LOCAL NEWS

ബളാൽ ബ്ലോക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ പുടുംകല്ല് താലുക്ക് ആശുപത്രി മാർച്ചും ധർണയും നാളെ

രാജപുരം : പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുക, രാത്രികാല ചികിത്സ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ രാവിലെ 10 മണിക്ക് കോൺഗ്രസ് ബളാൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ചുംധർണയുംനടത്തും. ഡി സി സി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ അധ്യക്ഷത വഹിക്കും. ബ്ലോക്ക്, മണ്ഡലം നേതാക്കൾ പ്രസംഗിക്കും.  

LOCAL NEWS

ചുളളിക്കര സെന്റ് മേരീസ് ദേവാലയത്തിൽ എട്ടുനോമ്പാചരണത്തിന് ഇന്ന് തുടക്കം .കുരിശുപളളി വെഞ്ചരിപ്പ് മിയാവ് രൂപതാ മെത്രാൻ മാർ. ജോർജ്ജ് പളളിപ്പറമ്പിൽ ഇന്ന് നിർവ്വഹിക്കും

ചുളളിക്കര സെന്റ് മേരീസ് ദേവാലയത്തിൽ എട്ടുനോമ്പാചരണത്തിന് ഇന്ന് തുടക്കം . വൈകുന്നേരം നാലിന് മിയാവ് രൂപതാ മെത്രാൻ മാർ. ജോർജ്ജ് പളളിപ്പറമ്പിൽ ചാലിങ്കാലിൽ നിർമ്മിച്ച കുരിശുപളളി വെഞ്ചരിപ്പു നടത്തും തുടർന്ന് പളളിയിൽ ലദീഞ്ഞ്,വി. കുർബാന. നാളെ വൈകുന്നേരം 4.30ന് ഫാ.ജോപ്പൻ ചെത്തിക്കുന്നേലിന്റെ കാർമികത്വത്തിൽ ആരാധന,ജപമാല,ലദീഞ്ഞ്,വി.കുർബാന. 3 ന് രാവിലെ 6.30ന് ഫാ. ജോഷി വല്ലാർക്കാട്ടിലിന്റെ കാർമികത്വത്തിൽ ആരാധന,ജപമാല,ലദീഞ്ഞ്,വി.കുർബാന., 9.30ന് വി.കുർബാന. 4.ന് വൈകുന്നേരം 4.30ന് ഫാ.അനീഷ് കാട്ടിപ്പറമ്പിലിന്റെ കാർമികത്വത്തിൽ ആരാധന,ജപമാല,ലദീഞ്ഞ്,വി.കുർബാന. 5ന് വൈകുന്നേരം 4.30ന് ഫാ. ഷിജോ […]

LOCAL NEWS

മഠത്തിൽ കുടുംബം പ്രഥമ കുടുംബസംഗമം സംഘടിപ്പിച്ചു

രാജപുരം : 1960 ൽ ഏറ്റുമാനൂരിൽ നിന്നും പനത്തടി എൻഎസ്എസ് കുടിയേറ്റത്തിന്റെ ഭാഗമായി എത്തിയ മഠത്തിൽ കുടുംബത്തിന്റെ പ്രഥമ കുടുംബസംഗമം പറമ്പയിൽ നടന്നു. മുതിർന്ന അംഗം പറമ്പയിലെ എം.ജി.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. കെ.സി.പ്രദീപ് കുമാർ, സനൽ പെരുതടി, കൃഷ്ണൻ കുട്ടി നായർ, ത്രിവിക്രമൻ നായർ , സുമേഷ് എന്നിവർ പ്രസംഗിച്ചു. സനൽ പെരുതടി മുതിർന്ന അംഗങ്ങളെ ആദര ച്ചു. തുടർന്ന് കലാപരിപാടികൾ, ഓണസദ്യ എന്നിവ നടത്തി.  

LOCAL NEWS

സാമുഹ്യ സേവനത്തിനുള്ള സർഗ്ഗപ്രതിഭ അവാർഡ് വിതരണം ചെയ്തു.സലിം സന്ദേശം ഏറ്റുവാങ്ങി

കാസറഗോഡ്:മലബാർ കലാസാംസ്‌കാരിക വേദി കാസർഗോഡ് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ 2023 സർഗ്ഗ പ്രതിഭ സാമുഹ്യ സേവനത്തിനുള്ള അവാർഡ് പ്രശസ്ത സിനിമാതാരം അനഘ നാരായണൻ നിന്ന് സലിം സന്ദേശം ചൗക്കി ഏറ്റുവാങ്ങി.സലിമിന്റെ ജിവ കാരുണ്യ സാമുഹ്യസേവനം കാസറഗോഡ് ജില്ലക്ക് അഭിമാനമെന്ന് മലബാർ സാംസ്‌കാരിക കലാ വേദി അഭിപ്രായപ്പെട്ടു. മെഗാഷോ പരിപാടി ശ്രദ്ധേയമായി മൂസ എരിഞ്ഞോളി.ടി.ഉബൈദ്.ജോൺസൺ മാഷ്.എ.വി മുഹമ്മദ് .ഇബ്രാഹിം ബീരിച്ചേരി എന്നിവരുടെ പേരിൽ ഏർപ്പെടുത്തിയ അവാർഡുകൾ യഥാക്രമം അഷ്‌റഫ് പയ്യന്നുർ. ഇസ്മായിൽ തളങ്കര. രതിഷ് കണ്ടെടുക്കം. ആദിൽ അത്തു. […]

LOCAL NEWS

കാലിച്ചാനടുക്കം സെവൻസ്റ്റാർ ആർട്‌സ് & സ്‌പോർട്‌സ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

കാലിച്ചാനടുക്കം: സെവൻസ്റ്റാർ ആർട്‌സ് & സ്‌പോർട്‌സ് ക്ലബ് തൊട്ടിലായിയുടെ ഓണാഘോഷം വാർഡ് മെമ്പർ ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു ക്ലബ് പ്രസിഡന്റ് സുനിൽ കുമാർ അദ്ധ്യക്ഷനായി. വാർഡ് കൺവിനർ പത്മനാഭൻ കൂളിമാവ്, ചന്ദ്രൻ ബഡുർ , കെ.പി സുഭാഷ്, ഊര് മൂപ്പൻ മധു ടിപി എന്നിവർ പ്രസംഗിച്ചു.ു ക്ലബ് സെക്രട്ടറി പ്രമോദ് സ്വാഗതവും വൈസ് പ്രസിഡണ്ട് ദിവ്യ തൊട്ടിലായി നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും ഓണ സദ്യയുംഉണ്ടായിരുന്നു.

LOCAL NEWS

കാലിച്ചാനടുക്കം സെവൻസ്റ്റാർ ആർട്‌സ് & സ്‌പോർട്‌സ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

കാലിച്ചാനടുക്കം: സെവൻസ്റ്റാർ ആർട്‌സ് & സ്‌പോർട്‌സ് ക്ലബ് തൊട്ടിലായിയുടെ ഓണാഘോഷം വാർഡ് മെമ്പർ ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു ക്ലബ് പ്രസിഡന്റ് സുനിൽ കുമാർ അദ്ധ്യക്ഷനായി. വാർഡ് കൺവിനർ പത്മനാഭൻ കൂളിമാവ്, ചന്ദ്രൻ ബഡുർ , കെ.പി സുഭാഷ്, ഊര് മൂപ്പൻ മധു ടിപി എന്നിവർ പ്രസംഗിച്ചു.ു ക്ലബ് സെക്രട്ടറി പ്രമോദ് സ്വാഗതവും വൈസ് പ്രസിഡണ്ട് ദിവ്യ തൊട്ടിലായി നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും ഓണ സദ്യയുംഉണ്ടായിരുന്നു.

LOCAL NEWS

കോടോത്ത് ഡോ. അംബേദ്കർ സ്‌കൂളിലെ എസ്പിസി യൂണിറ്റിന്റെ മൂന്ന് ദിവസത്തെ ഓണാവധി ക്യാമ്പിന് തുടക്കമായി

കോടോത്ത് ഡോ. അംബേദ്കർ സ്‌കൂളിലെ എസ്പിസി യൂണിറ്റിന്റെ മൂന്ന് ദിവസത്തെ ഓണാവധി ക്യാമ്പിന് തുടക്കമായി കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു.എച്ച് എം ഇൻ ചാർജ് സുനിത .എസ് അധ്യക്ഷത വഹിച്ചു.രാജപുരം സി ഐ ഇ ക കൃഷ്ണൻ കെ കാളിദാസ് മുഖ്യാതിഥിയായി .പിടിഎ പ്രസിഡൻറ് സൗമ്യ വേണുഗോപാൽ , എസ് എം സി ചെയർമാൻ ബിജുമോൻ , സീനിയർ അധ്യാപകൻ ബാലചന്ദ്രൻ എൻ , സ്റ്റാഫ് സെക്രട്ടറി പ്രസീജ പി , പോലീസ് ഓഫീസർ […]

LOCAL NEWS

ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഓണാഘോഷം വർണ്ണാഭമായി കൊണ്ടാടി.

ചെറുപനത്തടി : സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഓണാഘോഷം വർണ്ണാഭമായി കൊണ്ടാടി. ഓണക്കോടിയുടുത്ത് വിദ്യാർത്ഥികളും അധ്യാപകരും ഒന്ന് ചേർന്ന് മാവേലിയെ എതിരേറ്റു. ചെറുപനത്തടി : സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഓണാഘോഷം വർണ്ണാഭമായി കൊണ്ടാടി. ഓണക്കോടിയുടുത്ത് വിദ്യാർത്ഥികളും അധ്യാപകരും ഒന്ന് ചേർന്ന് മാവേലിയെ എതിരേറ്റു. ഓണാഘോഷത്തോടനുബന്ധിച്ച് ഓണസദ്യ ,മെഗാ തിരുവാതിരകളി ,അത്തപ്പൂക്കള മത്സരം, ഓണപ്പാട്ട് ,വിവിധ മത്സരങ്ങൾ എന്നിവയും അരങ്ങേറി..സമാപന ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജോസ് കളത്തിപ്പറമ്പിൽ, പി ടി എ .പ്രസിഡൻറ് […]

LOCAL NEWS

‘സ്‌നേഹത്തിന്റെ നൂൽപാലം’ സന്ദേശത്തിനു കൈമാറി അബ്ദു കാവുഗോളി

കാസറഗോഡ്: കെ.കെ.അബ്ദു കാവുഗോളിയുടെ സ്‌നേഹത്തിന്റെ നൂൽപാലം എന്ന ലേഖന സമാഹാരം പുസ്തക പ്രകാശന ചടങ്ങിൽ വെച്ചു ചൗക്കി സന്ദേശം ലൈബ്രറി സെക്രട്ടറി എസ്.എച്ച്. ഹമീദിന് അബ്ദു കാവുഗോളികൈമാറി  

LOCAL NEWS

പൂടങ്കല്ല് താലൂക്ക് ആശുപത്രി മാർച്ച് സെപ്്റ്റംബർ 11ന് ; സംഘാടക സമിതി പ്രവർത്തനം സജീവമാക്കി

രാജപുരം: പൂടങ്കല്ല് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആവശ്യത്തിന് ഡോക്ടർമാരെയും അനുബന്ധ സ്റ്റാഫുകളെയും നിയമിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആശുപത്രി മാർച്ച് സെപ്്റ്റംബർ 11ന് നടക്കും. ആശുപത്രിയിലേക്ക് നടത്തുന്ന മാർച്ചും ധർണ്ണയും വിജയിപ്പിക്കുന്നതിനായി രുപീകരിച്ച സംഘാടക സമിതി പ്രവർത്തനം സജീവമാക്കി. സംഘാടക സമിതി രുപീകരണ യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സി. ടീ. ലൂക്കോസ് അധ്യക്ഷത വഹിച്ചു. എയിംസ് ജനകീയ കൂട്ടായ്മ ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട് മുഖ്യ […]