കോടോത്ത് : കോടോം-.ബേളൂർ ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോടോത്ത് ആരംഭിച്ച കോടോം-ബേളൂർ നാടക- കലാ അക്കാഡമിയിലെ ആദ്യ ബാച്ചിന്റെ യാത്രയയപ്പും 2023-24 ബാച്ചിന്റെ പ്രവേശനോദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ നിർവ്വഹിച്ചു. പി.രമേശൻ അധ്യക്ഷത വഹിച്ചു. നാടക അക്കാഡമിക്ക് പഞ്ചായത്ത് അനുവദിച്ച സൗണ്ട് സിസ്റ്റത്തിന്റെ കൈമാറ്റ ചടങ്ങ് മുഖ്യാതിഥിയായി പങ്കെടുത്ത സിനിമ നടനും ഷോട്ട് ഫിലിം സംവിധായകനുമായ ബാബുദാസ് കോടോത്ത് നിർവ്വഹിച്ചു.മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. ബാബു, നാടകപരിശീലകൻ അജിത്ത് രാമചന്ദ്രൻ , റെയിൻബോ […]
LOCAL NEWS
ജൈവകൃഷി ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു
ചുള്ളിക്കര : ഡോൺ ബോസ്‌ക്കോ ചുള്ളിക്കരയും വീ ലൈവ് പ്രൊജക്ട് കാസറഗോഡിന്റെയും സഹകരണത്തോടെ കോടോം- ബേളൂർ പഞ്ചായത്തിലെ വനിതാ കർഷകർക്കായി ബോധവത്ക്കരണ സെമിനാറും പച്ചക്കറി തൈകളുടെ വിതരണവും നടത്തി. കോടോം- ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ പി (റിട്ടയേർഡ് കൃഷിഭവൻ ഓഫീസർ, കരിവെള്ളൂർ ) ക്ലാസെടുത്തു. കൂടാതെ ശയന എൻ പി (വീ ലൈവ് കോർഡിനേറ്റർ), ഫാ. സണ്ണി തോമസ് (ഡയറക്ടർ വീ ലൈവ് ), ഫാദർ എം കെ ജോർജ് […]
പരപ്പ ബ്ലോക്ക് ക്ഷീര സംഗമം നടത്തി
കാലിച്ചാനടുക്കം : പരപ്പ ബ്ലോക്ക് ക്ഷീര സംഗമം കാലിച്ചാനടുക്കം ഹിൽ പാലസ് കൺവെൻഷൻ സെന്ററിൽ നടന്നു. കാഞ്ഞങ്ങാട് എം. എൽ.എ ഇ ചന്ദ്രശേഖരൻ ഉദ്ഘാ ടനം ചെയ്തു. പരപ്പ ബ്ലോക്ക് പ്രസിഡന്റ് എം ലക്ഷ്മി അധ്യക്ഷം വഹിച്ചു. പരപ്പ ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീര കർഷകനായ കെ. കെ. നാരായണൻ, ഏറ്റവും മികച്ച ക്ഷീര കർഷക ആൻസി ബിജു, ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീര സംഘമായ ബളാംതോട്, രണ്ടാമത്തെ ക്ഷീര സംഘമായ […]
സി. പി. ഐ. കള്ളാർ ലോക്കൽ കമ്മിറ്റി കാൽനട പ്രചരണ ജാഥ സമാപിച്ചു
രാജപുരം : ‘ബി. ജെ പി യെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ’. എന്ന മുദ്രാവാക്യമുയർത്തി പാർട്ടി ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി. പി. ഐ കള്ളാർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട പ്രചരണജാഥ സംഘടിപ്പിച്ചു. കപ്പള്ളിയിൽ വെച്ച് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം. കുമാരൻ മുൻ എം എൽ. എ ജാഥ ഉദ്ഘാടനം ചെയ്തു. കള്ളാർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി രത്‌നാകരൻ നമ്പ്യാർ ജാഥ ലീഡറും, അസിസ്റ്റന്റ് സെക്രട്ടറി കെ.അബ്ദുൽ മജീദ് ഡെപ്യൂട്ടി ലീഡറും, ജില്ലാ […]
ഉത്തരമലബാറിലെ ഏറ്റവും മികച്ച സാമൂഹൃ പ്രവർത്തകനുളള ഗ്രാമസ്വരാജ് പ്രതിഭാ പുരസ്‌കാരം സലിം സന്ദേശം ചൗക്കി ഏറ്റുവാങ്ങി
കണ്ണൂർ: ഗ്രാമസ്വരാജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇക്കൊല്ലത്തെ അധ്യാപക പ്രതിഭാ പുരസ്‌കാരം വിതരണം ചെയ്തു. കണ്ണൂർ ശിക്ഷക് സദനിൽ നടന്ന പരിപാടി രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ അധ്യക്ഷത വഹിച്ചു. കണ്ണൂർ വിദ്യാഭ്യാസ ഉപഡയരക്ടർ എ.പി. അംബിക , തഹസിൽദാർ സുരേഷ് ചന്ദ്രബോസ് , സി.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കെ.രമേശൻ , വി.മണികണ്ഠൻ, സി.രാധാകൃഷ്ണൻ , ബിജി.ഒ.കെ, പ്രീത.കെ.യു, ബീന എൻ വി , സുകന്യ ജിനേഷ്, സുമയ്യ സി […]
പാറപ്പള്ളി ശ്രീ കൃഷ്ണ സേവാ സംഘം ശ്രീ കൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ചു
പാറപ്പള്ളി : പാറപ്പള്ളി ശ്രീ കൃഷ്ണ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി വിപുലമായ രീതിയിൽ ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി വാഴക്കോട് , മുളവിന്നൂർ, ബലിപ്പാറ, അഞ്ചാം വയൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഗുരുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് പുറപ്പെട്ട ശോഭായാത്രയ്ക്ക് പാറപ്പള്ളിയിൽ ഗംഭീര സ്വീകരണം നല്കി. ദാഹജലവും ലഘു ഭക്ഷണവും നല്കി. ജാതി മത രാഷ്ട്രീയ ഭേദമന്യേ നാട്ടിലെ മുഴുവൻ ആളുകളും ഈ പരിപാടിയിൽ പങ്കെടുത്തു. ശ്രീ കൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി പ്രൈമറി […]
അധ്യാപക ദിനത്തിൽ മുതിർന്ന അധ്യാപകനെ ആദരിച്ച് കോടോംബേളൂർ 19-ാം വാർഡ്
പാറപ്പള്ളി.ദേശീയ അധ്യാപക ദിനത്തിൽ കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ്, വാർഡിലെ മുതിർന്ന അധ്യാപകൻ അമ്പലത്തറയിലെ കുഞ്ഞികൃഷ്ണൻ മാസ്റ്ററെ ആദരിച്ചു.1966ൽ SSLC ഫസ്റ്റ് ക്ലാസ്സോടെ പാസ്സായി കാസർകോട് മായിപാടിയിൽ നിന്നും ടി ടി സി യും കഴിഞ്ഞ് അധ്യാപകനായി അട്ടേങ്ങാനം ശ്രീ ശങ്കര എ.യു.പി.സ്‌കൂളിൽ ജോലിയിൽ പ്രവേശിച്ചു. 1971 പി.എസ്സ്.സി. മുഖാന്തിരം സർക്കാർ സ്‌കൂളിൽ നിയമിതനായി. തളിപ്പറമ്പ് ,പറക്കളായി, പനങ്ങാട്, ബേളൂർ യു.പി., ഇരിയ, അമ്പലത്തറ എന്നീ സ്‌ക്കൂളുകളിലായി 36 വർഷത്തെ സേവനത്തിനു ശേഷം പ്രധാന അധ്യാപകനായി ഇരിയ […]
പട്രോളിംഗിനിടെ പോലീസ് സംഘത്തിന് നേരെ ആക്രമണം;ജില്ലാ പഞ്ചായത്ത് അംഗമായ യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ
കാസർകോട്: പട്രോളിംഗിനിടെ എസ് ഐ ഉൾപ്പെടെയുള്ള പോലീസ് സംഘത്തെ ആക്രമിച്ച കേസിൽ ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുമായ ഗോൾഡൻ റഹ്‌മാൻ(34) അറസ്റ്റിൽ. പ്രതിയെ വീട്ടിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെ ഉപ്പള ഹിദായത്ത് നഗറിന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രികാല പട്രോളിങ്ങിൻറെ ഭാഗമായാണ് പോലീസ് സംഘം ഉപ്പള ഹിദായത്ത് നഗറിലെത്തിയത്. ഇതിനിടയിൽ യുവാക്കൾ കൂട്ടം കൂടി നിൽക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഇവരോട് വിവരങ്ങൾ തിരക്കുന്നതിനിടയിലാണ് സംഘം പോലീസിനെ ആക്രമിച്ചത്. എസ്‌ഐയെ […]
സെന്റ് മേരീസ് എ യു പി സ്‌ക്കൂൾ മാലക്കല്ലിൽ അധ്യാപക ദിനം ആചരിച്ചു
മാലക്കല്ല്: സെന്റ് മേരീസ് എ യു പി സ്‌ക്കൂൾ മാലക്കല്ലിൽ അധ്യാപക ദിനം വേറിട്ട പരിപാടികളോടെ ആചരിച്ചു.രാവിലെ കുട്ടികൾ എല്ലാം അധ്യാപകരെയും ആശംസകാർഡുകളും പൂക്കളും നൽകി സ്വികരിച്ചു. കുട്ടികളുടെ പൂർണമായ നേതൃത്വത്തിൽ ആയിരുന്നു ഇന്നത്തെ അസംബ്‌ളി.കഴിഞ്ഞവർഷം സ്‌കൂളിൽ നിന്നും റിട്ടയർ ചെയ്ത അധ്യാപകരായ സെലിൻ, രാജു തോമസ്, ആൻസി അബ്രാഹം എന്നിവരെ പ്രത്യേകം ആദരിച്ചു.ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ സ്‌ക്കൂൾ മാനേജർ ഫാ. ഡീനോ കുമ്മാനിക്കാട്ട് മുഖ്യ സന്ദേശം നൽകി. പി ടി എ പ്രസിഡണ്ട് കൃഷ്ണകുമാർ, മദർ […]