പടിമരുത് : കെ സി വൈ എം, എസ് എം വൈ എം തലശ്ശേരി അതിരൂപത 2022-23 സമിതിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി അതിരൂപതയിലെ 19 ഫൊറോനകളിലെ എല്ലാ യൂണിറ്റുകളിലും നടത്തപ്പെടുന്ന സായാഹ്ന യുവജന സംഗമം T- time പനത്തടി ഫൊറോനയുടെ നേതൃത്വത്തിൽ പടിമരുത് കൊട്ടോടി യൂണിറ്റുകൾ സംയുക്തമായി പടിമരുത് പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. സായാഹ്ന യുവജന സംഗമത്തിന്റെ ഉദ്ഘാടനം പടിമരുത് ഇടവക വികാരി ഫാ. മനോജ് കരിമ്പുഴിക്കൽ നിർവഹിച്ചു. കെസിവൈഎം പനത്തടി ഫൊറോന പ്രസിഡൻറ് ലിജേഷ് ഫ്രാൻസിസ് […]
LOCAL NEWS
ജോഷി ജോർജ്ജ്് സിപിഎം കള്ളാർ ലോക്കൽ സെക്രട്ടറി
കളളാർ : സി പി എം കളളാർ ലോക്കൽ സെക്രട്ടറിയായി ജോഷി ജോർജിനെ തീരുമാനിച്ചു. ഇപ്പോൾ ഏരിയാ കമ്മറ്റിയംഗമാണ്. രാജപുരം ലോക്കൽ കമ്മറ്റി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കള്ളാറിൽ ചേർന്ന ലോക്കൽ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത.് യോഗത്തിൽ ജില്ല കമ്മറ്റി അംഗം എം വി കൃഷ്ണൻ ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ എസി അംഗം പി കെ രാമചന്ദ്രൻ, ലോക്കൽ കമ്മറ്റി അംഗങ്ങളായ എം.സി മാധവൻ,ജോഷി ജോർജ്ജ് എന്നിവർ സംബന്ധിച്ചു. ജിനോ ജോൺ അധ്യക്ഷത വഹിച്ചു.കെ.വി രാഘവൻ സ്വാഗതം […]
പോലീസിനെ ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു
എണ്ണപ്പാറ: പോലീസിനെ ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു. എണ്ണപ്പാറയിലാണ്. സംഭവം. എണ്ണപ്പാറ സർക്കാരി കോളനിയിലെ വിഷ്ണു (24) വാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. രാത്രി എണ്ണപ്പാറയിൽ ഫുട്‌ബോൾ മത്സരം നടന്നിരുന്നു. തൊട്ടടുത്ത് കുറ്റിക്കാട്ടിൽ ചൂതാട്ടം നടന്നു വരികയായിരുന്നു. ഇതിനിടെ രാത്രി പട്രോളിങ്ങിനായി അമ്പലത്തറ പോലീസ് ഇവിടെ എത്തിയിരുന്നു. ഈ വിവരം ചൂതാട്ട കേന്ദ്രത്തിൽ അറിഞ്ഞതോടെ ആളുകൾ ചിതറി ഓടി. ഇതിനിടയിൽ ഇവിടെയുണ്ടായിരുന്ന വിഷ്ണുവും ഇരുട്ടിൽ ഓടിയപ്പോൾ തൊട്ടടുത്തുളള ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. […]
ഏകോപനസമിതി വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
മാലക്കല്ല്് : വ്യാപാരി വ്യവസായി ഏകോപനസമിതി മാലക്കല്ല് യൂണിറ്റ് വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി. ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ.അഷറഫ്് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ കെ.ജെ.സജി,കെ,ദിനേശൻ, ട്രഷറർ മാഹിൻ കോളിക്കര,യൂണിറ്റ് ജനറൽ സെക്രട്ടറി ബിനോയി മാത്യു,വനിതാ വിങ്് ജില്ലാ സെക്രട്ടറി സുനിത ശ്രീധരൻ, യൂത്ത് വിങ് ജില്ലാ സെക്രട്ടറി റിജോ ജോസഫ്,വനിതാ വിങ് യൂണിറ്റ് പ്രസിഡന്റ് ഗീത നാരായണൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ സോജൻ മാത്യു എന്നിവർ […]
വെള്ളരിക്കുണ്ട് താലൂക്ക് തല കുടുംബശ്രീ കലോത്സവം: കിനാനൂർ കരിന്തളം പഞ്ചായത്ത്് സി ഡി എസ ഒന്നാമത്്
അട്ടേങ്ങാനം : കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള അരങ്ങ്-2023 ‘ഒരുമയുടെ പലമ എന്ന പേരിൽ സംഘടിപ്പിച്ച വെള്ളരിക്കുണ്ട് താലൂക്ക് തല കുടുംബശ്രീ കലോത്സവം സമാപിച്ചു.ബേളൂർ ജിയുപി സ്‌കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ 198 പോയിറ്റോടെ കിനാനൂർ കരിന്തളം പഞ്ചായത്ത്് സി ഡി എസ് ഒന്നാമതെത്തി. 110 പോയിന്റ് നേടി കോടോം-ബേളൂർ പഞ്ചായത്ത്് രണ്ടാം സ്ഥാനവും,44 പോയിന്റോടെ ഈസ്റ്റ് എളേരി മുന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി […]
മോഡൽ പ്ലോട്ട് തണ്ണിമത്തൻ വിളവെടുത്തു
കുറ്റിക്കോൽ: കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് മാതൃക കുടുംബശ്രീ സിഡിഎസിന് കീഴിലുളള ഒറ്റമാവുങ്കാൽ പ്രദേശത്ത് പ്രവർത്തിക്കുന്ന ധനലക്ഷ്മി ജെൽജി ഗ്രൂപ്പ് കൃഷി ചെയ്ത സിഡിഎസ് മോഡൽ പ്ലോട്ട് തണ്ണിമത്തൻ വിളവെടുപ്പ് കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ് സരോജിനി ഒറ്റമാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൻ സി റീന സംസാരിച്ചു. സിഡിഎസ് അംഗം ശ്രീജ ഒറ്റമാവുങ്കാൽ സ്വാഗതവും ആശനന്ദിയും പറഞ്ഞു
മെഡിക്കൽ ലാബ് ടെക്‌നീഷ്യൻ ഒഴിവ്
പാണത്തൂർ : പണത്തൂർ പി എച്ച് സിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ മെഡിക്കൽ ലാബ് ഡെക്‌നീഷ്യന്റെ (Bsc MLT-1) ഒഴിവിലേക്ക് ആളെ നിയമിക്കുന്നു. 10ന് ബുധനാഴ്ച രാവിലെ 11 മണിക്ക് ആശുപത്രിയിൽ വെച്ച് കൂടികാഴ്ച നടക്കും. നിയമനം തികച്ചും താല്ക്കാലികം ആയിരിക്കും. ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസം, ജോലി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.