രാജപുരം / ചുള്ളിക്കരയിലെ കണിയാപറമ്പില് മത്തായിയുടെ ഭാര്യ:ചിന്നമ്മ (84) നിര്യാതയായി.. സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്. മക്കള്: കെ.എം.ജോണ്, കെ.എം.തോമസ്, ജൂബി മാത്യു, പരേതനായ കെ.എം.ജോസ്.മരുമക്കള്: മേരി ജോസ്, മരീന ജോണി, ലില്ലി തോമസ്, അഭിലാഷ്. കൊച്ചുമക്കള്: ജ്യോത്സ്ന ജോസ്, ഡോണ് ജോസ്, ജോയല് ജോസ്, ഡാനല് ജോസ്, അഖില് ജോണി, നിഖില് ജോണി, അമല് ജോണി, നിമിഷ തോമസ്, അനിഷ തോമസ്, ഏബല് തോമസ്,ആന്റിയ,ജേക്ക്’
LOCAL NEWS
ആരോരുമില്ലാത്ത കുട്ടിയമ്മയ്ക്ക് ഇത്തവണത്തെ വിഷു പഞ്ചായത്ത് നല്കിയ സ്നേഹവീട്ടില്
പാ റപ്പള്ളി/ ആരോരുമില്ലാതെ കഴിഞ്ഞ 25 വര്ഷത്തിലധികമായി മുട്ടിച്ചരല് കടല് കാട്ടിപ്പാറയില് ഓല കുടിലില് താമസിക്കുന്ന കുട്ടിയമ്മയ്ക്ക് ഈ വിഷുവിന് പഞ്ചായത്ത് നിര്മ്മിച്ചു നല്കിയ സ്നേഹവീട്ടില് വിഷുക്കണി ഒരുക്കാം. കോടോം-ബേളൂര് ഗ്രാമപഞ്ചായത്തില് 19-ാം വാര്ഡില് മുട്ടിച്ചരലില് കടല് കാട്ടിപ്പാറ എന്ന സ്ഥലത്ത് പുറമ്പോക്ക് ഭൂമിയില് ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന 75 വയസ്സുകാരി കുട്ടിയമ്മയ്ക്കാണ് സംസ്ഥാന സര്ക്കാരിന്റെ അതിദാരിദ്ര്യലിസ്റ്റില് ഉള്പ്പെടുത്തി വീടു നിര്മ്മിച്ചു നല്കിയത്. കോട്ടയം ജില്ലയിലെ പൂഞ്ഞാറില് നിന്നും വിവിധ ജോലികളെടുത്താണ് കുട്ടിയമ്മ മുട്ടിച്ചരലില് എത്തുന്നത്.പുറമ്പോക്ക് ഭൂമിയില് താമസിച്ചു […]
കുട്ടിയമ്മയ്ക്ക് വീടൊരുങ്ങി : താക്കോല് കൈമാറല് നാളെ
ഇരിയ / കഴിഞ്ഞ 25 വര്ഷമായി പ്ലാസ്റ്റിക് ഷീറ്റിനടിയില് താമസിച്ചു വന്നിരുന്ന കുട്ടിയമ്മയ്ക്ക് ഒടുവില് വിടായി. പ്രായം 75 ആയി. മക്കളോ മറ്റു ബന്ധുക്കളോ നാട്ടിലില്ല. കുറച്ചു വര്ഷം മുമ്പ് വരെ പണിക്ക് പോയിരുന്നു. സ്വന്തമായി സ്ഥലമില്ല. താമസിക്കുന്ന സ്ഥലത്തിന് പട്ടയം ലഭിച്ചു മില്ല.പഞ്ചായത്തിന്റെ അതിദാരിദ്ര ലിസ്റ്റില് ഉള്പ്പെടുത്തിയതിനു ശേഷം റേഷന് കാര്ഡ്, ഇലക്ഷന് ID കാര്ഡ്, എന്നിവ നല്കി. അതിനു ശേഷം പെന്ഷനും നല്കി തുടങ്ങി.സ്വന്തമായി സ്ഥലമില്ലാത്തതിനാല് ലൈഫ് ഭവനപദ്ധതിയില് ഉള്പ്പെട്ടിരുന്നില്ല. നിലവിലെ സ്ഥിതി കണ്ടറിഞ്ഞ് […]
കുട്ടിയമ്മയ്ക്ക് വീടൊരുങ്ങി : താക്കോല് കൈമാറല് നാളെ
ഇരിയ / കഴിഞ്ഞ 25 വര്ഷമായി പ്ലാസ്റ്റിക് ഷീറ്റിനടിയില് താമസിച്ചുവന്ന കുട്ടിയമ്മയ്ക്ക് ഒടുവില് വീടായി. പ്രായം 75 ആയി.മക്കളോ മറ്റു ബന്ധുക്കളോ നാട്ടിലില്ല. കുറച്ചു വര്ഷം മുമ്പ് വരെ പണിക്ക് പോയിരുന്നു.എന്നാല് ഇപ്പോള് അതിനും ആകുന്നില്ല. സ്വന്തമായി സ്ഥലമില്ല. താമസിക്കുന്ന സ്ഥലത്തിന് പട്ടയം ലഭിച്ചുമില്ല. പഞ്ചായത്തിന്റെ അതിദാരിദ്ര ലിസ്റ്റില് ഉള്പ്പെടുത്തിയതിനു ശേഷം റേഷന് കാര്ഡ്, ഇലക്ഷന് ID കാര്ഡ്, എന്നിവ നല്കി. അതിനു ശേഷം പെന്ഷനും നല്കി തുടങ്ങി.സ്വന്തമായി സ്ഥലമില്ലാത്തതിനാല് ലൈഫ് ഭവനപദ്ധതിയില് ഉള്പ്പെട്ടിരുന്നില്ല. നിലവിലെ സ്ഥിതി […]
ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തില് പാല് അധിക വില വിതരണം ചെയ്തു 4,22,000 രൂപയാണ് ഇത്തവണ ലഭിച്ചത്
ബളാംതോട് / ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില് വിഷു – ഈസ്റ്റര് പ്രമാണിച്ച് ഉത്സവകാല പാല് അധിക വില വിതരണം ചെയ്തു. പാല് അധിക വില വിതരണോദ്ഘാടനം മില്മ ഡയറക്ടര് പി.പി.നാരായണന് നിര്വഹിച്ചു. ഫാം സപ്പോര്ട്ട് മില്മ മലബാര് മേഖലാ യൂണിയന് ഡയറക്ടര് കെ. സുധാകരന് വിതരണം ചെയ്തു. ബളാംതോട് ക്ഷീര സംഘം പ്രസിഡന്റ് വിജയകുമാരന് നായര്.കെ.എന്. അദ്ധ്യക്ഷത വഹിച്ചു. പുതുതായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മില്മ ഡയറക്ടര്മാരായ പി.പി. നാരായണന്,കെ. സുധാകരന് എന്നിവരെ സംഘം പ്രസിഡന്റ് അനുമോദിച്ചു.യൂണിയന് […]
പാണത്തൂര് മഖാം ഉറൂസിന് പതാക ഉയര്ന്നു.
പാണത്തൂര് /പാണത്തൂര് മഖാം ഉറൂസിന് പതാക ഉയര്ന്നു. 14 ന് സമാപിക്കും. പാണത്തൂര് ജമാഅത്ത് പ്രസിഡന്റ് കെ കെ അബ്ദുല് റഹ്മാന് ചാപ്പക്കാല് പതാക ഉയര്ത്തി. ഇന്ന് നടന്ന മഖാം സിയാറത്തിന് പാണത്തൂര് ജമാഅത്ത് ചീഫ് ഇമാം ജലീല് ദാരിമി എടപ്പലം നേതൃത്വം നല്കി. ഇന്ന് രാത്രി നടക്കുന്ന സമ്മേളനം സയ്യിദ്ദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള് ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് പാലക്കി കുഞ്ഞഹമ്മദ് ഹാജി മുഖ്യാതിഥിയായി പങ്കെടുക്കും. 7:30ന് മെഗാ […]
ഒടയംചാല് ചെന്തളത്തെ മറിയക്കുട്ടി പാലനില്ക്കുംതൊട്ടിയില് നിര്യാതയായി.സംസ്ക്കാരം നാളെ
ഒടയംചാല് / ഒടയംചാല് ചെന്തളത്തെ മറിയക്കുട്ടി പാലനില്ക്കുംതൊട്ടിയില് (90) നിര്യാതയായി.സംസ്കാരം നാളെ വൈകുന്നേരം 3.00- ന് പടിമരുത് സെന്റ് സെബാസ്റ്റ്യന് പള്ളിസെമിത്തേരിയില്. ഭര്ത്താവ് : പരേതനായ പി.വി മത്തായി മക്കള്: പി.എം ജോര്ജ്,മേരിക്കുട്ടി ജോസുകുട്ടി, ജോണി, സേവ്യര്, സെബാസ്റ്റ്യന്.മരുമക്കള്: ഫിലോമിന കുറിഞ്ഞിരപ്പള്ളിയില്, ജോസ് നരിക്കുഴിയില്, വത്സമ്മ വാലെപുരയിടത്തില്, സോളി തടത്തില്, ജെസ്സി ഇളയിടത്തുമഠത്തില്, ജിഷി പടിയാനിക്കല്.
പാണത്തൂര് മഖാം ഉറൂസിന് നാളെ തുടക്കം; 14 ന് സമാപിക്കും
രാജപുരം / ചരിത്ര പ്രസിദ്ധമായ പാണത്തൂര് മഖാം ഉറൂസ് ഏപ്രില് നാളെ മുതല് 14 വരെ തീയ്യതികളിലായി നടക്കുമെന്ന് ഭാരവാഹികള് പത്രസമ്മേളനത്തില് അറിയിച്ചു.നാളെ രാവിലെ 9:30ന് മഖാം സിയാറത്തിന് പാണത്തൂര് ജമാഅത്ത് ചീഫ് ഇമാം ജലീല് ദാരിമി എടപ്പലം നേതൃത്വം നല്കും. 10 മണിക്ക് പാണത്തൂര് ജമാഅത്ത് പ്രസിഡന്റ് കെ കെ അബ്ദുല് റഹ്മാന് ചാപ്പക്കാല് പതാക ഉയര്ത്തും. രാത്രി 7 മണിക്ക് ഉദ്ഘാടന സമ്മേളനം സയ്യിദ്ദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള് ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് […]