ബളാംതോട്: വയോജന – ഗാന്ധി ജയന്തി ആഘോഷം. കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം പനത്തടി പഞ്ചായത്തു കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയോജന ദിനവും, ഗാന്ധി ജയന്തി ആഘോഷവും നടത്തി. ബളാംതോട് മില്‍മാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സീനിയര്‍ സിറ്റിസണ്‍സ് ഫോറം സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് ഉല്‍ഘാടനം ചെയ്തു. പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് ആര്‍ സൂര്യനാരായണ ഭട്ട് അദ്ധ്യക്ഷത വഹിച്ചു. മെയിന്റെ നന്‍സ് ട്രിബ്യൂണല്‍ കണ്‍സീലിയേഷന്‍ ഓഫീസര്‍ തോമസ് ടി തയ്യില്‍ സിനി ആര്‍ട്ടിസ്റ്റ് കൂക്കള്‍ രാഘവന്‍ ബളാംതോട് […]
LOCAL NEWS
മൂരിക്കട കുടിവെളള പദ്ധതി നാടിന് സമര്‍പ്പിച്ചു
അട്ടേങ്ങാനം:കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പ്പെട്ട മൂരിക്കടയില്‍ പഞ്ചയത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മ്മിച്ച കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉത്ഘാടനം ചെയ്യ്തു. വൈസ് പ്രസിഡന്റ് പി. ദാമോദരന്‍ മുഖ്യാഥിതിയായിരുന്നു. വാര്‍ഡ് മെമ്പറും സ്ഥിരം സമിതി അധ്യക്ഷയുമായ ജയശ്രി എന്‍ എസ് അധ്യക്ഷത വഹിച്ചു.9.50 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച കുടിവെള്ള പദ്ധതിയിലൂടെ മുപ്പത്തിമൂന്ന് കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുവാന്‍ കഴിഞ്ഞു. പദ്ധതിക്കു വേണ്ടി ഭൂമിവിട്ടു നല്‍കിയ സി. നാരായണന്‍, സി പൊക്കന്‍, ടി. പാറ്റ, സി മോഹനല്‍, […]
കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പതിനൊന്നാം വാര്‍ഡ് കുടുംബ സംഗമം ചാണ്ടി ഉമ്മന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു
രാജപുരം: കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പതിനൊന്നാം വാര്‍ഡ് കുടുംബ സംഗമം ചാണ്ടി ഉമ്മന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് പ്രസിഡന്റ് ഇ ജെ അലക്‌സാണ്ടര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍ മുഖ്യാ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍ , പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, വൈസ് പ്രസിഡന്റ് പ്രിയ ഷാജി, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് കപ്പിത്താന്‍, പഞ്ചായത്തംഗം അജിത്ത് […]
പ്രതിഭ ലൈബ്രറി ആന്‍ഡ് റീഡിങ്ങ് റൂം ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു
ചുളളിക്കര: പ്രതിഭ ലൈബ്രറി ആന്‍ഡ് റീഡിങ് റൂം ചുള്ളിക്കര ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു. ഒക്ടോബര്‍ രണ്ടാം തീയതി വൈകുന്നേരം 3:00 മണിക്ക് പ്രതിഭ വൈസ് പ്രസിഡണ്ട് ശ്രീ ജി. ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.. പ്രതിഭാ സെക്രട്ടറി ഷാബു കെ വി. സ്വാഗതവും സജിത്ത് ലൂക്കോസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് രണ്ടു വിഭാഗങ്ങളിലായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. 30 ഓളം പേര്‍സംബന്ധിച്ചു. ക്വിസ് മത്സര വിജയികള്‍ :15 […]
കള്ളാര്‍ ടൗണില്‍ മേരി ചാക്കോയുടെ സ്മരണാര്‍ത്ഥം കുടുബം നിര്‍മ്മിച്ചു നല്‍കിയ ബസ് കാത്തിരിപ്പ് കേന്ദ്രം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു
രാജപുരം : കള്ളാര്‍ പഞ്ചായത്തിലെ കള്ളാര്‍ ടൗണില്‍ മേരി ചാക്കോയുടെ സ്മരണാര്‍ത്ഥം കുടുബം നിര്‍മ്മിച്ചു നല്‍കിയ ബസ് കാത്തിരിപ്പ് കേന്ദ്രം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി, സ്റ്റാന്റ് കമ്മിറ്റി സ്ഥിരം സമിതിയംഗം ഗീത പി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ടോമി വാണിയംപുരയില്‍, എച്ച് വിഘ്‌നേശ്വര ഭട്ട് , കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് […]
എണ്ണപ്പാറയിലെ ആനക്കുഴി എം.സി.ജോസ് മുളങ്ങാട്ടില്‍ നിര്യാതനായി
രാജപുരം : എണ്ണപ്പാറ ആനക്കുഴി എം.സി.ജോസ് മുളങ്ങാട്ടില്‍(72) നിര്യാതനായി. സംസ്‌കാരം 04. 10. 25 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് എണ്ണപ്പാറ ഹോളി സ്പിരിറ്റ് ചര്‍ച്ച് സെമിത്തേരിയില്‍. ഭാര്യ: ഏലിയാമ്മ അരീക്കുഴിയില്‍ .മക്കള്‍: സിജോ എം ജോസ് (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രം), സിനി എം.ജോസ് (നേഴ്‌സ്, യു.കെ), സിന്ധു എം.ജോസ് (നേഴ്‌സ്, വയോമിത്രം പ്രൊജക്ട്, ഇരിങ്ങാലക്കുട നഗരസഭ) മരുമക്കള്‍: റോണ റോബര്‍ട്ട് (ക്ലര്‍ക്ക് ആരോഗ്യ വകുപ്പ് ), ജയ്‌സണ്‍ ജോസ് താഴത്തുവീട്ടില്‍ (യു.കെ), […]
ഒടയംചാല്‍ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങ്് കോണ്‍ഗ്രസ് ബഹിഷ്‌ക്കരിക്കും
രാജപുരം: അഞ്ച് ഭരണസമിതിയുടെ കാലയളവില്‍ ഒടയംചാലിലെ ബസ്സ്റ്റാന്‍ഡ് കെട്ടിടം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിന്റെ ജാള്യത മറച്ചുവെക്കാനാണ് പണി പൂര്‍ത്തിയാകാത്ത കെട്ടിടം തട്ടിക്കൂട്ടി ഒക്ടോബര്‍ 2 ന് മുഖ്യമന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നതെന്ന് കോടോം- ബേളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി വരുമെന്നറിഞ്ഞാണ് പൂര്‍ത്തിയാകാത്ത ബസ്റ്റാന്‍ഡ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്. മലയോരത്തെ പ്രധാന ജംഗ്ഷനായ ഒടയംചാലില്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമാംവിധം ബസ്റ്റാന്‍ഡ് പോലും ഒരുക്കി നല്‍കാന്‍ കഴിയാത്തത് കാലാകാലങ്ങളായി സിപിഎം ഭരിക്കുന്ന കോടോം ബേളൂര്‍ പഞ്ചായത്ത് […]
ഒടയംചാല്‍ ഷോപ്പിംഗ് കോംപ്ലക്‌സ് ഒക്ടോബര്‍ 2 ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
രാജപുരം: മലയോര മേഖലയുടെ സിരാകേന്ദ്രമായ ഒടയംചാലില്‍ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 2 ഏക്കര്‍ 80 സെന്റ് ഭൂമിയില്‍ ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് പദ്ധതിയുടെ ഒന്നാം ഘട്ടമായി 8 കോടി 14 ലക്ഷം രൂപ മുതല്‍ മുടക്കില്‍ പണി പൂര്‍ത്തികരിച്ച 43 മുറികളോട് കൂടിയ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10.30 ന് ഇ ചന്ദ്രശേഖരന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കാസറഗോഡ് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ […]
ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുള്ളിക്കര ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി
രാജപുരം: സ്വകാര്യ ചാനല്‍ ചര്‍ച്ചക്കിടെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധ ഭീഷണി മുഴക്കിയ ബിജെപി വക്താവിനെതിരെ കേസ് ര ജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും ബിജെപി നേതാവിനെ സംരക്ഷിക്കുന്ന സിപിഎം – ബിജെപി കൂട്ടുകെട്ടിനെതിരെയും ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുള്ളിക്കര ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എം സി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് […]
കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് നാളെ തുറക്കും
കാഞ്ഞങ്ങാട്: മാസങ്ങളായുളള കാത്തിരിപ്പിനൊടുവില്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് യാര്‍ഡ് നാളെ തുറന്നു കൊടുക്കും. ഇതോടെ ആറുമാസത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാന്‍ഡിലേക്ക് ബസുകള്‍ പഴയപടി പ്രവേശിച്ചു തുടങ്ങും. പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായിരുന്ന ബസ് സ്റ്റാന്‍ഡ് യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ വേണ്ടിയാണ് അടച്ചി ട്ടത്. ഏപ്രില്‍ ഒന്നുമുതല്‍ സ്റ്റാന്‍ഡിലേക്ക് ബസുകളുടെ പ്രവേശനം നിരോധിച്ചിരുന്നു. ഒന്നരമാസം കൊണ്ട് ചെയ്തു തീര്‍ക്കാവുന്ന പ്രവൃത്തിക്കായി ആറുമാസത്തേക്ക് അടച്ചിട്ടതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. യാര്‍ഡ് കോണ്‍ക്രീറ്റ് ജോലിക്ക് വേണ്ടി മാത്രം ഇത്രയും നാള്‍ അടച്ചിടേണ്ട കാര്യമുണ്ടാ […]









