മുണ്ടക്കൈ-ചൂരല്‍മല മേഖലകളില്‍ സര്‍വനാശം സൃഷ്ടിച്ച ഉരുള്‍പൊട്ടലിന് പിന്നാലെ മൂന്ന് വില്ലേജുകള്‍ ഉള്‍പ്പെടുന്ന മേപ്പാടി പഞ്ചായത്തിനെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. വൈത്തിരി താലൂക്കിലെ കോട്ടപ്പടി, വെള്ളാര്‍മല, തൃക്കൈപ്പറ്റ വില്ലേജുകള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ദുരന്തബാധിത മേഖല. സംസ്ഥാന ദുരിതാശ്വാസ കമ്മീഷണറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ടിങ്കു ബിസ്വാള്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഉരുള്‍പൊട്ടലുണ്ടായ ജൂലൈ മുപ്പത് മുതല്‍ ഈ പ്രദേശങ്ങള്‍ ദുരന്തബാധിത പ്രദേശങ്ങളായി കണക്കാക്കുമെന്ന് ഉത്തരവില്‍ പറയുന്നു. ഉരുള്‍പൊട്ടലില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട മേഖലകളില്‍ ഒന്നായിരുന്നു വെള്ളാരിമല വില്ലേജ് ഓഫീസിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന മുണ്ടക്കൈ, ചൂരല്‍മല, അട്ടമല എന്നീ പ്രദേശങ്ങള്‍. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളായിരുന്നു ഇവ മൂന്നും. വെള്ളാരിമല വില്ലേജ് ഓഫീസ് കെട്ടിടത്തിന് ഉള്‍പ്പെടെ ഉരുള്‍പൊട്ടലില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം ഉള്‍പ്പെടെ നിലച്ചിരുന്നു. ജൂലൈ 30 പുലര്‍ച്ചെ ഒന്നിലേറെ തവണ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മുന്നൂറിലധികം പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക. ഇരുന്നൂറില്‍ അധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മേഖലയിലെ അയ്യായിരത്തില്‍ അധികം വരുന്ന ജനങ്ങളെയാണ് ഉരുള്‍പൊട്ടല്‍ നേരിട്ട് ബാധിച്ചത്. നാനൂറിലധിക വീടുകള്‍ ഉണ്ടായിരുന്ന മുണ്ടക്കൈ മേഖലയില്‍ നിലവില്‍ ശേഷിക്കുന്നത് അന്‍പതില്‍ താഴെ വീടുകള്‍ മാത്രമാണ്. അത്രയും അധികമാണ് ദുരന്തത്തിന്റെ വ്യാപ്തി. നിലവില്‍ രക്ഷപ്പെട്ടവര്‍ മേപ്പാടിയിലെ തന്നെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ് കഴിയുന്നത്. അതേസമയം, ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മാനസികാഘാതം ലഘൂകരിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. ജൂലൈ 30ന് തന്നെ ആരോഗ്യ വകുപ്പ് ജില്ലയില്‍ മാനസികാരോഗ്യ ദുരന്ത നിവാരണ ടീം രൂപീകരിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും, മാനസികാരോഗ്യ ഹെല്‍പ്പ് ഡെസ്കുകള്‍ സ്ഥാപിച്ചു. ഇതില്‍ സൈക്ക്യാട്രിസ്റ്റിന്റെ നേതൃത്വത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്കള്‍, സൈക്ക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരടങ്ങുന്ന 121 അംഗീകൃത മാനസികാരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.
Related Articles
നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തിലെത്തി; നാളെ ശബരിമലയില്‍
തിരുവനന്തപുരം : നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. വൈകീട്ട് 6.20 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. രാജ്ഭവനിലാണ് ഇന്ന് രാഷ്ട്രപതിക്ക് താമസമൊരുക്കിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് പോകും. റോഡ് മാര്‍ഗം പമ്പയിലെത്തുന്ന രാഷ്ട്രപതി പ്രത്യേക വാഹനത്തില്‍ സന്നിധാനത്തെത്തും. ശബരിമല ദര്‍ശനത്തിനുശേഷം രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തും. ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ ആര്‍ലേക്കര്‍ നല്കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കും. 23ന് 10.30ന് രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ ആര് […]
32കാരിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി; പാമ്പ് കടിയേറ്റതാണെന്ന് സംശയം
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 32കാരിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാവുങ്കല്‍ കണ്ണാട്ടു ജംഗ്ഷന് സമീപം പൂജപറമ്പ് വീട്ടില്‍ ജ്യോതിഷിന്റെ ഭാര്യ ശ്രുതിദേവിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ശ്രുതി ഉറക്കമുണരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ റൂമിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. പാമ്പു കടിയേറ്റതാണെന്ന് സംശയമുണ്ട്. സിവില്‍ പോലീസ് ഓഫിസറാണ് ജ്യോതിഷ്. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു.
നെഹ്റു ട്രോഫി വള്ളം കളി: ജലരാജാവ് കാരിച്ചാല്‍ ചുണ്ടന് കപ്പില്‍ മുത്തമിട്ടു
എഴുപതാമത് നെഹ്റു ട്രോഫി വള്ളം കളിയില്‍ ജേതാക്കളായി കാരിച്ചാല്‍ ചുണ്ടന് . വാശിയേറിയ മത്സരമാണ് നടന്നത്. ചെറുവള്ളങ്ങളുടെ ഹീറ്റ് മത്സരത്തോടെയാണ് മത്സരം തുടങ്ങിയത്. ഇത്തവണ വിജയകിരീടത്തില്‍ മുത്തമിട്ടതോടെ പതിനാറാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് പള്ളാത്തുരിത്തിയുടെ കാരിച്ചാല്‍. തുടര്‍ച്ചയായി അഞ്ചാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് പള്ളാത്തുരിത്തി ബോട്ട് ക്ലബ്. വി ബി സി കൈനകരിയുടെ വീയപുരം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്. കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനും നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടനും മൂന്നാമതും നാലാമതുമായി ഫിനിഷ് […]




