മാത്തിൽ: കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് പരിധിയിലെ ഉത്സവങ്ങളും ആഘോഷങ്ങളും പഞ്ചായത്ത് അനുമതിയോടെ മാത്രം നടത്താൻ പഞ്ചായത്തിൽ ചേർന്ന ആരാധനാലയ ഭാരവാഹികളുടെ യോഗത്തിൽ ധാരണയായി. പഞ്ചായത്ത് ഹാളിൽ വൈസ് പ്രസിഡൻട് കെ. പത്മിനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആഘോഷവേളകളിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ അടങ്ങിയ ‘ സുരക്ഷിത ഭക്ഷണത്തിന് 20/20’ എന്ന ലഘുലേഖ ആലപ്പടമ്പ ദേവിയോട്ട് ക്ഷേത്രം പ്രതിനിധി സി.കെ.ബാലന് നൽകിപഞ്ചായത്ത് പ്രസിഡന്റ് എം.വി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ കെ .ടി.ജയപ്രകാശ് ശുചിത്വം മഹത്വം പരിപാടി വിശദീകരിച്ചു. ആഘോഷങ്ങൾ […]
LOCAL NEWS
പ്രസ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഫൈവ്സ് ഫുട്‌ബോൾ ടൂർണ്ണമെന്റ്്
മാത്തിൽ: പ്രസ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഡിസമ്പർ 11 ന് വൈപ്പിരിയം ഫ്‌ളഡ് ലിറ്റ് ടർഫ് കോർട്ടിൽ ഏകദിന സീനിയർ ഫൈവ്സ് ഫുട്‌ബോൾ ടൂർണ്ണമെന്റ സംഘടിപ്പിക്കും. കെ.രാജൻ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്കും കാഷ് പ്രൈസിനും വേണ്ടിയുള്ള ഫുട്‌ബോൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾ ഡിസമ്പർ 6 നു മുമ്പ് 9747130810, 9446775620 എന്ന നമ്പറിൽ പേർ രജിസ്റ്റർചെയ്യണം.
മുന്നാട് പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ് സാമൂഹ്യ പ്രവർത്തക വിഭാഗത്തിന്റെ നേതൃത്വത്തിൽ സപ്തദിന സഹവാസ ക്യാമ്പ് ‘കിനാരാ’ ഡിസംബർ 1 മുതൽ 7 വരെ കുടുംബൂർ ഗവ: എൽ പി സ്‌കൂളിൽ
മുന്നാട് : പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജിലെ സാമൂഹിക പ്രവർത്തന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രാമീണ ജനതയോടൊപ്പം സഹവസിച്ച് അവരുമായി സാമൂഹിക സാംസ്‌കാരിക തലങ്ങളിൽ ഇടപഴകി പഠിക്കുക എന്നലക്ഷ്യമാക്കി കിനാരാ സപ്തദിന സഹവാസക്യാമ്പ് ഡിസംബർ 1 മുതൽ 7 വരെ കുടുംബൂർ ഗവ: ട്രൈബൽ വെൽഫെയർ എൽ പി സ്‌കൂളിൽ നടക്കും. ക്യാമ്പിൽ വിവിധ സേവന സാംസ്‌കാരിക പ്രവർത്തനങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും.
സെന്റ് പയസ് ടെൻത് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു
രാജപുരം: സെന്റ് പയസ് ടെൻത് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജനാധിപത്യ സംരക്ഷണത്തിൽ കോടതികളുടേയും, മാധ്യമങ്ങളുടേയും പങ്ക് എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഏകദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ പാർലമെൻററി കാര്യാലയത്തിന്റെ ധനസഹായത്തോട് കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട് നിയോജക മണ്ഡലം എം.എൽ.എ ഇ ചന്ദ്രശേഖരൻ പ്രസ്തുത പരിപാടി ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. ദേവസ്യ എം.ഡി അധ്യക്ഷനായ പരിപാടിയിൽ കോഴിക്കോട് സർവ്വകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി പ്രൊഫസർ ഡോ.സാബു തോമസ്, ശ്രീകണ്ഡപുരം […]
മാലക്കല്ല് സ്‌കൂളിൽ എം പി ഫണ്ടിൽ നിന്നും ബസ് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു
മാലക്കല്ല്: മാലക്കല്ല് സെന്റ് മേരിസ് എയുപി സ്‌കൂളിന് കാസർഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്‌കൂൾ ബസ്സിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിച്ചു. സ്‌കൂൾ മാനേജർ ഫാ. ഡിനോ കുമ്മാനിക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ നാരായണൻ , പനത്തടി ഗ്രാമപഞ്ചായത്ത് മെമ്പർ ജെയിംസ് കെ.ജെ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് സജി കുരുവിനാവേലിൽ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ടഅഷ്‌റഫ് […]
മാലക്കല്ല് സ്‌കൂളിൽ എം പി ഫണ്ടിൽ നിന്നും ബസ് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു
മാലക്കല്ല്: മാലക്കല്ല് സെന്റ് മേരിസ് എയുപി സ്‌കൂളിന് കാസർഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്‌കൂൾ ബസ്സിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിച്ചു. സ്‌കൂൾ മാനേജർ ഫാ. ഡിനോ കുമ്മാനിക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ നാരായണൻ , പനത്തടി ഗ്രാമപഞ്ചായത്ത് മെമ്പർ ജെയിംസ് കെ.ജെ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് സജി കുരുവിനാവേലിൽ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ടഅഷ്‌റഫ് […]
ഭാരതീയ പ്രകൃതി കൃഷി പദ്ധതി : നിസർഗ-2023 കിസാൻ മേള സംഘടിപ്പിച്ചു.
കളളാർ : ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായുളള പരപ്പ ബ്ലോക്ക്തല കിസാൻ മേള കളളാറിൽ സംഘടിപ്പിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. കളളാർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ അധ്യക്ഷത വപഹിച്ചു.കാസർകോട് കൃഷ്ി ഡെപ്യൂട്ടി ഡയറക്ടർ രാഘവേന്ദ്ര.പി പദ്ധതി വിശദീകരണം നടത്തി.ബയോഫാർമസി ഉദ്ഘാടനം കാഞ്ഞങ്ങാട് എം എൽ എ ഇ.ചന്ദ്രശേഖരൻ നിർവ്വഹിച്ചു. വിവിധ സർവ്വീസ് കൗണ്ടറുകളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭൂപേഷ് .കെ നിർവ്വഹിച്ചു. അര്ഡക്കാ സസ്യ പോഷക് […]
വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ കള്ളാർ, പനത്തടി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സർഗോത്സവം സംഘടിപ്പിച്ചു
ബളാംതോട് : വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ കള്ളാർ, പനത്തടി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സർഗോത്സവം സംഘടിപ്പിച്ചു. യുപി. ഹൈസ്‌കൂൾ വിഭാഗത്തിനായി സംഘടിപ്പിച്ച മത്സരം മാച്ചിപള്ളി എംവിഎസ് വായനശാലയിൽ വെച്ച് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ ആർ സോമൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി എം ബേബി അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ സുപ്രിയ ശിവദാസ്, വാർഡ് മെമ്പർ കെ സജിനി മോൾ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പത്നാഭൻ മാച്ചിപ്പള്ളി, […]
ബളാന്തോട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ പൂർവ അധ്യാപക വിദ്യാർഥി സംഗമം ഡിസംബർ 30ന്
രാജപുരം: ബളാന്തോട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ പൂർവ അധ്യാപക, വിദ്യാർഥി സംഗമം ഡിസംബർ 30 ന് നടത്തും.സംഗമം വിജയിപ്പിക്കുന്നതിന് സംഘടക സമിതി രൂപികരിച്ചു. പ്ലാറ്റിനം ജൂബിലി സംഘാടക സമിതി ചെയർമാൻ എം.വി.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം ഗോവിന്ദൻ പ്രസംഗിച്ചു. ഭാരവാഹികൾ: ആൻഡ്രൂസ് പി.ജെ.മാത്യു, എൻ.പി കരുണാകരൻ (ചെയർ). കിഷോർ, സി.എസ് സനൽ കുമാർ, ടി.പി പ്രസന്നൻ (കൺ). കെ ജെ സജി (വർക്കിങ്ങ് ചെയർമാൻ ). പൂർവ വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ […]
കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി ശിവപ്രിയ പുന്നപ്പുള്ളി
രാജപുരം: കാസർഗോഡ് കരാട്ടെ അസോസിയേഷന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ വച്ച് നടത്തിയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ 54 കിലോ വിഭാഗത്തിൽ ഡോ.അംബേദ്കർ ഗവ: ഹയർസെക്കൻഡറി സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിനി, ശിവപ്രിയ പുന്നപുള്ളി സ്വർണ്ണ മെഡൽ കരസ്ഥമാക്കി. ദേശീയ വടംവലി താരവും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന മിടുക്കിയാണ്. സുനിൽ കുമാർ പി.കെ, ഡോ:അംബേദ്കർ ഗവ: ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിലെ അനിത.എസ് ദമ്പതികളുടെ മകളാണ്.