NATIONAL NEWS

പ്രതിപക്ഷത്തെ ഒരുമിപ്പിക്കാൻ ഓടിനടന്ന് നിതീഷ് കുമാർ, ബംഗാളിലെത്തി മമതയെ കണ്ടു

കൊല്‍ക്കത്ത: 2024 പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തെ ഒരുമിച്ച് നിര്‍ത്താനുളള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നേരത്തെ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടികളുടെ അടക്കം നേതാക്കളെ കണ്ട നിതീഷ് കുമാര്‍ ഇന്ന് കൊല്‍ക്കത്തയിലെത്തി മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി.

NATIONAL NEWS

എസ്എൻ‌സി ലാവ്‌ലിൻ കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണിക്കും

ലാവലിൻ കേസ് ഈ മാസം 24 ന് സുപ്രീംകോടതി പരി​ഗണിക്കും. ലാവലിൻ കേസ് അ‍ഞ്ച് മാസത്തിന് ശേഷം ആണ് സുപ്രീംകോടതി പരി​ഗണിക്കുന്നത്. ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവി കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസുമായി ബന്ധപ്പെട്ട ഹർജി പരി​ഗണിക്കുന്നത്. 30 ൽ അധികം തവണയാണ് ലാവലിൻ കേസ് പരി​ഗണിക്കുന്നത് മാറ്റിവെച്ചത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അവസാനമായി കേസ് പരി​ഗണിച്ചത്. ചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് അന്ന് ഹർജികൾ പരിഗണിച്ചിരുന്നത്.

NATIONAL NEWS

എസ്എൻ‌സി ലാവ്‌ലിൻ കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണിക്കും

ലാവലിൻ കേസ് ഈ മാസം 24 ന് സുപ്രീംകോടതി പരി​ഗണിക്കും. ലാവലിൻ കേസ് അ‍ഞ്ച് മാസത്തിന് ശേഷം ആണ് സുപ്രീംകോടതി പരി​ഗണിക്കുന്നത്. ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവി കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസുമായി ബന്ധപ്പെട്ട ഹർജി പരി​ഗണിക്കുന്നത്. 30 ൽ അധികം തവണയാണ് ലാവലിൻ കേസ് പരി​ഗണിക്കുന്നത് മാറ്റിവെച്ചത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അവസാനമായി കേസ് പരി​ഗണിച്ചത്. ചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് അന്ന് ഹർജികൾ പരിഗണിച്ചിരുന്നത്.

NATIONAL NEWS

കർണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണം; യോഗിയ്ക്ക് വൻ ഡിമാന്റ്

മംഗലൂരൂ:കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രചരണം നയിക്കണമെന്ന ആവശ്യം ശക്തമാക്കി ബിജെപി നേതാക്കൾ. യുപിയിലെ എൻകൗണ്ടർ കൊലയ്ക്ക് പിന്നാലെയാണ് ഹിന്ദുത്വ സ്വാധീന മേഖലയിൽ യോഗിയുടെ തിരഞ്ഞെടുപ്പ് റാലികൾ വേണമെന്ന ആവശ്യം നേതാക്കാൾ ഉന്നയിച്ചിരിക്കുന്നത്. ഈ മാസം ഏപ്രിൽ 15 നായിരുന്നു യുപിയിലെ സമാജ്വാദി പാർട്ടി നേതാവും ഗുണ്ടാ തലവനുമായ ആതിഖ് അഹമ്മദും സഹോദരനും അഞ്ജാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇരവരുടുയേും കൊലയ്ക്ക് രണ്ട് ദിവസം മുൻപ് ആതിഖിന്റെ മകനും സുഹൃത്തും പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടിരുന്നു.

NATIONAL NEWS

നരേന്ദ്ര മോദി 25ന് കേരളത്തില്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി 25ന് കേരളത്തിലെത്തും. തിരുവനന്തപുരം-കാസര്‍കോട് റൂട്ടിലെ വന്ദേഭാരത് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. കൊച്ചി വാട്ടര്‍ മെട്രോ നാടിന് സമര്‍പ്പിക്കും. കൂടാതെ ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കോടികളുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് സെന്‍ട്രല്‍ സ്റ്റേഷനിലാണ് വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യുക.

NATIONAL NEWS

ഞാനും ഡികെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ തുറന്ന് പറഞ്ഞ് സിദ്ധരാമയ്യ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാന്ത്രികവിദ്യ കര്‍ണാടകയില്‍ ചെലവാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹത്തിന്റെ പ്രതികരണം. ബി ജെ പി സംസ്ഥാനത്ത് വിദ്വേഷ രാഷ്ട്രീയ പ്രചരമാണ് നടത്തുന്നത് എന്നതിനാല്‍ കോണ്‍ഗ്രസ് വിജയം സുനിശ്ചിതാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു.

NATIONAL NEWS

വെളിപ്പെടുത്തല്‍: കേന്ദ്രം സത്യം തുറന്ന് പറയണം: എളമരം കരീം

പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് നടത്തിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് സി പി എം നേതാവും രാജ്യസഭ അംഗവുമായ എളമരം കരീം.

NATIONAL NEWS

ആന്ധ്രാ മുഖ്യമന്ത്രിയുടെ അമ്മാവനെ സിബിഐ അറസ്റ്റ് ചെയ്തു; അറസ്റ്റ് ജഗന്റെ പിതൃസഹോദരന്റെ കൊലക്കേസില്‍

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അമ്മാവന്‍ വൈ എസ് ഭാസ്‌കര്‍ റെഡ്ഡി അറസ്റ്റില്‍. മുന്‍ എം പി വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി ബി ഐ ആണ് വൈ എസ് ഭാസ്‌കര്‍ റെഡ്ഡിയെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.

NATIONAL NEWS

ഗുണ്ടാത്തലവൻ ആതിഖ് അഹമ്മദും സഹോദരൻ അഷ്റഫും വെടിയേറ്റ് കൊല്ലപ്പെട്ടു

നൂറോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഉത്തർപ്രദേശ് ഗുണ്ടാസംഘം തലവൻ ആതിഖ് അഹമ്മദും സഹോദരൻ അഷ്റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടു.

NATIONAL NEWS

ഭാവിയുടെ വാഗ്ദാനങ്ങളായി 12 എഴുത്തുകാര്‍

ദില്ലി: രാജ്യത്തെ യുവതലമുറയുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാനായി ഡെയ്‌ലി ഹണ്ടിന്റെ നേതൃത്വത്തില്‍ തുടങ്ങിയ #StoryForGlory (സ്റ്റോറി ഫോര്‍ ഗ്ലോറി) വന്‍ വിജയം. 12 പുതുതലമുറ എഴുത്തുകാരെയാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. കഠിനമായ പരിശീലനവും, സെലക്ഷന്‍ പ്രക്രിയയും കടന്നാണ് ഇത്രയും പേരെ കണ്ടെത്തിയിരിക്കുന്നത്.