NATIONAL NEWS

ബിജെപി ഭരിക്കുന്ന മണിപ്പൂരിൽ സർക്കാർ ഭൂമിയിൽ അനധികൃത നിർമാണം നടത്തിയ മൂന്ന് ക്രിസ്ത്യൻ പള്ളികൾ പൊളിച്ച് മാറ്റി.

ഈസ്റ്റ് ഇംഫാൽ ജില്ലയിലാണ് സംഭവം.വൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച പുലർച്ചെയോടെ ആദിവാസി കോളനിയിൽ ഉൾപ്പെടുന്ന പള്ളികൾ പൊളിച്ച് മാറ്റിയത്. കുടിയൊഴിപ്പിക്കൽ നടപടിയിൽ തത്സ്ഥിതി തുടരണമെന്ന ഉത്തരവ് മണിക്കൂർ ഹൈക്കോടതി റദ്ദാക്കിയതിന് ദിവസങ്ങൾക്ക് ശേഷമാണ് പള്ളികൾ പൊളിച്ചത്.

NATIONAL NEWS

സ്ഥിരം ലഹരികുറ്റവാളികളെ തടവിലിടും

തിരുവനന്തപുരം: ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച്  സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കലിനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. 1988 ലെ പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇന്‍ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരമാണിത്. പി സി വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന ലഹരി വിരുദ്ധനടപടികളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചത്. പി ഐ ടി എന്‍ ഡി പി എസ് […]