Pie muffin apple pie cookie. Bear claw cupcake powder bonbon icing tootsie roll sesame snaps. Dessert bear claw lemon drops chocolate cake. Cake croissant cupcake dragée wafer biscuit pudding bonbon.


ആഡംബര ജീവിതം നയിക്കാനായി ബന്ധുവിന്റേയും സുഹൃത്തിന്റേയും വീടുകളില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച ഇന്‍സ്റ്റഗ്രാം താരം പിടിയില്‍. ഭജനമഠം സ്വദേശിനി മുബീനയാണ് അറസ്റ്റിലായത്. ഭര്‍തൃസഹോദരിയുടേയും സുഹൃത്തിന്റേയും വീട്ടില്‍ നിന്ന് 17 പവന് സ്വര്‍ണമാണ് മുബീന മോഷ്ടിച്ചത്. ചിതറ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബറിലാണ് മുബീനയുടെ ഭര്‍തൃസഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷണം പോകുന്നത്. ആറ് പവനോളം വരുന്ന താലിമാലയും, ഒരു പവന് വീതമുള്ള രണ്ട് ചെയിന്‍, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകള്‍ എന്നിവയാണ് […]
പാണത്തൂര്‍: കത്തോലിക്കാ കോണ്‍ഗ്രസ് നയിക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് പാണത്തൂരില്‍ ഉജ്വല തുടക്കം. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍ നയിക്കുന്ന അവകാശ സംരക്ഷണയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം മാര്‍.ജോസഫ് പാംപ്ലാനി നിര്‍വ്വഹിച്ചു. തലശ്ശേരി അതിരൂപതാ അര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, താമരശ്ശേരി രൂപതാ ബിഷപ്പും കത്തോലിക്കാ കോണ്‍ഗ്രസ് ബിഷപ്പ് ഡെലെഗേറ്റുമായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ എന്നിവര്‍ ചേര്‍ന്ന് യാത്ര ഫ്ലാഗോഫ് ചെയ്തു. പനത്തടി ഫൊറോന ആതിഥേയരായ പരിപാടിയില്‍ കാസര്‍കോട് സോണിലെ കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട്, […]
തിരുവനന്തപുരം: തലസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന സ്പാ കേന്ദ്രത്തിനെതിരെ മണിക്കൂറുകള്‍ക്കകം നടപടി സ്വീകരിച്ച് മേയര്‍ വി വി രാജേഷ്. യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സെക്രട്ടറിയേറ്റിന് സമീപമുള്ള സ്പര്‍ശന്‍ വെല്‍നസ് സ്പായില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ കേന്ദ്രം അടച്ചുപൂട്ടി. കോര്പ്പറേഷന് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെയാണ് സ്പാ പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് സ്ഥാപനത്തിന് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയത്. പരിശോധനയ്ക്കിടെ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഇന്നലെ അഭിമുഖത്തിനായി എത്തിയ 23കാരിയോട് മോശമായി പെരുമാറിയെന്ന […]
