രാജപുരം : കള്ളാര്‍ ഗ്രാമപഞ്ചായത്ത് വീട്ടിക്കോല്‍ നഗറിലെ ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍ദേശിച്ച വിജിതയ്ക്ക് മലവേട്ടുവ മഹാസഭ പനത്തടി മേഖല കമ്മിറ്റി സ്വരൂപ്പിച്ച ചികിത്സാധന സഹായം വിജിതയു െടമാതാപിതാക്കള്ക്ക് കൈമാറി
അട്ടേങ്ങാനം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് 19- ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെയും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയുമാണ് അനുമോദിച്ചത്. അനുമോദന സദസ്സ് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് വി ബാലകൃഷ്ണൻ ബാലൂർ അധ്യക്ഷത വഹിച്ചു. 23 വർഷത്തെ അധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ച റോയി ജോസഫ,് 55 വർഷം […]
പാണത്തൂർ : പൊട്ടിപ്പൊളിഞ്ഞ് ഗതാഗതത്തിന് തടസ്സമായ റോഡ് കോൺക്രീറ്റ് ചെയ്ത് നാട്ടുകാർ. പാണത്തൂർ-മൈലാട്ടി റോഡിൽ കുത്തനെയുള്ള കയറ്റത്തിൽ വർഷങ്ങൾക്ക് മുമ്പ് കോൺക്രീറ്റ് ചെയ്ത റോഡാണ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴിയായി വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ പോലും കഴിയാത്ത രീതിയിൽ തകർന്നത്. ഭൂരിഭാഗവും പട്ടികവർഗ്ഗ വിഭാഗക്കാർ താമസിക്കുന്ന ഈ പ്രദേശത്തെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഈ റോഡിനെയാണ് ഗതാഗതത്തിനായി ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് നാട്ടുകാർ തന്നെ ആവശ്യമായ സാധനങ്ങൾ ഇറക്കി റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. ഷിബു പാണത്തൂർ ദാമോധരൻ ബി, […]