പാണത്തൂർ: പനത്തടി പഞ്ചായത്ത് ഭരണ സമിതി അറിയാതെ ഹരിതകർമ്മ സേന പ്ലാസ്റ്റിക് കുപ്പികളും അജൈവ മാലിനൃങ്ങളും പുറമെ വില്പന നടത്തുന്നതായി പഞ്ചായത്ത് ഭരണസമിതിയോഗത്തിൽ പ്രതിപക്ഷ ആരോപണം. കഴിഞ്ഞ രണ്ട് വർഷമായി ഇത്തരത്തിൽ നിരവധി തവണ പാഴ് വസ്തുക്കൾ വിറ്റ് പണം കൈപ്പറ്റിയതായാണ് ആരോപണം.മാലിനൃങ്ങൾ ശേഖരിക്കുന്നതിന് പഞ്ചായത്ത് ക്ളിൻ കേരള മിഷനുമായി ഉടമ്പടിയിൽ എർപ്പെട്ടിടുണ്ട്. എന്നാൽ വാർഡുകളിൽ നിന്ന് എം.സി.എഫിലേക്ക് മാറ്റുന്ന ഇ_മാലിനൃങ്ങൾ ഉൾപ്പെടെയുള്ളവ പുറമെ വില്‍ക്കുന്നത് പഞ്ചായത്ത് ഗൗരവത്തിൽ കാണണമെന്നാണ് അംഗങ്ങൾ ആവശ്യപെട്ടത്. പ്രതിപക്ഷത്തിൻരെ ആരോപണം ശരിവെച്ച […]
രാജപുരം: ലോകവനിതാദിനത്തിന്റെ ഭാഗമായികേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാജപുരം യൂണിറ്റ് വനിതാ വിംങ്ങിന്റെ നേതൃത്വത്തില്‍ രാജപുരം, പൂടംകല്ല് ടൗണില്‍ പായസവിതരണം നടത്തി. വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ് രാജി സുനില്‍, സെക്രട്ടറി രമ്യ രാജീവന്, ഉഷ അപ്പുക്കുട്ടന്, ഉഷ രവീന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
വെള്ളരിക്കുണ്ട് : ജീവിതത്തിന്റെ അവസാന നാളുകളില്‍ ഉറ്റവരും ഉടയവരും ഉപേക്ഷിക്കപ്പെട്ട വൃദ്ധ മാതാപിതാക്കള്‍ക്കായി വെള്ളരിക്കുണ്ട് ഗാന്ധി ഭവനില്‍ ആധുനിക രീതിയില്‍ ഉള്ള പുതിയ ഒരു കെട്ടിടം കൂടി നിര്‍മ്മിക്കുന്നു.പത്തനാപുരം കേന്ദ്രമായ ഗാന്ധി ഭവന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വെള്ളരിക്കുണ്ട് മങ്കയത്തെ നിലവിലെ കെട്ടിടത്തോട് ചേര്‍ന്നാണ് നിരാലംബര്‍ക്കായി എല്ലാവിധ സൗര്യങ്ങളും ഉള്‍പ്പെടുത്തി കെട്ടിടം നിര്‍മ്മിക്കുന്നത്. 25 ലക്ഷം രൂപചിലവ് പ്രതീക്ഷിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിര്‍വ്വഹിച്ചു.ഗാന്ധി ഭവന് വൈസ് ചെയര്മാന് അമല്‍ എസ് അധ്യക്ഷതവഹിച്ചു.വെള്ളരിക്കുണ്ട് […]