രാജപുരം : വണ്ണാത്തിക്കാനത്ത് നിയന്ത്രണം വിട്ട വാഗ്‌നര്‍ കാര്‍ കുഴിയിലേക്ക് മറിഞ്ഞ് മാലക്കല്ല് സ്വദേശികളായ സ്ത്രികളടക്കം 5 പേര്‍ക്ക് പരിക്ക് . കലിക്കടവില്‍ നടന്ന സിനീയര്‍ സിറ്റിസന്‍ ജില്ലാ സമ്മേളനത്തില്‍ സംബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം തിരികെ വരുമ്പോഴാണ് അപകടം. കാറിലുണ്ടായിരുന്ന കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം പ്രസിഡന്റ് പി സി തോമസ്സ് (68), ജോസ് കുളക്കൊറ്റില്‍ (62) , ടോമി നെടുതൊട്ടിയില്‍ ( 62), ആലീസ് ജോസഫ് തള്ളത്തുകുന്നേല്‍ (66), ചിന്നമ്മ ഞെര്‍ളാട്ട് (65) എന്നിവരെ പരിക്കുകളോടെ […]
LOCAL NEWS
ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ ഉദ്ഘാടനം ചെയ്തു
ചെറുപനത്തടി: ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ പനത്തടി സെന്റ് ജോസഫ് ഫൊറോന വികാരി ഫാ. ജോസഫ് പൂവത്തോലിലും പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പത്മകുമാരിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജോസ് കളത്തിപറമ്പില്‍ അധ്യക്ഷനായിരുന്നു. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.രവിചന്ദ്ര ,സി.എഫ്. ഐ.സി സെമിനാരി റെക്ടര്‍ ഫാ. ബിബിന്‍ വെള്ളാരം കല്ലില്‍, പി ടി എ പ്രസിഡണ്ട് ടിറ്റോ ജോസഫ്, […]
പൂടംകല്ല് താലൂക്കാശുപത്രി: ഡോക്ടര്‍ന്മാരുടെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി എം ഒയ്ക്ക് പരാതി
രാജപുരം : പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ പൂടംകല്ല് താലൂക്കാശുപത്രിയില്‍ രാത്രികാല ഡോക്ടര്‍മാരില്ലാത്തതിലും പകല്‍ സമയങ്ങളിലും ഡോക്ടര്‍മാരുടെ കുറവുമൂലം രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്നതു പരിഹരിക്കാന്‍ കള്ളാര്‍ പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പൂടംകല്ല് താലൂക്കാശുപത്രിയില്‍ എത്തി പ്രതിഷേധിക്കുകയും തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫിസില്‍ എത്തി പരാതി നല്‍കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഡി എം ഒ യുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം തന്നെ രണ്ട് ഡോക്ടര്‍മാരെ നിയമിക്കാമെന്ന് ഭരണസമിതിക്ക് ഉറപ്പ് ലഭിച്ചു. വൈസ് പ്രസിഡന്റ് എം.എം […]
സംസ്ഥാന പാത: അതിര്‍ത്തി കല്ലുകള്‍ ഇട്ട് ഭൂമി ഏറ്റെടുക്കുന്നതിന് പ്രത്യേക സര്‍വ്വെ ടീമിനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മോണിറ്ററിങ് കമ്മിറ്റി ജില്ലാ കളക്ടര്‍ക്ക്് കത്ത് നല്‍കും.
പാണത്തൂര്‍: മാവുങ്കാല്‍ പാണത്തൂര്‍ സംസ്ഥാനപാതയുടെ മോണിറ്ററിംഗ് യോഗം ബളാന്തോട് നടന്നു. യോഗത്തില്‍ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ് അധ്യക്ഷത വഹിച്ചു. KRFB എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി ജെ കൃഷ്ണന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയദീപ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ മധു വെള്ളിക്കോത്ത്, പനത്തടി ഗ്രാമപഞ്ചായത്ത് അംഗം കെ കെ വേണുഗോപാല്‍, മലനാട് വികസന സമിതി ചെയര്‍മാന്‍ ആര്‍ സൂര്യനാരായണ ഭട്ട്, ജനറല്‍ സെക്രട്ടറി ബി അനില്‍കുമാര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അജിത് മാസ്റ്റര്‍, കെ ബാലന്‍, ജി […]
സംസ്ഥാന പാത: അതിര്‍ത്തി കല്ലുകള്‍ ഇട്ട് ഭൂമി ഏറ്റെടുക്കുന്നതിന് പ്രത്യേക സര്‍വ്വെ ടീമിനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മോണിറ്ററിങ് കമ്മിറ്റി ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കും.
പാണത്തൂര്‍: മാവുങ്കാല്‍ പാണത്തൂര്‍ സംസ്ഥാനപാതയുടെ മോണിറ്ററിംഗ് യോഗം ബളാന്തോട് നടന്നു. യോഗത്തില്‍ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ് അധ്യക്ഷത വഹിച്ചു. KRFB എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി ജെ കൃഷ്ണന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയദീപ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ മധു വെള്ളിക്കോത്ത്, പനത്തടി ഗ്രാമപഞ്ചായത്ത് അംഗം കെ കെ വേണുഗോപാല്‍, മലനാട് വികസന സമിതി ചെയര്‍മാന്‍ ആര്‍ സൂര്യനാരായണ ഭട്ട്, ജനറല്‍ സെക്രട്ടറി ബി അനില്‍കുമാര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അജിത് മാസ്റ്റര്‍, കെ ബാലന്‍, ജി […]
70 വയസിനു മുകളില്‍ പ്രായമായവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കണം: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം
ബളാംതോട് : 70 വയസിനു മുകളില്‍ പ്രായമായവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കണമെന്ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം പനത്തടി പഞ്ചായത്തു സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് ഉല്‍ഘാടനം ചെയ്തു.പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് സൂര്യനാരായണ ഭട്ട് അദ്ധ്യക്ഷത വഹിച്ചു. തോമസ് ടി തയ്യില്‍, കൂക്കള്‍ രാഘവന്‍, മേരിക്കുട്ടി മാത്യു എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തു സെക്രട്ടറി എന്‍ ചന്ദ്രശേഖരന്‍ നായര്‍ സ്വാഗതവും കെ മണി നന്ദിയും പറഞ്ഞു തുടര്‍ന്ന് നടന്ന പഞ്ചായത്തു കൗണ്‍സില്‍ യോഗം ജില്ലാ […]
ചുളളിക്കരയിലെ എം.ജെ മാത്യു മുളവനാല്‍ നിര്യാതനായി
ചുള്ളിക്കര: സെന്റ് മേരിസ് ഇടവകാംഗം എംജെ മാത്യു മുളവനാല്‍ (69) നിര്യാതനായി. മൃതസംസ്‌കാര ശുശ്രൂഷകള്‍ 25 /11/ 2025 ചൊവ്വാഴ്ച 4 PM ന് ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ചുള്ളിക്കര സെന്‍മേരിസ് ഇടവക ദേവാലയത്തിന്റെ സെമിത്തേരിയില്‍. ഭാര്യ: മേഴ്‌സലി മാത്യു അയത്തില്‍ കുടുംബാംഗം, നെല്ലിയാടി, ( റിട്ടയേഡ് ടീച്ചര്‍ ഹോളി ഫാമിലി ഹൈസ്‌കൂള്‍ രാജപുരം) മക്കള്‍: മൃദുല്‍ മാത്യു ,മിഷല്‍ മാത്യു ( മറൈന്‍ എന്‍ജിനീയര്‍ ഖത്തര്‍ ) മാരീസ് മാത്യു (ഫാഷന്‍ ഡിസൈനര്‍) , മാര്‍ട്ടിന്‍ […]
ഈഴറാത്ത് ത്രേസ്യാമ്മ ജോണ്‍ നിര്യാതയായി. സംസ്‌ക്കാരം നാളെ
രാജപുരം: ഈഴറാത്ത് ത്രേസ്യാമ്മ ജോണ്‍ (85) നിര്യാതയായി .മൃതസംസ്‌കാരശ്രുശ്രുഷകള്‍ നാളെ (24-11-2025) തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് ഈഴറാത്ത് ജോമോന്റെ ഭവനത്തില്‍ ആരംഭിച്ച് രാജപുരം തിരുക്കുടുംബ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. സഹോദരങ്ങള്‍ :ചിന്നമ്മ ,മേരി ,സിസിലി ,ജോയ്(Late) ,സെലീന ,ബ്രിജിത്ത ,അലക്‌സാണ്ടര്‍ , ഗ്രേസി,സണ്ണി(late).
പുല്ലൂര്‍ കൊടവലത്ത് പുലി കുളത്തില്‍ വീണു
പുല്ലൂര്‍ :പുലി കുളത്തില്‍ വീണു. കൊടവലം ദേവി ക്ലബ്ബിന് സമീപത്തെ മധുവിന്റെ പറമ്പിലെ കുളത്തിലാണ് പുലി വീണത്. ഇന്ന് വൈകിട്ടാണ് പുലി കുളത്തില്‍ ഉളള കാര്യം പരിസരവാസികള്‍ അറിയുന്നത്.സംഭവമറിഞ്ഞ് നിരവധി ആളുകള്‍ പരിസരത്ത് തടിച്ചുകൂടിയിട്ടുണ്ട്. ഫോറസ്റ്റ് അധികൃതരുംസ്ഥലത്തെത്തി.പുലിയെ കൂട്ടിലാക്കാനുള്ള ശ്രമം ആരംഭിച്ചു.
യുഡിഎഫ് പനത്തടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി
പാണത്തൂര്‍: യുഡിഎഫ് പനത്തടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. കെ പി സി സി മെമ്പര്‍ കരിമ്പില്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.ബി ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. ആര്‍ എസ് പി ജില്ലാ സെക്രട്ടറി ഹരിഷ് ബി നമ്പ്യാര്‍, കുറ്റിക്കോല്‍ ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി കൂക്കള്‍ ബാലകൃഷ്ണന്‍ , കെ ജെ ജെയിംസ് , സി.കൃഷ്ണന്‍ നായര്‍ , എം എം തോമസ്, എം അബ്ബാസ്, ജോണി തോലം […]










