, തമിഴ്നാട് ഘടകങ്ങള്‍ പത്ത് ലക്ഷം രൂപയും നല്കുമെന്ന്അറിയിച്ചിരുന്നു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ കമല 33,000 രൂപയും സംഭാവന ചെയ്തിരുന്നു. അതേസമയം, വയനാട് ദുരന്തത്തിന് ഇരയാവര്ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എംഎല്‍എ എന്ന നിലയിലുള്ള ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രഖ്യാപിച്ചിരുന്നു.
Related Articles
കൊച്ചി കോര്പ്പറേഷന്: സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, ദീപ്തി മേരി വര്‍ഗീസും മത്സരത്തിന്
കൊച്ചി : കൊച്ചി കോര്‍പ്പറേഷനിലേക്കുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 40 സ്ഥാനാര്‍ത്ഥികളാണ് പട്ടികയിലുള്ളത്. സ്റ്റേഡിയം വാര്‍ഡില്‍ ദീപ്തി മേരി വര്‍ഗീസ് മത്സരിക്കും. സംവരണ സീറ്റുകള്‍ക്ക് പുറമെ ജനറല്‍ സീറ്റുകളിലും വനിതകളെ സ്ഥാനാര്‍ഥികളാക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുന്‍ മേയര്‍ ടോണി ചമ്മിണി, യുഡിഎഫ് ജില്ലാ ചെയര്മാന് ഡൊമിനിക് പ്രസന്റേഷന്, ടി ജെ വിനോദ് എംഎല്‍എ, ദീപ്തി മേരി വര്‍ഗീസ്, അബ്ദുള്‍ മുത്തലിബ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. […]
ക്നാനായ മള്‍ട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ മലബാര്‍ മേഖലയിലെ ഷെയര്‍ഹോള്‍ഡേഴ്സ് സമ്മേളനം നടത്തി
രാജപുരം: ക്നാനായ മള്‍ട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ മലബാര്‍ മേഖലയിലെ ഷെയര്‍ഹോള്‍ഡേഴ്സ് സമ്മേളനം നടത്തി. കുടിശിക നിവാരണം, അംഗങ്ങളുടെ കുട്ടികളില്‍ എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എ വണ്‍ ലഭിച്ചവര്‍ക്ക് ക്യാഷ് അവാര്‍ഡ് ദാനം, ലാഭവിഹിതവിതരണം എന്നിവ നടന്നു. മാലക്കല്ല് ലൂര്‍ദ് മാതാ ചര്‍ച്ച് പാരീഷ് ഹാളില്‍ നടന്ന സമ്മേളനം രാജപുരം ഫൊറോനാ വികാരി ഫാ.ജോസ് അരീച്ചിറ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയര്മാന് പ്രൊഫ. കെ.ജെ.ജോയി മുപ്രാപ്പള്ളി […]
അര്ജുന് ഇനി ഓര്‍മ്മ, കണ്ണീരോടെ വിടനല്‍കി ജന്മനാടും കുടുംബവും; മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു
ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. കുടുംബാംഗങ്ങളും നാട്ടുകാരുമടക്കമുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഹൈന്ദവാചാര പ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം വീട്ടുവളപ്പില്‍ ഒരുക്കിയ ചിതയിലാണ് സംസ്കരിച്ചത്. അര്‍ജുന്റെ സഹോദരന് അഭിജിത്ത് ആണ് ചിതയ്ക്ക് തീകൊളുത്തിയത്. മന്ത്രി കെ ബി ഗണേഷ് കുമാര്‍ അടക്കം രാഷ്ട്രീയ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജന്മനാടുനല്‍കിയ യാത്രാമൊഴിയോടെയാണ് അര്ജുന് എന്ന മുപ്പതുകാരന് വിടവാങ്ങിയത്. അര്ജുന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് കണ്ണാടിക്കലിലെ വീട്ടിലെത്തിയത്



