ഒടയംഞ്ചാല്‍ പാക്കം മൂത്താടിയിലെ സി.ജാനകി (67) നിര്യാതയായി.
ഭര്‍ത്താവ്: പരേതനായ സി.ദാമോദരന്‍, മക്കള്‍: അഭിലാഷ്, അഖിലേഷ്, രഞ്ജിത്ത് മരുമക്കള്‍: നീതു അശ്വതി.

രാജപുരം: സ്വകാര്യ ചാനല്‍ ചര്‍ച്ചക്കിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധ ഭീഷണി മുഴക്കിയ ബിജെപി വക്താവിനെതിരെ കേസ് ര ജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും ബിജെപി നേതാവിനെ സംരക്ഷിക്കുന്ന സിപിഎം – ബിജെപി കൂട്ടുകെട്ടിനെതിരെയും ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുള്ളിക്കര ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന് ബാലൂര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എം സി പ്രഭാകരന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് […]
ബളാംതോട്: കേരള സീനിയിര്‍ സിറ്റിസണ്‍സ് ഫോറം ബളാംതോട് യൂണിറ്റ് വാര്‍ഷിക സമ്മേളനം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് സഹൃദയ ക്ലബില്‍ നടക്കും. സംഘടനാ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ആര് സൂര്യനാരായണഭട്ട് ഉദ്ഘാടനം ചെയ്യും.വി.കൃഷ്ണന്‍കുട്ടി നായര്‍ അധ്യക്ഷത വഹിക്കും.സംസ്ഥാന സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തും.കെ.മണി, തോമസ്ടി.തയ്യില്‍,കൂക്കള്‍ രാഘവന്,അഡ്വ.അംബികാസൂനു, കെ.കൃഷ്ണന്‍കുട്ടി, ശ്യാമള കൃഷ്ണന് എന്നിവര്‍ പ്രസംഗിക്കും.
രാജപുരം : എണ്ണപ്പാറ ആനക്കുഴി എം.സി.ജോസ് മുളങ്ങാട്ടില്‍(72) നിര്യാതനായി. സംസ്കാരം 04. 10. 25 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് എണ്ണപ്പാറ ഹോളി സ്പിരിറ്റ് ചര്‍ച്ച് സെമിത്തേരിയില്‍. ഭാര്യ: ഏലിയാമ്മ അരീക്കുഴിയില്‍ .മക്കള്‍: സിജോ എം ജോസ് (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രം), സിനി എം.ജോസ് (നേഴ്സ്, യു.കെ), സിന്ധു എം.ജോസ് (നേഴ്സ്, വയോമിത്രം പ്രൊജക്ട്, ഇരിങ്ങാലക്കുട നഗരസഭ) മരുമക്കള്‍: റോണ റോബര്‍ട്ട് (ക്ലര്‍ക്ക് ആരോഗ്യ വകുപ്പ് ), ജയ്സണ്‍ ജോസ് താഴത്തുവീട്ടില്‍ (യു.കെ), […]
