LOCAL NEWS

കോളിച്ചാലിലെ എൻ ഡി ജോർജ് നീറംപുഴ (83) നിര്യാതനായി

കോളിച്ചാൽ:എൻ ഡി ജോർജ് നീറംപുഴ(83) നിര്യാതനായി. സംസ്‌കാരം നാളെ 9 30ന് പനത്തടി സെൻറ് ജോസഫ് ഫൊറോന ചർച്ച് സെമിത്തേരിയിൽ നടക്കും. ഭാര്യ: മുണ്ടോളിക്കൽ കുടുംബാംഗം അച്ചാമ്മ ജോർജ്. മക്കൾ: സുനീഷ് ജോർജ് ( ഹെൽത്ത് ഇൻസ്‌പെക്ടർ കോഴിക്കോട്), നോബിൾ ജോർജ്. മരുമക്കൾ: സിന്ധു പഞ്ഞിക്കുന്നേൽ പാലാവയൽ, സ്മിത കോടിമറ്റം, രാജഗിരി. സഹോദരങ്ങൾ: ജോസഫ് തിരുവമ്പാടി, ലിസി അഗസ്റ്റിൻ കോതമംഗലം, അന്നക്കുട്ടി തിരുവമ്പാടി, മാർഗ്രറ്റ് തോട്ടുംമുക്കം, പരേതരായ മറിയം, ഏലിക്കുട്ടി തിരുവമ്പാടി, ലില്ലിചെമ്പേരി.

LOCAL NEWS

സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന സെക്രട്ടറി ജോർജ്ജ് വർഗ്ഗീസിന്റെ ഭാര്യ അരിപ്രോട് കാക്കനാട് വീട്ടിൽ ഗ്രേസിക്കുട്ടി ജോർജ്ജ് (58) നിര്യാതയായി

പാണത്തൂർ: സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന സെക്രട്ടറി ജോർജ്ജ് വർഗ്ഗീസിന്റെ ഭാര്യ അരിപ്രോട് കാക്കനാട് വീട്ടിൽ ഗ്രേസിക്കുട്ടി ജോർജ്ജ് (58) നിര്യാതയായി. രാജപുരം എ ജി സഭാംഗമാണ്. മക്കൾ : ജോജി ജോർജ്ജ്,ജോസി ജോർജ്ജ് , മരുമക്കൾ : ബ്ലെസ്സൻ തോമസ് (പാസ്റ്റർ,ഐ .പി.സി.ഡൽഹി), തോമസ് ശാമുവേൽ(ബഹറിൻ) ചൊവ്വഴ്ച രാവിലെ 8 മണി മുതൽ 10 മണി വരെ അരിപ്രോടുള്ള ഭവനത്തിൽ പൊതുദർശനവും തുടർന്ന് മുണ്ടോട്ടുള്ള എ.ജി ചർച്ചിൽ 10.30 ന് ് സംസ്‌കാരം നടക്കും.  

LOCAL NEWS

പ്രതിഭ ബാലവേദി വാർഷിക സംഗമം സംഘടിപ്പിച്ചു

ചുളളിക്കര : പ്രതിഭ ബാലവേദി വാർഷിക സംഗമം സംഘടിപ്പിച്ചു. മോഹനൻ കെ,ഷാബു.കെ വി,പി. നാരായണൻ., കെ.ഗംഗാധരൻ , അഭിഷേക് പി, സൂര്യനാരായണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സൂര്യനാരായണൻ( പ്രസിഡണ്ട്) അഭിഷേക് ( സെക്രട്ടറി) മിത്രമധു( വൈ.പ്രസി) ആദിത്യ .ട(ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.    

LOCAL NEWS

റാണിപുരത്തേക്ക ്‌കെ എസ് ആർ ടി സി ബസ് സർവ്വീസ് പുനരാരംഭിക്കണം: പെരുതടി ശ്രീമഹാദേവക്ഷേത്ര ഭരണസമിതി

റാണിപുരം :വിനോദസഞ്ചാര കേന്ദമായ റാണിപുരത്തേക്ക് നടത്തിവന്നിരുന്നതും രണ്ടു മാസമായി നിർത്തലാക്കിയതുമായ കെ എസ് ആർ ടി സി ബസ് സർവ്വീസ് എത്രയും വേഗം പുനരാരംഭിക്കണമെന്ന് പെരുതടി ശ്രീമഹാദേവക്ഷേത്ര ഭരണസമിതി യോഗം ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ യാത്രാ ദുരിതം പരിഹരിക്കുന്നതിനും സ്‌കൂളുകൾ തുറക്കുന്നതോടെ നൂറുകണക്കിന് വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്പെടും. കൂടാതെ റാണിപുരത്തേക്ക് കൂടുതൽ സഞ്ചാരികൾ എത്തിച്ചേരും. യോഗത്തിൽ സമിതി പ്രസിഡന്റ് എം കേശവൻ അദ്ധ്യക്ഷത വഹിച്ചു. എം.കുഞ്ഞമ്പു നായർ അഞ്ജന മുക്കൂട്, പി.എൻ രാഘവൻ നായ്ക്ക് , ടി പി […]

LOCAL NEWS

ക്‌നാനായ കത്തോലിക്കാ കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു

രാജപുരം: തിരുകുടുംബ ദൈവാലയത്തിൽ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു.രാജപുരം ഫൊറോന വികാരി റവ.ഫാ .ബേബി കട്ടിയാങ്കൽ പതാക ഉയർത്തി.യൂണിറ്റ് പ്രസിഡണ്ട് ജയിംസ് ഒരപ്പാങ്കൽ അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.എല്ലാവർക്കും മധുരം വിതരണം ചെയ്തു. സോനു ചെട്ടിക്കത്തോട്ടം, ജോൺസൺ തൊട്ടിയിൽ , ബിജു ഇലവുങ്കച്ചാലിൽ, ജോണി പുത്തൻ പറമ്പിൽ എന്നിവർ നേതൃത്വം നൽകി.  

LOCAL NEWS

കള്ളാർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി രോഗീ സംഗമം സംഘടിപ്പിച്ചു

രാജപുരം. കള്ളാർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി രോഗീ സംഗമം സംഘടിപ്പിച്ചു യുടെ ആഭിമുഖ്യത്തിൽ കള്ളാർ പഞ്ചായത്തിലെ രോഗാവസ്ഥയിൽ ഏറെ നാളുകളായി വീടിനുള്ളിൽ ഒറ്റപെട്ടു കഴിയുന്നവരുടെ സംഗമം പൈനിക്കര ജോയ്‌സ് ഹോംസ്റ്റയിൽ സംഘടിപ്പിച്ചു. മുപ്പതോളം രോഗികളും അവരുടെ സഹായികളും പങ്കെടുത്തു. രാജപുരം ഫോറോനാ വികാരി ഫാദർ ബേബി കട്ടിയാങ്കൽ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് വി കുഞ്ഞിക്കണ്ണൻ ആധ്യക്ഷത വഹിച്ച യോഗത്തിൽ ഫാദർ ജോർജ് പഴയപറമ്പിൽ, പഞ്ചായത്തംഗം വനജ ഐത്തു, ശാലു മാത്യു, അജയകുമാർ എന്നിവർ […]

LOCAL NEWS

കണ്ണൂർ യൂണിവേഴ്‌സിറ്റിബി എസ് സി ഒന്നാം റാങ്ക് അട്ടേങ്ങാനത്തെ മേഘയ്ക്ക്.. അനുമോദനവുമായി സി.പി.എം. മൂരിക്കട ബ്രാഞ്ച്

അട്ടേങ്ങാനം: കണ്ണൂർ യൂണിവേഴ്‌സിറ്റി ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സിൽ ഒന്നാം റാങ്ക് അട്ടേങ്ങാനം കണ്ണാടിപ്പാറയിലെ മേഘ എൻ.ജി.ക്ക്.നാടിന് അഭിമാനമായി മാറിയ റാങ്ക് ജേതാവിനെ സി.പി.എം. മൂരിക്കട ബ്രാഞ്ച് വീട്ടിൽ പോയി അനുമോദിച്ചു. കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻറ് പി.ദാമോദരൻ ഷാൾ അണിയിച്ചു. ലോക്കൽ കമ്മിറ്റി അംഗം വി.റെനീഷ്, ബ്രാഞ്ചുസെക്രട്ടറി കെ.വേണു, ടി.രാഘവൻ എന്നിവരും സംബന്ധിച്ചു. ഇന്നലെ 4 മണിക്കു വന്ന റിസൾട്ടിൽ യൂനിവേഴ്‌സിറ്റി ടോപ്പറാണെന്ന് ആദ്യം അധ്യാപകർ അറിയിച്ചിരുന്നു.പിന്നീടാണ് ഫസ്റ്റ് റാങ്കും ലഭിച്ചതറിയുന്നത്. കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ […]

LOCAL NEWS

കളളാർ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ രോഗീ സംഗമം;നാളെ രാവിലെ 10ന് പൈനിക്കരയിൽ

രാജപരം : ദീർഘകാലമായി കിടപ്പിലായ രോഗികളെ പരിചരിക്കാൻ 2012 മുതൽ രാജപുരം കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന കളളാർ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ രോഗീ സംഗമം നാളെ രാവിലെ 10ന് പൈനിക്കരയിൽ നടക്കും.കളളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണൻ ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് വി.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിക്കും.രാജപുരം ഫൊറോനാ വികാരി ഫാ.ബേബി കട്ടിയാങ്കൽ പ്രഭാഷണം നടത്തും. അമ്പലത്തറ സ്‌നേഹവീട് അഡ്മിനിസ്്‌ട്രേറ്റർ മുനീസ അമ്പലത്തറ മുഖ്യാതിഥിയായിരിക്കും.മോട്ടിവേറ്റർ ബാലചന്ദ്രൻ കൊട്ടോടി സ്‌നേഹസല്ലാപം നടത്തും. സൊസൈറ്റി വളണ്ടിയർ […]

LOCAL NEWS

സ്മാർട്ട് അംഗൻവാടി ഉദ്ഘാടനം ചെയ്തു

കരിവെള്ളൂർ പെരളം പഞ്ചായത്തിലെ പാലത്തര സ്മാർട്ട് അംഗൻവാടി പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് എ വി ലേജു അധ്യക്ഷത വഹിച്ചു  

LOCAL NEWS

മാലക്കല്ല് പൂക്കയത്തെ നെടുവേലിൽ ഏലിക്കുട്ടി (90) നിര്യാതയായി

രാജപുരം: മാലക്കല്ല് പൂക്കയത്തെ നെടുവേലിൽ ഏലിക്കുട്ടി (90) നിര്യാതയായി. സംസ്‌ക്കാരം നാളെ ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് പൂക്കയം സെന്റ് സ്റ്റീഫൻസ് ദേവാലയ സെമിത്തേരിയിൽ. ഭർത്താവ് : പരേതനായ നെടുവേലിൽ ചുമ്മാരുകുട്ടി . മക്കൾ.ബേബി, ജോസ്, പെണ്ണമ്മ, ആൻസ,സി, സുജ. മരുമക്കൾ : ജോയി കൊച്ചി കുന്നേൽ മാലക്കല്ല,് ബേബി പടിഞ്ഞാറ്റുമാലിൽ,. ആലിസ് ഒരപാങ്കൽ, പരേതരായ അലക്‌സ് പടിയാനിക്കൽ,മേരി.