LOCAL NEWS

ജെസിഐ ചുള്ളിക്കര വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസന സെമിനാര്‍ സംഘടിപ്പിച്ചു

ബളാല്‍: ജെസിഐ ചുള്ളിക്കര ബളാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി വ്യക്തിത്വ വികസന സെമിനാര്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സക്കീര്‍ ഹുസൈന്‍ , മെയ്സന്‍ കളരിക്കന്‍, സുരേഷ് മുണ്ടമാണി, സുബ്രഹ്‌മണ്യന്‍ എന്നിവര്‍ സംസാരിച്ചു. ജെസിഐ പ്രസിഡന്റും മോട്ടിവേഷന്‍ സ്പീക്കറുമായ ലിബിന്‍ വര്‍ഗീസ് ക്ലാസ്സെടുത്തു.

LOCAL NEWS

കൊട്ടോടി പുലിക്കോട്ടെ കൂറ്റനാല്‍ ജോര്‍ജ് (70) നിര്യാതനായി. സംസ്‌ക്കാരം നാളെ

രാജപുരം : കൊട്ടോടി പുലിക്കോട്ടെ കൂറ്റനാല്‍ ജോര്‍ജ് (70) നിര്യാതനായി. സംസ്‌ക്കാരം നാളെ (09-07-2024 ) വൈകുന്നേരം മൂന്നിന് കൊട്ടോടി സെന്റ് സേവ്യേഴ്‌സ് ദേവാലയത്തില്‍. ഭാര്യ: ലൂസി ജോര്‍ജ്ജ് ( കൊല്ലറേട്ട് കുടുംബാംഗം കരുവഞ്ചാല്‍). മക്കള്‍: അലക്‌സ് (കെയര്‍വെല്‍ നേഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍, കാസര്‍കോട്),സണ്ണി (K W A കോണ്‍ട്രാക്ടര്‍). മരുമക്കള്‍: ലിന്റ അലക്‌സ് ചെമ്പന്‍തൊട്ടി, ജിബി ചുളളിയോടി

LOCAL NEWS

വായനപക്ഷാചരണ സമാപനവും ഐ വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു

മുക്കുഴി : പുനര്‍ജനി ഗ്രാമീണ വായനശാല മുക്കുഴിയുടെ നേതൃത്വത്തില്‍ വായനപക്ഷാചരണത്തിന്റെ സമാപനവും ഐ വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു. കിസാന്‍ സര്‍വീസ് സൊസൈറ്റി ജില്ലാ ജനറല്‍ സെക്രട്ടറി ജിജോമോന്‍ കെ സി ചടങ്ങ് ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി ബാബുരാജ് കരിയത്ത്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അമ്പാടി കത്തുണ്ടി, ഐവിന്‍ മാത്യു, ലൈബ്രേറിയന്‍ ഷീജ എന്നിവര്‍ പ്രസംഗിച്ചു.

LOCAL NEWS

ചുള്ളിക്കരയിലെ കെ.ജെ. ജോര്‍ജ് കാട്ടുവള്ളിയില്‍ (61) നിര്യാതനായി.

ചുള്ളിക്കരയിലെ കെ.ജെ. ജോര്‍ജ് കാട്ടുവള്ളിയില്‍ (61) നിര്യാതനായി. രാജപുരം: ചുള്ളിക്കരയിലെ കെ.ജെ. ജോര്‍ജ് കാട്ടുവള്ളിയില്‍ (61) നിര്യാതനായി. സംസ്‌കാര ശുശ്രൂഷ നാളെ വൈകുന്നേരം 3 ന് ചുളളിക്കര ചാലിങ്കാലിലെ വീട്ടില്‍ ആരംഭിച്ച് ഉദയപുരം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ സംസ്‌കരിക്കും. ഭാര്യ: ഷിജി വലിയപറമ്പില്‍ വെള്ളരിക്കുണ്ട്. മക്കള്‍: സോണി (ബെംഗളൂരു), പരേതനായ ജിബിന്‍. സഹോദരങ്ങള്‍: ബേബി, ജിജി, ജോജോ, മേരി ജോര്‍ജ്, ലില്ലി ജോസഫ്, ഏലിയാമ്മ ജോസ്, ലൂസി ഷാജി, പരേതരായജോസ്,റോസമ്മ    

LOCAL NEWS

കൊട്ടോടി മഞ്ഞങ്ങാനത്തെ ചേവിരി കമലാക്ഷി അമ്മ (74) നിര്യാതയായി

രാജപുരം : കൊട്ടോടി മഞ്ഞങ്ങാനത്തെ ചേവിരി കമലാക്ഷി അമ്മ (74) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കൂക്കള്‍ നാരായണന്‍ നായര്‍. മക്കള്‍: രാധ , സുധാതമ്പാന്‍, ഗീതകുമാരി, അനില്‍കുമാര്‍ (സൗദി അറേബ്യ), അനിത. മരുമക്കള്‍: ദിവാകരന്‍ (കോളിക്കടവ്) , തമ്പാന്‍ മഞ്ഞങ്ങനം (സേവാഭാരതി കളളാര്‍ പഞ്ചായത്ത് പ്രസിഡന്റ്), ചന്ദ്രന്‍ (സൗദ്യ അറേബ്യ), സുര്യജ (നഴ്‌സ് സണ്‍റൈസ് ഹോസ്പിറ്റല്‍ കഞ്ഞങ്ങാട്), രത്‌നാകരന്‍ (കൊളത്തൂര്‍), സഹോദരങ്ങള്‍: കാര്‍ത്യായനി, കൃഷ്ണന്‍നായര്‍ചൂളിക്കാട്      

LOCAL NEWS

ലോക വനിതാ ദിനം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാജപുരം യൂണിറ്റ് വനിതാ വിംങ്ങിന്റെ നേതൃത്വത്തില്‍ പായസ വിതരണം നടത്തി

രാജപുരം: ലോകവനിതാദിനത്തിന്റെ ഭാഗമായികേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാജപുരം യൂണിറ്റ് വനിതാ വിംങ്ങിന്റെ നേതൃത്വത്തില്‍ രാജപുരം, പൂടംകല്ല് ടൗണില്‍ പായസവിതരണം നടത്തി. വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ് രാജി സുനില്‍, സെക്രട്ടറി രമ്യ രാജീവന്‍, ഉഷ അപ്പുക്കുട്ടന്‍, ഉഷ രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.      

LOCAL NEWS

പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ വനിതാ ജീവനക്കാര്‍ ലോക വനിത ദിനം ആഘോഷിച്ചു

രാജപുരം: പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ വനിതാ ജീവനക്കാര്‍ ലോക വനിത ദിനം ആഘോഷിച്ചു. വനിതാ ഡോക്ടര്‍ ഷിന്‍സിയുടെ നേതൃത്വ ത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ച. രാവിലെ റാലിയോടുകൂടി ആരംഭിച്ച പരിപാടിയില്‍ വുമന്‍സ് വിങ് സെക്രട്ടറി ജെ.എച് ഐ.വിമല സ്വാഗതം പറഞ്ഞു. തുടര്‍ന്നു DR ഷിന്‍സി സ്ത്രീകളും ആരോഗ്യ പ്രശ്‌നങ്ങളും എന്നവിഷയത്തെ കുറിച്ച് ക്ലാസ് നടത്തി തുടര്‍ന്നു വിവിധ കലാപരിപാടികളും സുമ്പ ഡാന്‍സ് പ്രാക്ടീസ്യും ആരംഭിച്ചു. എല്ലാ ദിവസവും വൈകുന്നേരം അരമണിക്കൂര്‍ സുമ്പ ഡാന്‍സ് പരിശീലനം നടത്തുന്നതിന്തീരുമാനിച്ചു.  

LOCAL NEWS

പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം തുളുര്‍ വനത്ത് ഭഗവതി ക്ഷേത്രം കളിയാട്ടത്തദിന് നാളെ തുടക്കം

രാജപുരം: പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം തുളുര്‍വനത്ത് ഭഗവതി ക്ഷേത്രം കളിയാട്ടം നാളെ ആരംഭിക്കും..16 ന് സമാപിക്കും. നോക്കണി ശന്മാര്‍ക്കും ആചാരക്കാര്‍ക്കും മറ്റംഗങ്ങള്‍ക്കും വെറ്റിലടക്ക നല്‍കിയശേഷം പാണത്തൂര്‍ കാട്ടൂര്‍ വീട്ടില്‍ നിന്ന് ദീപവും തിരിയും, ഭണ്ഡാരവും കോവിലകത്തേക്ക് എഴുന്നള്ളിക്കും. ശിവരാത്രി ദിവസം അര്‍ദ്ധരാത്രി ക്ഷേത്രത്തിലെ തെക്കേന്‍ വാതില്‍ തുറക്കുന്നതോടെയാണ് എട്ടുദിവസം നീണ്ടുനില്‍ക്കുന്ന കളിയാട്ടത്തിന് തുടക്കം കുറിക്കുക. ശനിയാഴ്ച സന്ധ്യക്ക് അടര്‍ ഭൂതം, നാഗരാജാവും നാഗകന്യകയും ക്ഷേത്രകാവില്‍ അരങ്ങിലെത്തും. ഞായറാഴ്ച പുലര്‍ച്ചെ ദേവരാജാവും ദേവകന്യകയും സന്ധ്യക്ക് വേടനും കരിവേടനും. 11-ന് […]

LOCAL NEWS

യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റായി ശ്രീജേഷ് കെ പൊയിനാച്ചി ചുമതലയേറ്റു

പൊയിനാച്ചി : ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്സ് ചെമ്മനാട് മണ്ഡലം പ്രസിഡന്റായി ശ്രീജേഷ് കെ പൊയിനാച്ചി ചുമതലയേറ്റു. പൊയിനാച്ചി ഫാര്‍മേഴ്‌സ് ബാങ്ക് ഹാളില്‍ വെച്ച് നടന്ന ചടങ്ങ് ജില്ലാ പ്രസിഡന്റ് കെ.ആര്‍ കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. ഇ പ്രദീപ് കുമാര്‍ ആടിയം അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി ധന്യ സുരേഷ്, മഹിള കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രന്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ്മാരായ എ.കെ ശശിധരന്‍, കൃഷ്ണന്‍ ചട്ടംഞ്ചാല്‍, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, ബ്ലോക്ക് […]

LOCAL NEWS

വാര്‍ദ്ധക്യത്തിലും തൊഴിലുറപ്പില്‍ തുടര്‍ച്ചയായി 100 ദിനം പൂര്‍ത്തീകരിച്ച ഹാജിറുമ്മയ്ക്ക് ആദരം

പാറപ്പള്ളി. സാര്‍വ്വദേശീയ വനിതാ ദിനത്തില്‍ വാര്‍ദ്ധക്യത്തിലും തളരാതെ തൊഴിലുറപ്പ് പ്രവര്‍ത്തിയില്‍ തുടര്‍ച്ചയായി 100 ദിനം പൂര്‍ത്തീകരിച്ച പാറപ്പള്ളിയിലെ ഹാജിറുമ്മയെ കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് ആദരിച്ചു.വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡന്റുമായ പി.ദാമോദരന്‍ പൊന്നാട അണിയിച്ചു. വാര്‍ഡ് കണ്‍വീനര്‍ പി.ജയകുമാര്‍, കെ.വി. കേളു, മോഹനന്‍ കാട്ടിപ്പാറ, പി.പുരുഷോത്തമന്‍ ,വി.കെ.കൃഷ്ണന്‍, റെജി കാട്ടിപ്പാറ തുടങ്ങിയവര്‍സംബന്ധിച്ചു.