രാജപുരം / പുതുതായി തിരഞ്ഞെടുക്കപ്പെട്ട മഹിളാ കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പ്രസിഡന്റ് പ്രിയ ഷാജിയും സഹഭാരവാഹികളും രാജപുരം വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ ചുമതലയേറ്റു. മണ്ഡലം പ്രസിഡന്റ് രജിത അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് മിനി ചന്ദ്രന് മുഖ്യ പ്രഭാഷണം നടത്തി. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍, പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്, പ്രഭ ആര്, ശ്രീവിദ്യ എന്നിവര്‍സംസാരിച്ചു.
പനത്തടി : ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നവീകരിച്ച മാത്സ് ലാബ് ഉദ്ഘാടനം ചെയ്തു..പ്രിൻസിപ്പൽ ഫാ. ജോസ് കളത്തിപ്പറമ്പിൽ ലാബ് ഉദ്ഘാടനകർമ്മംനിർവഹിച്ചു പ്രൈമറിതലം മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികൾക്ക് ഗണിത പഠനം എളുപ്പമാക്കാൻ പറ്റിയ മോഡലുകളും ഉപകരണങ്ങളും അടങ്ങിയതാണ് നവീകരിച്ച പുതിയ ലാബ്.
പാണത്തൂർ : മലയോര മേഖലയിലെ സജീവ കോൺഗ്രസ് പ്രവർത്തകനും കർഷക കോൺഗ്രസ് കാസർകോട് ജില്ല വൈസ് പ്രസിഡണ്ടും മുൻ പനത്തടി മണ്ഡലം പ്രസിഡണ്ടുമായിരുന്ന എൻ.ഐ ജോയ് നിരവത്താനിൽ (73)ന്റെ സംസ്കാരം നാളെ രാവിലെ പത്തിനൊന്നിന് പാണത്തൂർ സെന്റ് മേരിസ് ദേവാലയത്തിൽ നടക്കും. ഭാര്യ : പരേതയായ ഏലിയാമ്മ. മക്കൾ : ലിജ, ലിജേഷ്, ലിജിൽ (മൂവരും ഇറ്റലി). മരുമക്കൾ: ചാൾസ്, ജ്യോതിസ്, ഡോണ (എല്ലാവരും ഇറ്റലി). തുടർന്ന് എൻ.ഐ. ജോയിയുടെ നിര്യാണത്തിൽ അനുശോചിച്ച് 12 മണിക്ക് പാണത്തൂർ […]