LOCAL NEWS

ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.

അട്ടേങ്ങാനം:ANTI NARCOTICS CAMPAIGN Reconnecting Youth. ന്റെ ഭാഗമായി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഹോസ്ദുര്‍ഗ്ഗ് നേതൃത്വത്തില്‍ കോടോം- ബേളൂര്‍ ഗ്രാമ പഞ്ചായത്ത് ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് കുമാര്‍. സി. സ്‌പെഷ്യല്‍ ജഡ്ജ് ഹോസ്ദുര്‍ഗ്ഗ് ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജയരാജ്. പി. കെ വിഷയം അവതരിപ്പിച്ചു ക്ലാസ്സ് എടുത്തു. കോടോം- ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ ആധ്യക്ഷത വഹിച്ചു. […]

LOCAL NEWS

ഊരു മൂപ്പന്റെ ഇടപെടല്‍: ആദിവാസി ഊരുകളില്‍ കയറിയിറങ്ങി റേഷന്‍ കാര്‍ഡ് നല്‍കി സപ്ലൈ ഓഫീസര്‍ മാതൃകയായി.

രാജപുരം: സ്വന്തമായി ഭൂമിയില്ലാത്ത, പുറംമ്പോക്കിലും കുടുംബ സ്വത്തിലും താത്കാലിക വീട് വച്ച് താമസിക്കുന്ന എണ്ണപ്പാറ, വേങ്ങച്ചേരി ഊരിലെ ആദിവാസി കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് എന്ന സ്വപ്നം സഫലമായി. ഒരുപാട് വര്‍ഷങ്ങളായി കുടില്‍ കെട്ടി താമസിക്കുന്ന കുടുങ്ങള്‍ക്ക് സ്വന്തം പേരില്‍ ഭൂമിയില്ലാത്തതിനാല്‍ പഞ്ചായത്തില്‍ നിന്നും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതാണ് ഇതുവരെ റേഷന്‍ കാര്‍ഡ് കിട്ടാത്തതിന് കാരണം. കോടോം- ബേളൂര്‍ പഞ്ചായത്തിലെ എണ്ണപ്പാറ വാര്‍ഡ് ഊരുമൂപ്പനും പ്രൊജക്ട് ലെവല്‍ ട്രൈബല്‍ ഡവലപ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ടുമായ രമേശന്‍മലയാറ്റുകര താലൂക്ക് സപ്ലൈ ഓഫീസര്‍ […]

LOCAL NEWS

തായന്നൂരില്‍ നേത്രപരിശോധനാ , തിമിര ശസ്ത്രക്രിയാ ക്യാമ്പ് നാളെ

തായന്നൂര്‍: കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്‍ & റിസര്‍ച്ച് സെന്റര്‍ സൂപ്പര്‍ സ്‌പെഷ്യലിറ്റി കണ്ണാശുപത്രിയുടേയും, സെന്റര്‍ ഫോര്‍ റിസര്‍ച്ച് & ഡവലപ്‌മെന്റ് (CRD ) യുടേയും, പ്രൊജക്ട് ലെവല്‍ ട്രൈബല്‍ ഡവലപ്‌മെന്റ് കമ്മിറ്റി (PTDC)യുടേയും സഹകരണത്തോടെ എണ്ണപ്പാറ വില്ലേജ് പ്ലാനിംഗ് കമ്മിറ്റി (VPC) സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധനാ , തിമിര ശസ്ത്രക്രിയാ ക്യാമ്പ് നാളെ തായന്നൂര്‍ സാംസ്‌കാരിക നിലയത്തില്‍ രാവിലെ 10 പത്തുമണി മുതല്‍ നടക്കും നേത്രരോഗങ്ങള്‍ സംബന്ധിച്ച് സംശയ നിവാരണവും, ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് […]

LOCAL NEWS

മുട്ടിച്ചരലുക്കാര്‍ക്ക് കുടിവെള്ളത്തിന് ഇനി അലയണ്ട: പൈപ്പ് ലൈന്‍ വീട്ടിലെത്തിച്ച് കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത്.

പാറപ്പളളി:കടുത്ത വേനലില്‍ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മുട്ടിച്ചരല്‍ ക്രഷര്‍ ഭാഗത്തെ കുടുംബങ്ങള്‍ക്ക് ആശ്വാസമായി വീടുകളിലേക്ക് പൈപ്പ് ലൈന്‍ വലിച്ച് കുടിവെള്ള സൗകര്യം ഒരുക്കി കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത്. ജലജീവന്‍മിഷന്‍ പൈപ്പ് ലൈന്‍ വരാത്ത 19-ാം വാര്‍ഡിലെ മുട്ടിച്ചരല്‍പ്രദേശത്ത് പ്രത്യേകം കുടിവെള്ള പദ്ധതിയാണ് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചത്.കുടിവെള്ള പദ്ധതിയുടെ ഉല്‍ഘാടനം മെമ്പറും പഞ്ചായത്ത് വൈ പ്രസിഡന്റുമായ പി.ദാമോദരന്‍ നിര്‍വ്വഹിച്ചു.മുന്‍ മെമ്പര്‍ പി.എല്‍.ഉഷ, അദ്ധ്യക്ഷത വഹിച്ചു.കെ.കെ.തോമസ്സ്, എം.തമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് കണ്‍വീനര്‍ പി.ജയകുമാര്‍ സ്വാഗതവും അനിത നന്ദിയുംപറഞ്ഞു. […]

LOCAL NEWS

ഉത്സവാന്തരീക്ഷത്തില്‍ ബേളൂര്‍ താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് കൂവം അളക്കല്‍ ചടങ്ങ് നടന്നു

അട്ടേങ്ങാനം: ബേളൂര്‍ താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് കൂവം അളക്കല്‍ ചടങ്ങ് ഉത്സവാന്തരീക്ഷത്തില്‍ നടന്നു. ശുദ്ധി കര്‍മ്മ ചടങ്ങുകള്‍ക്ക് ശേഷം ആചാര സ്ഥാനികര്‍, തെയ്യംകെട്ട് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍, തറവാട് കമ്മിറ്റി ഭാരവാഹികള്‍ പ്രാദേശികസമിതി ഭാരവാഹികള്‍, വിവിധ കഴക പ്രതിനിധികള്‍, മാതൃസമിതി പ്രവര്‍ത്തകള്‍,നാട്ടുകാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്ഥാനികരുടെ നിര്‍ദ്ദേശാനുസരണം ചൂട്ടൊപ്പിക്കാന്‍ നിയുക്തനായ തറവാട്ട് കാരണവര്‍ വി.വി കൃഷ്ണനാണ് കൂവം അളന്നത്. തെയ്യംകെട്ട് ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്ന് ഏക്കറോളം വരുന്ന കൃഷിയിടത്തില്‍ കൃഷി ചെയ്ത് വിളവെടുത്ത നെല്ലാണ് […]

LOCAL NEWS

കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് ഭിന്നശേഷി ഉപകരണങ്ങള്‍ നല്‍കല്‍ പദ്ധതി: മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കള്ളാര്‍: കാസറഗോഡ് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്ന പദ്ധതി പ്രകാരം പരപ്പ ബ്ലോക്ക് പഞ്ചായത്തിലുള്ള ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ ഉപകരണങ്ങളുടെ ആവശ്യകത നിര്‍ണ്ണയിക്കുന്നതിന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പൂടംകല്ല് ചാച്ചാജി ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളില്‍ നടന്ന ക്യാമ്പ് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് ഭിന്നശേഷി വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാനും മുന്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം […]

LOCAL NEWS

അയ്യങ്കാവ് ഉഷസ് വായനശാലയില്‍ പോസ്റ്റല്‍ ഇന്‍ഷുറന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു

രാജപുരം :അയ്യങ്കാവ് ഉഷസ് വായനശാലയുടെ നേതൃത്വത്തില്‍ ഉഷസ് വായനശാലയില്‍ വെച്ച് പോസ്റ്റല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ക്യാമ്പ് സംഘടിപ്പിച്ചു. പോസ്റ്റല്‍ ഉദ്യോഗസ്ഥരായ കെ ബാലകൃഷ്ണന്‍, എ. കരുണാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വായനശാല പ്രസിഡന്റ് ബി. രത്‌നാകരന്‍ നമ്പ്യാര്‍ കെ ഗോപാലന് ആദ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് നല്‍കി ഉദ്ഘാടനം ചെയ്തു.വായനശാല രക്ഷാധികാരി കെ. കുഞ്ഞികൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഉഷസ് പുരുഷ സ്വയം സഹായ സംഘം സെക്രട്ടറി കെ. വി. ബാലകൃഷ്ണന്‍ ചടങ്ങില്‍ സ്വാഗതം പറഞ്ഞു. ഉഷസ് സംഘം […]

LOCAL NEWS

പനത്തടി പഞ്ചായത്തിലെ മാട്ടക്കുന്ന് ജനവാസ കേന്ദ്രത്തില്‍ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു

രാജപുരം: വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്ത് കഴിഞ്ഞ ആഴ്ച കാട്ടാന ഇറങ്ങിയതിന് പിന്നാലെ ഇന്നലെ പനത്തടി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് മാട്ടക്കുന്ന് ജനവാസ കേന്ദ്രത്തിന് ഇരുനൂറ് മീറ്ററകലെ കാട്ടാന ഇറങ്ങി. വാഴ തെങ്ങ് കാപ്പി എന്നീ കൃഷികള്‍ നശിപ്പിച്ചു.മരുതോം ഫോറസ്റ്റ് സെക്ഷന്‍ പരിധിയിലാണ് ഇവിടം. മാട്ടക്കുന്ന് _താന്നിക്കാല്‍ കോളനിയില്‍ അന്‍പത്തിആറ് കുടുംബങ്ങളാണ് ഉള്ളത്. വനാതിര്‍ത്തിയോട് ചേര്‍ന്ന് തന്നെയാണ് ഇവരുടെ കൃഷിസ്ഥലം. വനാതിര്‍ത്തിയില്‍ അടിയന്തിര മായി ഫെന്‍സിംങ്ങ് സ്ഥാപിക്കണമെന്ന് കോളനി നിവാസികള്‍ ആവശൃപ്പെടുന്നു. റാണിപുരത്ത് കഴിഞ്ഞ ദിവസം ജില്ലാകളക്ടര്‍ […]

LOCAL NEWS

പൂടംങ്കല്ല് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ഉടന്‍ ആരംഭിക്കണം : എസ്. വൈ. എസ് യൂത്ത് കൗണ്‍സില്‍

പൂടങ്കല്ല് : പരപ്പ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പൂടങ്കല്ല് സ്ഥിതി ചെയ്യുന്ന താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം ഉടന്‍ ആരംഭിക്കണമെന്ന് പൂടങ്കല്ല് അയ്യങ്കാവ് മദ്രസയില്‍ വെച്ച് ചേര്‍ന്ന എസ്. വൈ. എസ് പാണത്തൂര്‍ സര്‍ക്കിള്‍ കമ്മിറ്റി യൂത്ത് കൌണ്‍സില്‍ ആവശ്യപ്പെട്ടു. ജീവിത ശൈലി രോഗങ്ങളെ പോലെ ഡയാലിസിസ് രോഗികള്‍ വ്യാപകമായി പെരുകിയിട്ടും ഡയാലിസിസ് കേന്ദ്രം ആരംഭിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ലെന്ന് യോഗം കുറ്റപ്പെടുത്തി. ആവശ്യത്തിന് കെട്ടിട സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളുള്‍പ്പെടെ ഉണ്ടായിട്ടും ഡയാലിസിസ് കേന്ദ്രം ആരംഭിക്കാന്‍ തയ്യാറാകത്തത് പ്രധിഷേധാര്‍ഹമാണെന്നും […]

LOCAL NEWS

ഒടയംചാല്‍ ചുളിയാറോട്ടെ പി.വി കുഞ്ഞിക്കണ്ണന്‍ ( 82 )നിര്യാതനായി. സംസ്‌ക്കാരം നാളെ

ഒടയംചാല്‍: ചുളിയാറോട്ടെ പി.വി കുഞ്ഞിക്കണ്ണന്‍ ( 82 ) അന്തരിച്ചു.സ്‌കാരം നാളെ രാവിലെ ഒമ്പതിന് വിട്ടു വളപ്പില്‍. ഭാര്യ സീ. മാധവി. മക്കള്‍: ലീന (പ്രിന്‍സിപ്പാള്‍ ഉദിനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ), റീന. മരുമക്കള്‍ രാമചന്ദ്രന്‍ റിട്ട. ഹെഡ് മാസ്റ്റര്‍ ഗവണ്‍മെന്റ് ഫിഷറീസ് യു പി സ്‌കൂള്‍ മാണിക്കോത്ത്, സുനില്‍ കുമാര്‍(ഗള്‍ഫ്).