I am so happy, my dear friend, so absorbed in the exquisite sense of mere tranquil existence, that I neglect my talents. I should be incapable of drawing a single stroke at the present moment
കണ്ണൂര്‍ /കണ്ണൂര്‍ മുണ്ടേരിക്കടവില്‍ 14 കിലോ ഗ്രാം കഞ്ചാവുമായി ദമ്പതികള്‍ പിടിയിലായി. പശ്ചിമ ബംഗാള്‍ സ്വദേശികളായ ജാക്കിര്‍ സിദ്കാര്, ഭാര്യ അലീമ ബീബി എന്നിവരാണ് പിടിയിലായത്. മുണ്ടേരിക്കടവ് റോഡില്‍ മുള ഡിപ്പോക്ക് സമീപത്തെ വാടക വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്താന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച കഞ്ചാവാണെന്ന് കരുതുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ചക്കരക്കല്ല് പോലീസ് പരിശോധന നടത്തിയത്. സംഭവത്തില്‍ സി ഐ ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇരിയ :മലയാളത്തിലെ സമ്പൂർണ എന്റർടെയ്ൻമെന്റ് ചാനലായ സീ കേരളയിലെ സൂപ്പർ ഹിറ്റ് മ്യൂസിക് റിയാലിറ്റി ഷോ സരിഗമപ സീസൺ 2 വിലേക്ക് ഇരിയ ലാലൂരിലെ സ്വർണ കെ.എസ് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സ്കൂൾ കലോൽസവങ്ങളിൽ തുടർച്ചയായി ലളിതഗാനം, കവിതാലാപനം, ശാസ്ത്രീയ സംഗീതം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. 2021-2022 അദ്ധ്യയന വർഷത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി സംഗീത പ്രതിഭാ പട്ടം കരസ്ഥമാക്കി. നിരവധി ഭക്തിഗാനങ്ങൾക്കും കവിതകൾക്കും സംഗീതം നൽകുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്, സംഗീത പൂർണ്ണ ശ്രി കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസൻ […]
സംസ്ഥാനത്തെ 17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിന് മുന്നേറ്റം. ഒരു സ്വതന്ത്ര ഉൾപ്പെടേ 17 ൽ 9 സീറ്റുകളാണ് യു ഡി എഫ് സ്വന്തമാക്കിയത്. 7 സീറ്റുകളിൽ എൽ ഡി എഫും ഒരു സീറ്റിൽ ബി ജെ പിയും വിജയിച്ചു. എറണാകുളം ജില്ലയിലെ മൂക്കന്നൂർ പഞ്ചായത്തിലെ കോക്കുന്ന് വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. നേരത്തെ സ്വതന്ത്ര സ്ഥാനാർഥി വിജയിച്ച വാർഡ് ആണ് കോൺഗ്രസിലെ സിനി മാത്തച്ചൻ 268 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തത്. ജില്ലയിലെ […]